0%

Chapter Title : ഞാൻ രതി 2 [സിമോണ]

Author : സിമോണ Read All Parts 5.8K

പത്തു ദിവസത്തേക്ക് സ്കൂളിലും പോവണ്ട... നേരത്തെ എണീക്കേം വേണ്ട... മ്മ്... വേഗം വേഗം..." സന്താനങ്ങളുടെ രണ്ടിന്റേം ചന്തികളിൽ മെല്ലെ ഒന്ന് തല്ലിക്കൊണ്ട് എണീപ്പിച്ച് കിച്ചണിലേക്കു നടന്നു...

ചായ തിളച്ചപ്പോൾ ഓഫ് ചെയ്ത്, തലേന്ന് രാത്രി തെർമൽ കുക്കറിലേക്ക് വെച്ചിരുന്ന ചോറും കലം പാദ്യം പുറത്തേക്കെടുത്തുവെക്കുമ്പോഴേക്കും ഇളയവൻ കിച്ചണിലെത്തി പിറകിലൂടെ കെട്ടിപ്പിടിച്ചു... "........ഇന്നാടാ പുങ്കാ... ചായ കുടിച്ചോ..." ചായ ചെറിയ ഗ്ലാസിൽ ചൂടാറ്റിക്കൊണ്ട് ടേബിളിൽ വെച്ച് വേഗം ഭക്ഷണത്തിന്റെ പണികൾ തീർക്കാൻ നിന്നു..

"........മമ്മീ... എപ്പളാ നമ്മള് അപ്പാപ്പന്റോടക്ക് പോണത്??"

അവർക്ക് അവിടെ നിൽക്കാനാണ് താൽപ്പര്യം... സാധാരണ നിലയ്ക്ക് എനിക്കും... പക്ഷെ ഈ വെക്കേഷന് ഇവിടെ തന്നെ നിൽക്കാനേ ഇഷ്ടമുള്ളൂ... വേറെ എവിടേം പോവണ്ട എനിക്ക്.... ചുണ്ടിൽ വന്ന ചിരിയമർത്തി ഞാൻ തിരിഞ്ഞു...

"........മാമനെ ഇന്ന് വിളിച്ചു നോക്കാം.. അവൻ ഫ്രീ ആണേൽ വൈകിട്ട് വരാൻ പറയാം ട്ടോ... അല്ലെങ്കിൽ മമ്മി കൊണ്ടന്നാക്കം... എന്തായാലും മമ്മിക്ക് നിക്കാൻ പറ്റില്ല.. ഓഫീസിൽ നിന്ന് ലീവ് തരില്ലന്നു പറഞ്ഞു.." അവന്റെ മുഖം സന്തോഷം കൊണ്ട് വിടരുന്നത് ഞാൻ ശ്രദിച്ചു...

അല്ലെങ്കിലും രണ്ടിനും വെക്കേഷന് അവിടെയാണേൽ എന്നെ കണ്ടുകൂടാ... ഞാൻ നട്ടുച്ചവരെ കിടന്നുറങ്ങാനൊന്നും സമ്മതിക്കില്ല... അതൊക്കെ തന്നെ കാര്യം.. അപ്പാപ്പനും അമ്മാമ്മയുമാണെൽ എന്തിനും കൂടെ നിന്നോളും... അതുകാരണം രണ്ടിനും അവരെ മതി...

ഉച്ചയ്ക്ക് ആങ്ങളയെ വിളിച്ചുനോക്കിയപ്പോ അവൻ ബാംഗ്ലൂർ പോയിരിക്കുന്നു... ഛെ!!.... ഇനിയിപ്പോ ഞാൻ തന്നെ പോകണം...

ഉച്ചയ്ക്ക് ശേഷം സീനിയറിനോട് പറഞ്ഞ് അല്പം നേരത്തെയിറങ്ങി... കുട്ടികൾ വരും മുൻപ് വീടെത്താം.. അവർ വരുമ്പോഴേക്ക് പാക്കിങ്ങെല്ലാം ചെയ്തുവെച്ചാൽ പറ്റിയാൽ ഇന്ന് വൈകിട്ട് തന്നെ

💬 Comments

View all comments