0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 8 [രാമന്‍]

Author : രാമൻ Read All Parts 84238

പറഞ്ഞതും ഞാൻ സംശയത്തോടെ ഇരുന്നു...

അവർ രണ്ടുപേരും വളരെ സ്നേഹത്തോടെ സാധാരണയിൽ നിന്ന് വിപരീതമായി എനിക്ക് വിളമ്പി തന്നു... ഞാൻ വീണ്ടും സംശയത്തിൽ ആയി ഇതെന്താ സംഭവം... കഴിക്കാതെ മിഴിച്ചു നിന്നപ്പോൾ രണ്ടുപേരും എന്റെ അരികെ വന്നു.. ആദ്യത്തെ പിടി വാരി തന്നത് അച്ചുവാണ് അതുപോലെ രണ്ടാമത് ദേവുവും.. വാരി തരുമ്പോൾ അവരുടെ കണ്ണിലെ തിളക്കം, ആ സ്നേഹം.. ഞാൻ സുഖമുള്ള ഒരു കുമിളയുടെ ഉള്ളിൽ പെട്ടു പറന്നു നടന്നു... എങ്കിലും എന്റെ സംശയം മാറിയിരുന്നില്ല

ഉച്ചക്ക് അച്ചു ഉറങ്ങാൻ കിടന്നപ്പോ ഞാനും കൂടെ കിടന്നു..ദേവു അവളുടെ വർക്കിൽ മുഴുകി നിന്നു.കുരുത്തക്കേടൊന്നും കാണിക്കില്ലെന്ന് ഉറപ്പുകൊടുത്തിട്ടാണ് കൂടെ കിടക്കാൻ അച്ചു സമ്മതിച്ചത്. ഒന്നും ചെയ്യാൻ കഴിയുന്നതിനു മുന്നേ ഞാൻ ഉറങ്ങി പോയി..

ദേവുവാണ് കുലുക്കി വിളിച്ചത്..

"കിച്ചൂ മതി വാ നമ്മുക്ക് ഒന്ന് പുറത്ത് പോണം... വേഗം " ഞാൻ കണ്ണും തിരുമ്മി എഴുന്നേറ്റു.. ദേവു ഡ്രസ്സ്‌ എല്ലാം മാറ്റി നിൽക്കാണ്..

"അച്ചു പോയോഡീ...." ഞാൻ ബാത്‌റൂമിലേക്ക് കേറി ചോദിച്ചു.

"അവളൊന്നും പോയീല്ല.. ഇന്ന് ലീവ് ആക്കി... റിയ പകരം കേറിക്കോളാന്ന് പറഞ്ഞു " ദേവു പറഞ്ഞതും ഞാൻ വീണ്ടും സംശയത്തിൽ ആയി ഹെ!! അവൾ ഇന്ന് പോവുന്നില്ലേ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്.ഇനി രണ്ടുപേരും അങ്ങട്ടും ഇങ്ങട്ടും കാര്യങ്ങൾ എല്ലാം പറഞ്ഞോ.. എന്നെ കൊല്ലാൻ മറ്റോ പോവണോ?.

"ഡാ കഴിഞ്ഞില്ലേ...." ദേവു പുറത്തുനിന്നു കാറി.. ഞാൻ വേഗം പുറത്തിറങ്ങി..... ഷർട്ടിലും പാന്റിലും കേറി പുറത്തിറങ്ങി. ദേവു എന്റെ ഇടതു കൈയ്യിൽ തൂങ്ങി... അച്ചുവന്നപ്പോൾ അവൾ സെയിം വേഷം.

"നീ

💬 Comments

View all comments