Chapter Title : ഞാനും എന്റെ ഇത്താത്തയും 24 [സ്റ്റാർ അബു]
മനസ്സിലാക്കിയതും ആബി വണ്ടി നിർത്തിച്ചു, അവൾ ഓടിക്കാൻ തുടങ്ങി. ഞാൻ കല്യാണ വീട്ടിൽ എത്തിയതും എണീറ്റ് മുഖം കഴുകി.
ഇത്താത്ത വണ്ടിയിൽ നിന്ന് ഇറങ്ങിയതും ആബി എന്നെയും കൊണ്ട് കാർ പാർക്ക് ചെയ്യാൻ പോയി. പാർക്ക് ചെയ്തു ഞാനും അവളും ഇറങ്ങി വരുന്നത് കണ്ടിട്ട് ആളുകൾ ഞങ്ങളെ ശ്രദ്ധിക്കുന്നത് കണ്ടു. ഞങ്ങൾ പന്തലിലേക്ക് കയറിയതും, ഇക്ക കൈ കാണിച്ചു എന്നെ വിളിച്ചു. അളിയൻ ആണ് ഇക്കയെ കൊണ്ട് വന്നിട്ടുള്ളത്. തിരിച്ചു പോകുമ്പോൾ ഇക്കക്ക് കാർ ഓടിക്കണം എന്നത് അളിയനോട് ഒന്ന് പറയണം.അതാണ് ഇക്കാക്ക്, എനിക്ക് ഉറക്കം വന്നിട്ട് കണ്ണിൽ കയറി ഇരിക്കുകയാണ്. ഞാൻ പറയാം എന്ന് പറഞ്ഞു ആബിയുടെ അടുത്തേക്ക് നടന്നു. അപ്പോഴേക്കും ഗോപി ഏട്ടൻ വാപ്പച്ചിയും ഉമ്മച്ചിയും കൊണ്ട് വന്നതും കല്യാണം നടന്നു ഫോട്ടോ എടുത്തതും ഞാനും വാപ്പച്ചിയും ഉമ്മച്ചിയും കൂടെ ആബിയും ഇറങ്ങി.
ഗോപി ഏട്ടനെ ഇക്കാക്ക് ഒരു സപ്പോര്ടിനു നിർത്തി. ആബി തന്നെ ആണ് കാർ ഓടിച്ചത്, ഞാനും ഉമ്മയുടെ മടിയിൽ കിടന്നു ഒന്ന് നന്നായി ഉറങ്ങി. വീട്ടിൽ എത്തിയതും നേരെ പന്തലിലേക്ക് ആണ് ചെന്നത്. ബിരിയാണി ചെമ്പു പൊട്ടിച്ച മണവും കൂടി ആയപ്പോൾ എന്റെ വിശപ്പ് കൂടി. ഞാൻ ബിരിയാണി വച്ച ഹസനിക്കയുടെ അടുത്ത് കുറച്ചു വേഗം വിളമ്പിക്കോ എന്ന് പറഞ്ഞതും മൂപ്പര് തന്നു. ഞാൻ കഴിച്ചു നോക്കിയപ്പോൾ മൂപ്പര് എന്റെ മുഖത്തേക്ക് എങ്ങിനെ ഉണ്ട് മോനെ .... പൊളിച്ചു ഇക്ക.
എന്റെ വിശപ്പ് ഒന്ന് ശമിപ്പിക്കാൻ അത് മതിയായിരുന്നു. കഴിച്ചു കഴിഞ്ഞതും ഞാൻ പന്തലിലേക്ക് ചെന്ന് വിളമ്പാൻ കൂടി. കഴിക്കുന്ന
💬 Comments
View all comments