0%

Chapter Title : ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 8 [ജയശ്രീ]

Author : Jaya_sree Read All Parts 3K

വേണ്ട ചേച്ചി ഇത് പറഞ്ഞ അന്ന് ക്ലാസ്സിൽ നടന്നത് മുഴുവൻ അമ്മയോട് പറയും

അവൾക്ക് അതിനു മറുപടി ഇല്ലായിരുന്നു

അപ്പൂ : എന്തെ ഒന്നും പറയാൻ ഇല്ലേ...എന്ത് പറഞ്ഞാലും എന്നെ അടിച്ച് ഇരുത്തുന്ന ആൾക്ക് എന്ത് പറ്റി

രമ്യ : ഒന്ന് പോയി തരാമോ... കുറച്ചു സമയം ഒന്ന് ഉറങ്ങാൻ ആണ് എൻ്റെ പൊന്നെ....

അപ്പൂ : ഉവ്വ ഉവ്വേ ഞാൻ ഇവിടെ നിന്നിട്ട് ഉറക്കം കളയണ്ട..പോയേക്കാം

സമയം 3:20

രാധിക വീടിനു മുന്നിൽ വശത്തെ സ്റ്റപ്പിന് മേൽ ഇരുന്നു കെട്ടി വച്ച മുടി വിടർത്തി ഇട്ട് അതിൽ വിരലോടിച്ചു

രാധിക : രമ്യ ഇങ്ങ് വാ....

ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് മുഖം കഴുകി ടിവി ഓൺ ചെയ്യാൻ പോയ രമ്യ വരാന്തയിലേക്ക്

രാധിക : എടി ഒന്ന് നോക്കിയേ ഡി എൻ്റെ തല വല്ലാതെ ചൊറിയുന്നു

രാധികക്ക് തൊട്ട് മുകളിലായി വരാന്തയിൽ സ്റ്റെപ്പിൻ്റെ അറ്റത്ത് ഇരുന്നു രണ്ടു കാലും വിടർത്തി വച്ച് അവളുടെ മുടി ഇരു വശത്തേക്കും പിന്നി ചാലുകൾ ഉണ്ടാക്കി രമ്യ പേൻ വെട്ട ആരംഭിച്ചു

രാധിക : അവൻ എന്തെ...

രമ്യ : ആവോ എനിക്ക് അറിഞ്ഞൂട അകത്ത് എങ്ങാൻ കാണും

അവള് രാധികയുടെ മുടിയിഴകളിൽ നിന്നും വലിച്ചു നീട്ടി ഒരു പേനിനെ കയ്യിൽ എടുത്തു അമ്മയെ കാണിച്ചു

രമ്യ : നോക്കമ്മേ എന്താ വലിപ്പം

രാധിക : ഞാൻ പറഞ്ഞില്ലേ

രമ്യ അതിനെ രണ്ടു നഖങ്ങൾക്ക് ഇടയിൽ വച്ച് പൊട്ടിച്ചപ്പോൾ " സ്.... " എന്നൊരു ശബ്ദം ഉണ്ടാക്കി

രാധിക :

💬 Comments

View all comments