Chapter Title : ഞാനൊരു വീട്ടമ്മ -5 (ഉത്സവം)
ചിലപ്പോൾ എന്റെ ഡീറ്റെയിൽസ് തിരക്കും അപ്പോൾ പറഞ്ഞേക്ക് നിന്റെ അനിയത്തി ആണെന്ന്
"..ഞാൻ തിരിഞ്ഞു നോക്കി അപ്പോൾ നല്ല വസ്ത്രമൊക്കെ ധരിച്ചു മുന്നിൽ നില്കുനന്നു നേരത്തെ തീപ്പന്തം കൊണ്ട് അഭ്യാസം കാണിച്ച യുവാവ് ..
"ചേച്ചീ ഒരു മിനിറ്റ് .." ഞാൻ തിരിഞ്ഞു നിന്നു ..
"ഒരു പ്രൊപ്പോസലിന് വേണ്ടിയാണ് .. ഇത് ചേച്ചിയുടെ ആരാ ?..വരവിന്റെ കൂടെ വന്നപ്പോളുള്ള വസ്ത്രമല്ല ഇപ്പോൾ ഇട്ടിരിക്കുന്നത് ..കരയുള്ള മുണ്ടും, നീല ഷർട്ടും ഒരു ചുവന്ന കുറിയും ..കൈ നിറയെ ചരടുകളും ..ഒരു സുന്ദരൻ ..അവനെ നോക്കിക്കൊണ്ടു ഞാൻ പറഞ്ഞു.
"അനിയത്തി"..ഉത്സവപ്പറമ്പിലെ ബഹളങ്ങളിൽ അവൻ പറഞ്ഞൊപ്പിച്ചു ..."എൻറെ പേര് ജിഷ്ണു പ്രസാദ് ..ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു ..നിങ്ങളുടെ അനിയത്തിയെ എനിക്ക് വിവാഹമാലോചിച്ചാലോ എന്നുണ്ട് ..സമയം കിട്ടുമ്പോൾ ഒന്ന് വിളിക്കൂ ഞാൻ എന്റെ വീട്ടുകാരുമായി നിങ്ങളുടെ വീട്ടിൽ നേരിട്ട് വരാം " എന്നും പറഞ്ഞു അവൻറെ വിസിറ്റിങ് കാർഡ് എനിക്ക് വച്ച് നീട്ടി..എനിക്ക് ചിരിയാണ് വന്നത് ..മുപ്പത്തിരണ്ട് കഴിഞ്ഞ ഇത്താത്തക്കുട്ടിക്ക് ഇരുപത്തേഴു കഴിഞ്ഞ ചെറുക്കൻ പെണ്ണാലോജിക്കാൻ വന്നിരിക്കുന്നു ...ഞാനൊന്നും പറഞ്ഞില്ല .. അവൻ തിരിച്ചു നടന്നു കഴിഞ്ഞു ..."ഇവനെയൊന്നു കറക്കിയാലോ ലേഖാ"..
"വേണ്ടാത്ത പണിക്കൊന്നും നിക്കേണ്ട ..അവൻ ഒരു ഡീസെൻറ് പയ്യനാ ..എത്ര മാന്യമായാണ് അവൻ ഇഷ്ടപ്പെട്ട പെണ്ണിനെ വന്നു പ്രൊപ്പോസ് ചെയ്തത്..വിട്ടുകള"...ഞാൻ പറഞ്ഞു
"ഉത്സവ പറമ്പിലെ അന്തരീക്ഷം എന്നെയും ഉത്സവ തിമിർപ്പിലെത്തിച്ചിരിക്കുന്നു ..അവന്റെയൊരു മെയ് വഴക്കം അപാരം തന്നെ ..നടപ്പിലും ഉണ്ട് നല്ലൊരു ഒത്ത പുരുഷ ലക്ഷണം ...പക്ഷെ എന്റെ ഒറ്റ നോട്ടത്തിൽ വീണുപോയി ലേഖാ
"എന്നും പറഞ്ഞു വിസിറ്റിംഗ് കാർഡ് അവൾ കൈക്കലാക്കി ..സുഹറ പറഞ്ഞത് ശരിയാണ് ..ഉത്സവപ്പറമ്പിലെ അന്തരീക്ഷം മനസ്സിനെ വല്ലാതെ തണുപ്പിച്ചു ..പക്ഷെ അപ്പോളും അകാരണമായി ഷാഫിയെ വഴക്കു പറഞ്ഞതിലും, പറഞ്ഞു വിട്ടതിലും ഉള്ള സങ്കടം പോയിട്ടുണ്ടായിരുന്നില്ല .ഉത്സവപ്പറമ്പിൽ നിന്നും ഇറങ്ങി വരുമ്പോൾ വിഫലമെങ്കിലും വെറുതെ എന്റെ കണ്ണുകൾ ആരെയോ തിരഞ്ഞു ..ആരെയോ അല്ല, ഷാഫിയെ ...സ്‌കൂട്ടർ നിർത്തിയതിനടുത്തു തന്നെ ഒരു തട്ടുകട ഉണ്ടായിരുന്നു .. അവിടെ നിന്നുകൊണ്ട് ചായ കുടിക്കുകയായിരുന്നു കറുപ്പൻ ചേട്ടൻ
💬 Comments
View all comments