Chapter Title : ഞാൻ രതി 2 [സിമോണ]
ആൾക്കുനേരെ നീട്ടി...
പൈസ വാങ്ങാനായി കൈ നീട്ടിയതും, ഗ്രൗണ്ട് ഫ്ലോറിൽ ബാക്കിയുണ്ടായിരുന്ന ഫാമിലി താമസിച്ചിരുന്ന റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞങ്ങൾ ഇരുവരും ഒന്നിച്ച് അങ്ങോട്ട് നോക്കി...
അവരും യാത്ര പോകാൻ വേണ്ടി ഇറങ്ങുകയാണ്... "........ആ..... രതീ... വന്നത് നന്നായി.. സ്പെയർ കീ തന്നേൽപ്പിക്കട്ടെ... വല്ലോടത്തും കളഞ്ഞുപോയിട്ട് പിന്നെ തപ്പി തിരയാൻ നിക്കണ്ടല്ലോ..." അവിടത്തെ ചേച്ചി പുറത്തിറങ്ങി വന്നപ്പോൾ ഭർത്താവും മക്കളും ബാഗും സാധനങ്ങളുമായി പുറത്തിറങ്ങി റൂം ലോക്ക് ചെയ്യുകയായിരുന്നു..
"........ഒരു പാക്കറ്റ് പാൽ മതിയോ??" പെട്ടെന്ന് ഗോവിന്ദേട്ടന്റെ ചോദ്യം കേട്ട് മുഖം തിരിക്കുമ്പോൾ ആ ചേച്ചി ഞങ്ങൾക്കരികിൽ എത്തിയിരുന്നു..
"........ആ... ഒരു പാക്കറ്റ് മതി... " വേഗം എന്റെ കയ്യിൽ നിന്ന് പൈസ വാങ്ങി അയാൾ ഒന്നും മിണ്ടാതെ ഗേറ്റിലേക്ക് നടന്നു..
"........വല്ലാത്തൊരു മനുഷ്യൻ അല്ലെ രതീ... ആരോടും ഒന്നും മിണ്ടില്ല.. ഈ ചോദ്യത്തിനുള്ള ഉത്തരം പറച്ചിൽ മാത്രം..." ചേച്ചി വല്ലാത്ത സംസാരപ്രിയയാണ്...
"........ആ ചേച്ചി... പക്ഷെ അതൊരു തരത്തിൽ നന്നായി... നമ്മൾക്ക് ശല്യമില്ലല്ലോ..." സ്പെയർ കീ വാങ്ങി വാനിറ്റി ബാഗിൽ ഇടുമ്പോൾ അവരുടെ ഭർത്താവും മക്കളും ചിരിച്ചുകൊണ്ട് തലയാട്ടി കാറിനരികിലേക്ക് നടന്നിരുന്നു... "........പോയിട്ട് വാ ചേച്ചീ..."
അവരെയും യാത്രയാക്കി സ്റ്റെയർ കയറുമ്പോൾ ആ ബിൽഡിങ്ങിൽ ഞാൻ തനിച്ചായിരുന്നു... ************************************************************
(ധുഡരും)
💬 Comments
View all comments