Chapter Title : ഞാനും എന്റെ ഇത്താത്തയും 30 [സ്റ്റാർ അബു]
കീ എടുത്തു അതിനേക്കാൾ സ്പീഡിൽ പുറത്തേക്കിറങ്ങി. വണ്ടി സ്റ്റാർട്ട് ചെയ്തു നേരെ ഷാനിയുടെ വീട്ടിലേക്കു പോകണമെന്ന് ആണ് വിചാരിച്ചതു. അങ്ങോട്ട് ഇറങ്ങിയതും പ്രമോ വന്നു, അവനോടു വണ്ടി സൈഡ് ആക്കാൻ പറഞ്ഞു. അപ്പോഴാണ് അതിൽ നിന്നും സന്ധ്യ ചേച്ചി ഇറങ്ങി വന്നത്. ചേച്ചിയും ഞാനും വിനോദും കൂടെ നേരെ വീട് കാണാൻ ചെല്ലുമ്പോൾ മുത്ത് അവിടെ ഇല്ല. കദീജ താത്ത മാത്രമേ ഉള്ളൂ.
ഞങ്ങൾ ഉമ്മറത്ത് നിന്ന് അവരുടെ പേര് വിളിച്ചു എങ്കിലും ആളനക്കം ഒന്നും കണ്ടില്ല. ഞാനും പ്രമോദും ചേച്ചിയും കൂടി ഉമ്മറത്തേക്ക് കയറി ഇരുന്നു. പിൻ വശത്തേക്ക് പോയി നോക്കാമെന്നു പറഞ്ഞ പ്രമോദിനെ ചേച്ചി തടഞ്ഞു. അത് വേണ്ട ....നമുക്ക് കാത്തു നിൽക്കാം. അങ്ങിനെ ഒരു പത്തു മിനിട്ടു കഴിഞ്ഞപ്പോൾ പിൻവശത്തു കൂടെ ഇത്തയുണ്ട് വരുന്നു. ഞങ്ങളെ കണ്ടതും അവർ നേരെ അകത്തേക്ക് ക്ഷണിച്ചു. അകത്തേക്ക് ചേച്ചിയും പ്രമോദും ആദ്യം കയറി, ഞാൻ പിന്നിലേക്ക് വലിഞ്ഞു. കാരണം അത്രയും ആളുകൾ കയറുമ്പോൾ തന്നെ അകത്തു നിന്ന് തിരിയാൻ ഉള്ള സ്ഥലപരിമിതി ഉണ്ട്. അങ്ങിനെ വീട് കണ്ടു ഇറങ്ങിയ ചേച്ചി പുറത്തേക്കു വന്നു. പ്രമോ എന്നോട് സംസാരിക്കാൻ കൈ കൊണ്ട് കാണിച്ചു, അകത്തേക്ക് പോയി.
കാരണം ചേച്ചിയോട് എന്റെ എളാപ്പയുടെ വീടാണ് എന്ന് പറഞ്ഞത് അവരോടു പറയാൻ വേണ്ടിയാണു പോയത്. ചേച്ചി എന്നെ മാറ്റി നിർത്തി കൊണ്ട് പറഞ്ഞു, ആധാരം കാണണം. പിന്നെ കുഴപ്പങ്ങൾ ഒന്നും ഉണ്ടാവാൻ പാടില്ലല്ലോ ??? അത് ശരിയാണ്, ഞങ്ങൾ നാളെ ആധാരവുമായി വരാം. പതിനഞ്ചു സെന്റ് ഉണ്ടെങ്കിൽ നമുക്കൊരു എഴുപത്തി
💬 Comments
View all comments