Chapter Title : ഞാനും എന്റെ ഇത്താത്തയും 21 [സ്റ്റാർ അബു]
ഭക്ഷണം എല്ലാം റെഡി ആക്കി കാത്തിരിക്കുകയായിരുന്നു. സജിന വന്നു എന്നെ മുകളിലെ റൂമിലേക്ക് വിളിച്ചു കൊണ്ട് പോയി , അവിടെ കിടക്കയിൽ ഒരുപാടു ആൽബം കിടപ്പുണ്ടായിരുന്നു. സജിന എന്നോട് അത് നോക്കി ഇരിക്കാൻ പർണജൂ അവിടെ നിന്ന് പോയി. എല്ലാം പഴയ ഫോട്ടോസ് ആയിരുന്നു. സജിനയാണെന്നു തോന്നുന്ന ഒരു കുഞ്ഞു കുട്ടിയുടെ ഒരുപാടു ഫോട്ടോസ് ഉണ്ടായിരുന്നു . സജിന കുറച്ചു കഴിഞ്ഞു തിരിച്ചു വന്നപ്പോൾ കൂടെ ഗീതേച്ചിയും ഉമ്മച്ചിയും ഉണ്ടായിരുന്നു . ഞാൻ നോക്കി വച്ച ആല്ബം അവരും നോക്കി . ഞാൻ കണ്ട കുഞ്ഞിന്റെ ഫോട്ടോ അവളുടേത് തന്നെ ആയിരുന്നു. ഞങ്ങൾ സംസാരിച്ചു ഇരിക്കുമ്പോൾ ഇക്ക വിളിച്ചു.
ഞാൻ ആദ്യം ഉമ്മച്ചിക്കും പിന്നെ സജിനക്കും കൊടുത്തു . അവൾ എന്റെ ഫോണും പിടിച്ചു നേരെ അടുത്ത മുറിയിലേക്ക് പോയി . ഞങ്ങൾ ഇറങ്ങാൻ നേരമാണ് സജിന മുറിയിൽ നിന്നും പുറത്തു വന്നത് . ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി നേരെ വീട്ടിലേക്കു പോന്നു. ഞാൻ ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ആണ് ടെസ വിളിക്കുന്നത്. അവളോട് നാളെ കാണാം എന്ന് പറഞ്ഞു ഫോൺ വച്ചു. പിറ്റേ ദിവസം രാവിലെ ടെസയുടെ വണ്ടി എത്തിച്ചു കൊടുക്കാമെന്നു പറഞ്ഞത് കൊണ്ട് വണ്ടി എടുത്തു വീട്ടിൽ കൊണ്ട് വന്നിട്ടു . പിറ്റേ ദിവസം രാവിലെ ഞാൻ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതും ഇറങ്ങി. നേരെ തൃശ്ശൂരിൽ എത്തിയതും ടെസയെ വിളിച്ചു, അവൾ അവിടെ ഉള്ള ഒരു ഓഡിറ്റോറിയത്തിൽ ഉണ്ടെന്നു പറഞ്ഞു. ഞാൻ അങ്ങോട്ട് പോയി,
അവിടെ ഗംഭീരമായ ഒരു കല്യാണം നടക്കുന്നുണ്ടായിരുന്നു.
💬 Comments
View all comments