0%

Chapter Title : ഞാൻ രതി 2 [സിമോണ]

Author : സിമോണ Read All Parts 5.8K

മുൻപ് അയാൾ അടുത്തെത്തിയിരുന്നു..

"........നേരത്തെ എത്തിയല്ലോ... കുട്ടികൾ വന്നിട്ടില്ല..." അയാളുടെ ചുണ്ടിൽ ഒരു കള്ളചിരിയുണ്ടായിരുന്നു...

ചുറ്റും നോക്കി വാനിറ്റി ബാഗിൽ നിന്ന് കുറച്ചു പൈസ എടുത്തു നീട്ടി... "........എന്തേലും വാങ്ങിയിട്ട് റൂമിലേക്ക് വരുവോ... എന്തായാലും മതി... "

"........എന്തായാലും??" അയാളൊന്നു സംശയത്തോടെ നോക്കി...

"........മ്മ്... എന്തേലും... കവറിലിട്ട്... ആരും സംശയിക്കാതിരിക്കാൻ..." അയാളൊന്ന് ചുണ്ടുകൾ വിടർത്തി...

"........ഓഹ്... അങ്ങനെ.... ശരി... മ്മ്.... എന്നാൽ പിന്നെ.... കവറു വാങ്ങിയാൽ മതിയോ??" തല കുനിച്ച്, തന്റെ അരയിലേക്ക് ചൂണ്ടിയപ്പോൾ, കോണ്ടം ആണ് പുള്ളിക്കാരൻ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായി..

"........അയ്യേ... പോ അവിടന്ന്... അതൊന്നും വേണ്ട... " ഞാൻ ആകെ ചൂളിപ്പോയി...

"........അതില്ലാതെ!!!... ഇനിയെങ്ങാനും ആ നേരത്ത് പുറത്തെടുക്കാൻ പറ്റാതെ സംഗതി അകത്തുപോയാൽ ഈ വയറു വീർപ്പിച്ചു നടക്കുവോ പിന്നെ??? അതില്ലാതെ കേറ്റിയിട്ട്..." സാരിയിലൂടെ പുറത്തേക്ക് കാണാമായിരുന്ന വയറിലേക്ക് കണ്ണുകൾ കൊണ്ട് ചൂണ്ടി പുള്ളി ചോദ്യം തൊടുത്തു...

"........അയ്യടാ... പുറത്തെടുത്താൽ കൊല്ലും ഞാൻ.... ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്!!!! ...." അറിയാതെ പൊടുന്നനെ പറഞ്ഞതോർത്ത് ഞാൻ നാവു കടിച്ചു...

"........അത് പിന്നെ..... അങ്ങനൊന്നും ഇല്ല... അത്... ഞാൻ നിർത്തിയതാ... അത് കാരണം ഒന്നും സംഭവിക്കില്ല..." ഒരുവിധം അത്രയും പറഞ്ഞൊപ്പിച്ച് പൈസ ആൾക്കുനേരെ നീട്ടി...

പൈസ വാങ്ങാനായി കൈ നീട്ടിയതും, ഗ്രൗണ്ട് ഫ്ലോറിൽ ബാക്കിയുണ്ടായിരുന്ന ഫാമിലി താമസിച്ചിരുന്ന റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞങ്ങൾ ഇരുവരും ഒന്നിച്ച് അങ്ങോട്ട് നോക്കി...

അവരും യാത്ര പോകാൻ വേണ്ടി ഇറങ്ങുകയാണ്... "........ആ..... രതീ... വന്നത് നന്നായി.. സ്പെയർ കീ തന്നേൽപ്പിക്കട്ടെ... വല്ലോടത്തും കളഞ്ഞുപോയിട്ട് പിന്നെ തപ്പി തിരയാൻ നിക്കണ്ടല്ലോ..." അവിടത്തെ

💬 Comments

View all comments