Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 9 [രാമന്‍] [Climax]
പോരാ. റിയയുടെ വീട്ടിൽ വന്നു എന്തായിരുന്നു ഷോ... ഞാൻ പിടിച്ചു നിൽക്കാണ് പെട്ട പാട്.. നീ കുറച്ചു കൂടെ നിന്നു കരഞ്ഞിരുന്നെങ്കിൽ ഞാൻ ചിരിച്ചു പോയേനെ " അച്ചു ഒരു ദയയുമില്ലാതെ മുഖത്ത് നോക്കി പറഞ്ഞപ്പോ.എനിക്ക് ദേഷ്യം വന്നു. തെണ്ടി എന്നെ പറ്റിക്കുകയായിരുന്നു... ഞാൻ അവളുടെ കവിളിൽ നല്ല ഒരു കടി കൊടുത്തു.... അവളുടെ ഇടുപ്പിൽ പിടിച്ചു ഞെരിച്ചു...
"ഡാ വിടാടാ... എന്റെ അച്ചുവിനെ "ബാക്കിൽ നിന്ന് ദേവു ചാടി. എന്റെ പുറത്ത് കുത്തി. ഞാൻ വെട്ടി തിരിഞ്ഞു... കുളിച്ചു സുന്ദരിയായി നിൽക്കുന്ന ദേവു.. മുഖം ഇപ്പൊ പഴയ മാതിരി കുറുമ്പൊക്കെ തിരിച്ചു വന്നു കണ്ണിൽ കുസൃതിയൊക്കെ കാണുന്നുന്നുണ്ട്. അവൾ പിരികമുയർത്തി എന്താടാ എന്ന് ചോദിച്ചു .അച്ചു വന്നു എന്റെ നെഞ്ചിൽ ചാരി അവളെ നോക്കി...
ദേവു താടിക്ക് കൈകൊടുത്തു..
"കണ്ടില്ലേ എത്ര തല്ലുണ്ടാക്കിയാലും നിങ്ങൾ സെറ്റ്... എന്തായിരുന്നു കരച്ചിലും പിഴിച്ചിലും... എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ " ദേവു പുച്ഛത്തോടെ ഞങ്ങളെ നോക്കി..മുഖം തിരിച്ചു.. നെഞ്ചിൽ ചാരി നിന്ന അച്ചു തലയുയർത്തി എന്നെ നോക്കി എന്താ അവളുടെ പവർ എന്ന രീതിയിൽ ചുണ്ട് പിളർത്തി കാണിച്ചു...
"കിച്ചൂ നിനക്ക് അറിയോ.. ഞാൻ പോവില്ലാന്ന് ഇവിടെ ഒരാൾക്ക് അറിയായിരുന്നു " അച്ചു ആക്കിയ രൂപത്തിൽ പറഞ്ഞതും ഞാൻ വായ തുറന്നു പോയി.. ദേവു ഒന്ന് പരുങ്ങി കൊണ്ട് എന്നെ നോക്കി....
" ഈ തെണ്ടിക്ക് അറിയാമായിരുന്നോ " ഞാൻ ദേവുവിനെ ചൂണ്ടി അച്ചുവിനോട് ചോദിച്ചപ്പോൾ അച്ചു തലയാട്ടി... ഞാൻ ദേഷ്യത്തോടെ ദേവുവിനെ നോക്കി... അവൾ ഒന്ന് ഇളിച്ചു.. "എടീ...."
💬 Comments
View all comments