Chapter Title : ഞാനും എന്റെ ഇത്താത്തയും 24 [സ്റ്റാർ അബു]
റൂബിക്കു ക്ഷീണം ഒക്കെ മാറിയിരിക്കുന്നു, മൈലാഞ്ചി ഇട്ടു, പുരികം ത്രെഡ് ചെയ്തു, ചെറിയ മുഖം മിനുക്കലും. എല്ലാം കൂടി ആയപ്പോൾ സുന്ദരി ആയെന്നു എനിക്കും തോന്നി. ഞാൻ പൈസയെടുത്തു അവളുടെ കയ്യിൽ കൊടുത്തു, അതും വാങ്ങി അവൾ ഉള്ളിലേക്ക് നടന്നു. തിരിച്ചു വന്നത് ഷാനിയെയും കൂട്ടിയാണ്. അവൾ വാങ്ങിച്ചു കൊണ്ട് പോയ ക്യാഷ് എനിക്ക് അത് പോലെ തിരിച്ചു തന്നു.
വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോൾ ഞാൻ ഷാനിയുടെ കൈകളിലേക്ക് ആ ക്യാഷ് കൊടുത്തെങ്കിലും അവൾ അത് വാങ്ങി എന്റെ പോക്കറ്റിൽ തന്നെ വച്ച് തന്നു. ഞങ്ങൾ തിരിച്ചു വീട്ടിലേക്കു പോകുന്ന വഴിക്കു ഷാനിയുടെ വീട്ടിൽ കയറി അവളുടെ ഡ്രെസ്സും എടുത്തു നേരെ വീട്ടിലേക്കു പോയി. ഞങ്ങൾ ചെല്ലുമ്പോൾ എല്ലാവരും ഓടി വണ്ടിയുടെ അടുത്തേക്ക് വന്നപ്പോൾ എല്ലാവരുടെ കണ്ണിൽ ഞാൻ കണ്ടത് ഷക്കീലയെ കാത്തു നിന്നവരുടെ ഇടയിലേക്ക് മരിയ വന്ന പോലെ ആയി എന്നതാണ്.
കാര്യം, ഹോസ്പിറ്റലിൽ കിടന്ന ആൾ തിരിച്ചു വന്നത് മേക്കപ്പ് എല്ലാം ഇട്ടിട്ടു. ഇത് കണ്ട വലിയുമ്മ എന്തോ പറയാൻ വന്നതും എന്റെ വാപ്പച്ചി തടഞ്ഞു. മോളെ കൂട്ടി നീ ഉള്ളിലേക്ക് പോ ....!!! എന്ന് കേട്ടതും ഞങൾ എസ്‌കേപ്പ് ആയി. നേരെ മുകളിലെ റൂമിലേക്ക് നടന്നു, ഒന്നിൽ ഇക്കാന്റെ മണിയറ ഒരുക്കങ്ങൾ തുടങ്ങാൻ ഉള്ള പരിപാടിയിൽ ആണ് ഗോപി ഏട്ടൻ. റൂമിൽ കയറിയതും ഞാൻ ഓടി ബാത്റൂമിലേക്കു കയറി, പെട്ടന്ന് മേല് കഴുകി ഇറങ്ങി . ഉറക്കം പോകാൻ വേണ്ടി ആയിരുന്നു ചെയ്തത്.
പണി പാളി, ടവൽ ബെഡിൽ ആണ്. ആരെ വിളിയ്ക്കും
💬 Comments
View all comments