Chapter Title : ഞാനും ചേട്ടതിയും പിന്നെ എന്റെ ചേച്ചിയും 4 [ആതിര ബാബു]
ചോദിച്ചു..
"" എന്താടാ... നിനക്ക് ക്ലാസ് ഇല്ലേ ഇന്ന്..??!""
"" അഹ്ഹ് ഉണ്ട്. പക്ഷെ പോണില്ല..""
"" അതെന്നാ..?!!""
"" അതോന്നുല്ല.. നീ ചെന്ന് ചായ എടുത്തെ..""
"" ദേ ചേച്ചീ.. ഇവൻ ക്ലാസിനു പോണില്ലന്ന്""
കിച്ചനിലേക്ക് നോക്കി ചേടത്തിയോട് നയനേച്ചി വിളിച്ചു പറഞ്ഞു.. ഒരു കപ്പിൽ ചായയും എടുത്തു കൊണ്ട് ചേടത്തി വന്നു.. എന്നിട്ട് എന്റടുത്തേക്ക് വന്ന് ചായ കപ്പ് എനിക്ക് നീട്ടി കൊണ്ട് ചേടത്തി ചോദിച്ചു.
"" അതെന്നാടാ ക്ലാസിനു പോവത്തെ നീ..""
"" എന്റെ ചേടത്തീ.. ഇന്നെനിക്ക് പോണ്ട.. ഫസ്റ്റ് ബാച്ചിനു ഇന്ന് ഫുൾ ഡേ ക്ലാസ്സ് ഉള്ളതുകൊണ്ട് സെക്കന്റ് ബാച്ചിനോട് ഇന്ന് വരണ്ട പറഞ്ഞു..""
ക്ലാസുണ്ടായിട്ടും പോവാഞ്ഞിട്ട് ഇനി അതിന്റെ പേരിൽ ഓരോന്ന് കുത്തി കുത്തി ചോദിക്കണ്ടാ വിജാരിച്ച് വായി കിട്ടിയ ഒരു കള്ളം ഞാൻ എടുത്തിട്ടു.
"" എന്നിട്ട് നീ അതെന്നാ നേരത്തെ പറയാഞ്ഞേ..??!""
"" അത് ഞാൻ മറന്നു പോയി..""
""മ്മ്..""
ചേടത്തി ഒന്ന് മൂളിയിട്ട് തിരിച്ചു നടക്കാൻ തിരിഞ്ഞു.. എന്നിട്ട് നയനെച്ചിയോട് പറഞ്ഞു
"" എടീ.. ലേറ്റ് ആകണ്ട.. വേഗം ഇറങ്ങിക്കോ.. അല്ലേൽ പിന്നെ ടോക്കൺ ലാസ്റ്റ് ആയിരിക്കും കിട്ടുന്നെ..""
അതു കേട്ടതും ഞാൻ പെട്ടെന്ന് ചേടത്തിയോട് ചോദിച്ചു..
"" ഏഹ്ഹ്.. എവിടേക്കാ പോവുന്നെ..?!!""
"" അമ്മയ്ക്ക് തല വേദന മാറിട്ടില്ല.. ഡോക്ടറെ കാണിക്കാൻ പോവാനാ... ആ ഓട്ടോക്കാരൻ വാസുവേട്ടനോട് വരാൻ പറഞ്ഞിട്ടുണ്ട്..""
അതും പറഞ്ഞ് ചേടത്തി നയനെച്ചിയുടെ നേരെ തിരിഞ്ഞു..
"" എടീ... നോക്കി നിക്കാതെ വീട്ടിൽ പോയി ഡ്രസ്സ് മാറിട്ട് വാ...""
ചേടത്തി അകത്തേക്ക്
💬 Comments
View all comments