Chapter Title : ഞാനും എന്റെ ഇത്താത്തയും 26 [സ്റ്റാർ അബു]
എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അകത്തേക്ക് നടന്നു .
അനു കൈ വിടു ഞാൻ കൂടെ വരാം എന്നൊക്കെ പറഞ്ഞെങ്കിലും അവൾ കയ്യ് വിട്ടില്ല. ഞങ്ങൾ നേരെ വാഷ്‌റൂം സൈഡിലേക്ക് ആണ് പോയത്, അവൾ അത് വരെ എന്റെ കയ്യിലെ പിടിവിട്ടില്ല. മുങ്ങരുത്, ഞാൻ പോയി വരാം എന്ന് പറഞ്ഞു വാഷ്‌റൂമിന് അകത്തേക്ക് കയറി പോയി അവൾ. അകത്തേക്ക് പോയ അവൾ അതിനേക്കാളും സ്പീഡിൽ പുറത്തേക്കു വന്നു, അവൾ എന്നെ പിടിച്ചു വലിച്ചു ആണുങ്ങളുടെ വാഷ്‌റൂമിലേക്കു കയറി. എന്തേ ...ഒന്നും ഇല്ല!!! എന്ന് പറഞ്ഞെങ്കിലും എനിക്ക് എന്തോ പന്തിക്കേട് മണത്തു. ഞാനും അനുവും മുഖം കഴുകി, പോക്കറ്റിൽ കരുതിയിരുന്ന ചീർപ്പ് എടുത്തു അവൾ മുടി ഒന്ന് ഒതുക്കി, ചീർപ്പ് എനിക്ക് നേരെ നീട്ടി.
ഞാൻ അത് വാങ്ങുമ്പോൾ എന്റെ കയ്യും അവളുടെ കൈകളും തമ്മിൽ മുട്ടി. കല്യാണം കഴിഞ്ഞു എന്ന് ഹാളിലേക്ക് കയറിയപ്പോൾ എനിക്ക് മനസ്സിലായി. ഞങ്ങൾ രണ്ടാളും ഹാളിലൂടെ ചെക്കന്റേയും പെണ്ണിന്റെയും ടുത്തേക്കു നടക്കുമ്പോൾ പലരും അനു അനു എന്ന് വിളിക്കുന്നത് ഞാൻ കേട്ടതും ഞാൻ പോകുന്ന വഴിക്കു കിട്ടിയ ചെയറിൽ കയറി ഇരുന്നു. അനു നേരെ അവരുടെ അടുത്തേക്ക് ചെന്ന് ഫോട്ടോ എടുക്കാൻ നോക്കുമ്പോൾ ആണ് എന്നെ കാണുന്നില്ല. അവളുടെ കണ്ണുകൾ എന്നെ അവിടെ തിരയുന്നത് എനിക്ക് കാണാമായിരുന്നു.
അവൾ അവരോടു വർത്തമാനം പറഞ്ഞു കഴിഞ്ഞപ്പോൾ തിരിച്ചിറങ്ങി വന്നപ്പോഴേക്കും അവളുടെ ഫ്രണ്ട്സ് അവളെ കൂട്ടി മറ്റൊരു ഭാഗത്തേക്ക് നീങ്ങി. അവൾ നടന്നു പോകുന്നതും നോക്കി ഞാൻ ഇരിക്കുമ്പോൾ ആണ് എന്റെ അടുത്തിരിക്കുന്ന ഒരു
💬 Comments
View all comments