0%

Chapter Title : ഞാനും ചേട്ടതിയും പിന്നെ എന്റെ ചേച്ചിയും 5 [ആതിര ബാബു]

Author : Guest Author Read All Parts 2.9K

പെണ്ണിനെ നോക്കിയൊന്നുല്ല.. """

""" ആഹ് അത് ഞാൻ കണ്ടതാ നിന്റെ നോട്ടം എവിടേക്ക് ആയിരുന്നെന്ന്..."""

അപ്പോഴേക്കും നയനേച്ചിയും ചെക്കനും ഹാളിലേക്ക് വന്നു..

ചേടത്തി എന്നെയും വലിച്ച് കൊണ്ട് അവിടേക്ക് ചെന്നു..

നയനേച്ചി അപ്പേഴേക്കും അമ്മയുടെ പിറകിൽ സ്ഥാനം പിടിച്ചിരുന്നു..

""" ഡീ എന്തായി പോയിട്ട് എങ്ങനെ ഉണ്ട് ചെക്കൻ.. ഇഷ്ടായോ.??!!! """

ചേടത്തി നയനേച്ചിയുടെ കൈയിൽ ഒന്ന് പിച്ചിയിട്ട് ചോദിച്ചു..

നയനേച്ചി ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് അമ്മയുടെ തോളിലേക്ക് മുഖം താഴ്ത്തി..
അത് കണ്ടപ്പോ തന്നെ ഞങ്ങൾക്ക് മനസ്സിലായ് അവൾക്ക് ചെക്കനെ ഇഷ്ടമായെന്ന്..

""" അല്ലാ.. തീരുമാനം പറയേണ്ട ആളെന്താ അമ്മയുടെ പിന്നിൽ ഒളിച്ചിരിക്കുന്നെ.. എന്റെ മോനെ ഇഷ്ടായോ മോൾക്ക്...""

ഇത്തവണ ചെക്കന്റെ അമ്മയുടെ ആയിരുന്നു ചോദ്യം...

നയനേച്ചി നാണിച്ചു കൊണ്ട് ചെക്കനെ നോക്കി ചിരിച്ചുകൊണ്ട് അകത്തേക്കോടി..
അതു കണ്ട് എല്ലാവരും ചിരിച്ചു...

""" ഹ ഹ ഹ.. അപ്പോ കാര്യങ്ങൾക്ക് ഒരു തീരുമാനം ആയ സ്ഥിതിക്ക് ബാക്കി കാര്യങ്ങൾ ഒക്കെ വഴിയേ അറിയിക്കാം.. കുടുംബക്കാരോടെക്കെ വിവരം അറിയിച്ചിട്ട് ഒരു തീയതി കണ്ട് ഞാൻ ഉടനെ തന്നെ അറിയിക്കാം.. എന്താ അങ്ങനെ പോരെ ബാലാ...""

"" ഓഹ്.. അങ്ങനെ മതി.. """

""" എന്നാ പിന്നെ ഞങ്ങൾ ഇറങ്ങിയേക്കാം... """

അതും പറഞ്ഞ് എല്ലാവരും പുറത്തേക്കിറങ്ങി.. നയനേച്ചി മേലെ സിറ്റൗട്ടിൽ ഇരുന്ന് അവര് പോവുന്നതും നോക്കി നിന്നു..

അവര് പോയികഴിഞ്ഞ് അച്ഛനും അമ്മയും ചെറിയമ്മയും കല്യാണകാര്യ ചർച്ചയിലേക്ക് ഏർപ്പെട്ടു. ഞാനും ചേടത്തിയും മേലെ നയനേച്ചിയുടെ റൂമിലേക്ക് ചെന്നു.

""" ഹ ഹ ഹ,

💬 Comments

View all comments