0%

Chapter Title : ഞാൻ രതി 4 [സിമോണ]

Author : സിമോണ Read All Parts 2538

ഒരുവിധം മുഖത്തുനിന്ന് ചമ്മൽ മറച്ച് ഞാൻ നേരെയിരുന്നു.. "എന്താ സാർ ചോദിച്ചത് നേരത്തെ??"

".........മിനിയാന്നത്തെ ഷിപ്പ്മെന്റ് ഡീറ്റെയിൽസ് ഹെഡ്ഡ് ഓഫീസിലേക്ക് അയച്ചിരുന്നോ??" അദ്ദേഹം ചോദ്യം ആവര്ത്തിച്ചു..

".........അത് ഞാൻ സാറിന് ഫോർവേഡ് ചെയ്തിരുന്നല്ലോ.. ഭിൽവാര സ്യൂട്ടിങ്‌സിന്റെ കൺസൈന്മെന്റിന്റെ എന്തോ ഡീറ്റെയിൽസ് എടുക്കണമെന്ന് പറഞ്ഞ് സാർ ഹോൾഡ് ചെയ്യാൻ പറഞ്ഞു..." ഞാൻ പറഞ്ഞതും പുള്ളിക്കാരൻ തലയിൽ കൈ വെച്ച് അകത്തോട്ടു പോകുന്നത് കണ്ടു...

അല്പസമയത്തിനുള്ളിൽ ഇന്റർകോമിൽ എന്നെ അകത്തോട്ട് വിളിക്കുമ്പോൾ പുള്ളിക്കാരന്റെ സ്വരത്തിൽ ഒരല്പം പരിഭ്രമം കലർന്നിരുന്നു...

".........രതീ.. ഐ ആം സോറി... എന്റെ മിസ്റ്റേക്ക് ആണ്... ആ ഡീറ്റെയിൽസ് അവർ അയച്ചിരുന്നു.. പക്ഷെ അത് നമ്മുടെ സിസ്റ്റത്തിൽ അപ്‌ഡേറ്റ് ചെയ്തിട്ടില്ല.. ഇന്നലെ രതി നേരത്തെ പോകണമെന്ന് പറഞ്ഞപ്പോൾ ഞാനത് പറയാനും വിട്ടുപോയി... അതൊന്ന് അപ്‌ഡേറ്റ് ചെയ്യണമല്ലോ... പത്തിരുപത്തിയെട്ട് പേജുണ്ടാവും... മൂന്നു ദിവസമായില്ലേ.. ഇന്ന് കട്ട് ഓഫ് ഡേറ്റാണ്... ഇന്ന് അയക്കാതിരിക്കാനും പറ്റില്ല..."

സമയം ഏതാണ്ട് നാലരയായിരുന്നു... ഇത്രയും പേജുകൾ സിസ്റ്റത്തിൽ അപ്പ്‌ഡേറ്റ് ചെയ്യണമെങ്കിൽ മിനിമം രണ്ടു മണിക്കൂറെങ്കിലും എടുക്കും... പിന്നെ അതെല്ലാം ചെക്ക് ചെയ്ത് കറക്ഷൻസ് വല്ലതുമുണ്ടെങ്കിൽ തിരുത്തി... എന്തായാലും മൂന്നുമണിക്കൂറെങ്കിലും മിനിമം ഇല്ലാതെ പണി തീരില്ല...

".........സാർ... ഞാൻ... ഒരുപാട് വൈകിയാൽ..." ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ എങ്ങനെയെങ്കിലും ഒന്നഞ്ചുമണിയാവാൻ പ്രാത്ഥിച്ചുകൊണ്ടിരുന്ന എന്റെ മുഖമൊന്ന് വാടി...

എന്റെ മുഖത്തേ മാറ്റം ശ്രദ്ധിച്ചതും പുള്ളിക്കാരനും വിഷമമായെന്നു തോന്നുന്നു.. ".........സാരമില്ല... ഞാൻ ചെയ്തോളാം രതീ... ആക്ച്വലി ഇന്നെന്റെ വൈഫിന്റെ ബർത്ത് ഡേ ആണേ... നേരത്തെ വരണമെന്ന് പറഞ്ഞിരുന്നതാ അവൾ... അവളുടെ അച്ഛനും അമ്മയുമെല്ലാം വരുന്നുണ്ട് വീട്ടിൽ..... ഞാൻ പറഞ്ഞല്ലോ.. ആ ആക്സിഡന്റിൽപെട്ട് കിടപ്പായത്തിനു ശേഷം ഒരിക്കലും ഞാൻ അവളുടെ ഒരാഗ്രഹങ്ങൾക്കും എതിര് നിൽക്കാറില്ല... .. ഇറ്റ്സ് ഓൾറൈറ്റ്... രതി അഞ്ചുമണിക്ക് ഇറങ്ങിക്കോളൂ... എനിക്ക് അത് തീർക്കാൻ അധിക സമയം വേണ്ടി വരില്ലായിരിക്കും...."

ഒരു നിമിഷം ഞാനെന്റെ മമ്മയെയും പപ്പയെയും ഓർത്തു... ഒപ്പം നട്ടെല്ലിന് ഏറ്റ ക്ഷതത്താൽ, ഒരുപക്ഷെ ഇനിയൊരിക്കലും കിടപ്പറയിൽ തന്നെ തൃപ്തിപ്പെടുത്താൻ സാധിക്കാത്ത ആ ഭാര്യയോട്, എന്നിട്ടും ആ മനുഷ്യനുള്ള സ്നേഹവും കടപ്പാടും കണ്ടപ്പോൾ...

എനിക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.. ".........ഞാൻ ചെയ്തോളാം

💬 Comments

View all comments