0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 3 [രാമന്‍]

Author : രാമൻ Read All Parts 54408

തലയൊന്നു താഴ്ന്നെങ്കിലും പെട്ടന്ന് അവൾ ചിരിക്കുന്ന കണ്ടപ്പോ ഞാൻ ഒന്ന് അയഞ്ഞു. അവളുടെ ഇടതു കൈ കൂട്ടിപ്പിടിച്ചു എന്റെ നെഞ്ചിലേക്ക് ചേർത്തു.

"നിനക്കെന്നോട് ദേഷ്യല്ലേ ടി. ഞാൻ ഇന്നലെ അറിയാതെ അങ്ങനൊക്കെ..."പഴയ കാര്യം മനസ്സിൽ നിന്ന് പോണില്ല. ഞാൻ ഒന്ന് വിക്കി.

"ദേഷ്യക്കെണ്ട് പക്ഷെ അത് അത്കൊണ്ട് മാത്രല്ല " അവൾ ചിരിച്ചു.

"പിന്നെന്താ "

"അതൊക്കെ പറയാം ആദ്യം എനിക്കൊന്ന് മുള്ളണം, എന്നെ എടുത്തേ.. വേഗം " അവൾ കൈകൾ എന്റെ നേർക്ക് നീട്ടി.ആ തിടുക്കം കണ്ടെങ്കിലും എനിക്ക് അങ്ങനെ വിട്ടു കൊടുക്കാൻ തോന്നിയില്ല എന്നെ ഇന്നലെ മുതൽ വിഷമിപ്പിച്ചതല്ലേ.കുറച്ചവളും അനുഭവിക്കട്ടെ. നീട്ടിയ കൈ ഞാൻ ഒന്ന് തട്ടി

"അതൊക്കെ നമുക്ക് പോവാം ആദ്യം എന്റെ മോൾ കാര്യം പറ " ഞാൻ ആ ബെഡിൽ ഒന്ന് ഞെളിഞ്ഞിരുന്നതും അത് കണ്ട് അവളുടെ മുഖം ചുമന്നു.

"കിച്ചൂ ദേ കളിക്കല്ലട്ടോ. ദേഷ്യം വന്നാൽ ഞാനുണ്ടല്ലോ...." അവൾ കണ്ണുരുട്ടി.

"പിന്നേ നീയെന്നെ എന്ത് ചെയ്യാനാ... അതും ഈ പൊട്ടിയ കാലും പൊങ്ങാത്ത കൈയും വെച്ച് "ഞാൻ പുച്ഛച്ച്‌ത്തിൽ ഒന്ന് ചിരിച്ചു.

"ടാ ചെക്കാ നാളെ ദേവു വരല്ലോ അപ്പൊ കാണിച്ചു താരാടാ എനിക്കെന്ത് ചെയ്യാൻ പറ്റുമെന്ന് " അവൾ തലവെട്ടിച്ചു. ആ മുഖം ഇപ്പൊ കാണാൻ എന്ത് ഭംഗിയാ മുഖമൊക്കെ അങ്ങു ചുവന്നു തുടുത്ത്. ആ ഉണ്ടക്കണ്ണിൽ വിരിയുന്ന ഭാവങ്ങൾ നിമിഷങ്ങൾക്കകം അത് മാറി മാറി. ഹോ വല്ലാത്ത ഒരു സൗന്ദര്യം. കെട്ടുവാണേൽ ഇവളെപ്പോലെ ഒന്നിനെ തന്നെ കെട്ടണം.

"പിന്നെ..... ദേവുന്നെ എന്ത് ചെയ്യാനാ ഒന്ന് പോ

💬 Comments

View all comments