0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 145.2K

കത്തിച്ചു ഞങ്ങൾ പ്രാർത്ഥിച്ചു... പിന്നെ കുറേ നേരം ഞങ്ങൾ അവിടെ ഇരുന്നു..
ദേവുവും അച്ചുവും എന്തോ പറയാൻ വേണ്ടി നിൽക്കുകയാണെന്ന് എനിക്ക് തോന്നി.. ഞാൻ പിരികമുയർത്തി എന്താണ് ചോദിച്ചപ്പോൾ അവർ പരസപരം നോക്കി...

"എന്താഡീ ഇനി അടുത്ത ഗൂഡലോചനയാണോ?" ഒന്നും പറയാതെ നിൽക്കുന്ന അവരോട് ഞാൻ ചോദിച്ചു.

"അല്ല കിച്ചൂ ഒരു കല്യാണത്തെ കുറിച്ച് നിനക്കെന്താ അഭിപ്രായം " ദേവു ഒന്ന് പതുങ്ങിക്കൊണ്ട് ചോദിച്ചു..അപ്പൊ അതാണ് ഇത്രനേരം തിരിഞ്ഞു കളിച്ചതിന്റെ കാര്യം?

"ആർക്കാ ഇപ്പൊ കല്യാണം വേണ്ടത് " ഞാൻ തമാശക്ക് ചോദിച്ചു. മുഖത്തു കുറച്ചു സീരിയസ് വരുത്തിയിരുന്നു. അവർ ഇന്ന് പരുങ്ങി.

" ഡാ ചെക്കാ ഓവർ ആക്കല്ലേ.. "
ദേവു എന്റെ നേരെ ചീറി.. അച്ചു വാ പൊത്തി ചിരിച്ചു.

" എടീ കല്യാണം ഒക്കെ എന്തിനാ... എനിക്ക് നിങ്ങൾ എന്റെ ചേച്ചിമാരായി മതി.. എന്റെ ഭാര്യ ഒന്നും ആവേണ്ട. ഇനി നിങ്ങൾക്ക് എന്നെ വിശ്വാസമില്ലാഞ്ഞിട്ടാണേൽ. ഒക്കെ ഞാൻ സമ്മതിക്കാം " ഞാൻ കുറച്ചു വിഷമത്തിൽ പറഞ്ഞു.

"പോടാ പട്ടി ഞങ്ങൾക്കും അത് തന്നെയാ വേണ്ടത് കല്യാണം ഒക്കെ ബോർ പരിവാടിയാണ്, നിനക്ക് പിന്നെ അങ്ങനത്തെ ആഗ്രഹം വല്ലതും ഉണ്ടോ എന്ന് കരുതിയാണ് ഞങ്ങൾ ചോദിച്ചത്" അച്ചു എന്നെ തിരുത്തി കൊണ്ടു പറഞ്ഞു.. ഞങ്ങൾ പരസപരം പുണർന്നു കാവിലെ ദൈവങ്ങളോട് ഞങ്ങളെ അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിച്ചു. തിരിച്ചു വീട്ടിലേക്ക് പോന്നു.

രാത്രി അച്ചു ഒരു കാര്യത്തിനും സമ്മതിച്ചില്ല കുരുത്തകേടു കാണിക്കില്ലെന്ന് തലയിൽ തൊട്ടു സത്യം ചെയ്യാൻ പറഞ്ഞതും നിവർത്തിയില്ലാതെ ഞാൻ ചെയ്തു. ദേവുവിനെയും എന്നെയും

💬 Comments

View all comments