Chapter Title : ഞാൻ രതി 2 [സിമോണ]
മറയ്ക്കാൻ ചെറുതായൊന്നു കയർക്കുകയെ മാർഗ്ഗമുണ്ടായിരുന്നുള്ളു...
അവൻ എന്നെ പുരികം ചുളിച്ചൊന്നു നോക്കി.... "........ഓഫീസിൽ വല്ല അലമ്പുണ്ടായോ???" ജ്യൂസിന്റെ സ്ട്രോ വായിലേക്ക് കയറ്റി വലിക്കുന്നതിനിടയിൽ അവന്റെ ചോദ്യം കേട്ട ഞാനൊന്നു സംശയിച്ചു..
"........എന്തോ പന്തികേടുണ്ടോ???"
സ്റ്റവ്വിലേക്ക് നോക്കിയപ്പോൾ അവൻ പറയും മുൻപേ കാര്യം പിടികിട്ടി... വേഗം സ്റ്റവ്വ് ഓൺ ചെയ്ത്, അവന്റെ നേരെ തിരിയുമ്പോൾ എന്റെ മുഖം പരമാവധി നിർവ്വികാരമാക്കിപിടിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു...
"........ഡാ... ഒരു ജ്യൂസ് അവനും കൂടെ കൊണ്ട് കൊടുത്തേ... എന്നിട്ട് പോയിരുന്നു വായിക്കാൻ നോക്ക്... ഓഫീസിലെ പ്രശ്നമൊക്കെ ഞാൻ നോക്കിക്കോളാം ട്ടാ... കുഞ്ഞിത്തലേല് വല്യേ പ്രശ്നോം കൊണ്ട് നടന്ന് എന്റെ മോൻ കഷ്ട്ടപെടണ്ട ട്ടാ.."
"........വേണ്ടെങ്കി വേണ്ട..." വേറെ ഒരു ജ്യൂസ് കൂടി കയ്യിലെടുത്ത് അവൻ ബെഡ്റൂമിലേക്ക് നടക്കുമ്പോൾ, ഒരുവിധത്തിൽ ചമ്മൽ വെളിയിൽ വരാതെ നിർത്താൻ സാധിച്ചതിൽ ഞാൻ നെഞ്ചിൽ കൈവെച്ചൊന്നു നിശ്വസിച്ചു...
"........ഡാ.... വാതിലടച്ചേക്ക് ട്ടാ... ഇല്ലെങ്കിൽ ആ തല തിരിഞ്ഞോൻ ഞാൻ മേൽ കഴുകാൻ നേരം പിന്നേം ടി വി ടെ മുന്നിലേക്കോടും..."
ബെഡ്റൂമിന്റെ വാതിലടയുന്ന ഒച്ചകേട്ടു...
രണ്ടുപിള്ളേരെ മേയ്ക്കൽ അത്ര എളുപ്പമല്ല.. പ്രത്യേകിച്ച് അവരുടെ അച്ഛൻ കൂടെയില്ലെങ്കിൽ... അത് കാരണം ഞാൻ രഹസ്യമായി ഓരോരുത്തരോടും പറഞ്ഞിരിക്കുന്നത് അവരവരെയാണ് എനിക്ക് കൂടുതൽ വിശ്വാസമെന്നാണ്...
മൂത്തവന്റെ കാര്യങ്ങൾ നോക്കാൻ രണ്ടാമത്തവനെ ഏൽപ്പിക്കുമ്പോൾ, രണ്ടാമത്തവന്റെ കാര്യങ്ങൾ മറ്റവനോടും പറഞ്ഞേൽപ്പിക്കും... രണ്ടും ഇപ്പോൾ പരസ്പരം കാരണവന്മാരുടെ സ്ഥാനം സ്വയം ഏറ്റെടുത്തിരിക്കുന്നതിനാൽ അവരെ അവര് തന്നെ തമ്മിൽ തമ്മിൽ നോക്കിക്കോളും.... തല്ക്കാലം കള്ളത്തരങ്ങൾ അധികം പഠിച്ചുതുടങ്ങിയിട്ടില്ലാത്തതിനാൽ കാര്യങ്ങൾ വലിയ കുഴപ്പങ്ങളില്ലാതെ പോകുന്നുണ്ട്...
തിളച്ചു പൊങ്ങിയപ്പോൾ പാൽ ഓഫ്
💬 Comments
View all comments