Chapter Title : ഞാനും എന്റെ ഇത്താത്തയും 8 [സ്റ്റാർ അബു]
ഇല്ല എന്ന് പറഞ്ഞതും, ഞാൻ കടം തരാം നീ പണിയെടുത്തു വീട്ടിയാൽ മതിയെന്നും പറഞ്ഞു വണ്ടി എടുത്തു.
അവളും ഞാനും ചിരിച്ചു. തൃശ്ശൂർ വഴി പോകാമെന്നു വച്ചു. അവളോട് ഉറങ്ങണമെങ്കിൽ ഉറങ്ങിക്കൊള്ളാൻ പറഞ്ഞു. വേണച്ചാൽ എന്നോട് ഉറങ്ങിക്കൊള്ളാൻ പറഞ്ഞു, അവൾ വണ്ടി ഓടിക്കാമെന്നു പറഞ്ഞു. എടപ്പാൾ വിട്ടതും ഞാൻ വണ്ടി നിർത്തി മൂത്രമൊഴിച്ചു. വണ്ടിയിലേ വെള്ളമെടുത്തു കൈ കഴുകി, ഞാൻ നോക്കുമ്പോൾ അവൾ കയറി ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നു. വലിയ വണ്ടി ആയതു കൊണ്ട് അവൾ ഓടിക്കുമോ ? എന്നൊരു കൺഫ്യൂഷൻ എനിക്കുണ്ടായിരുന്നു.
പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ വണ്ടി ഓടിച്ചു. അങ്ങിനെ ഞങ്ങൾ കോളേജ് കാലത്തെക്കുറിച്ചും അവളുടെ കല്യാണവും പിന്നീടുള്ള ജീവിതത്തിനെ കുറിച്ചും സംസാരിച്ചു. അവളുടെ ജീവിതത്തിലേക്ക്, ഭർത്താവായി ഞങ്ങളുടെ സീനിയർ കടന്നു വന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു. അതും ഞങ്ങളുടെ കോളേജ് ഡേയിൽ ഉണ്ടായ സംഭവമായിരുന്നു എല്ലാത്തിനും തുടക്കം. ഞാൻ ഷാനിയോട് അവളുടെ വിവാഹ ജീവിതത്തെ പറ്റി ചോദിക്കുമ്പോൾ അവളുടെ മുഖഭാവം അവനോടുള്ള പ്രതികാരമായിരുന്നെന്നുനിക്ക് പിന്നീട് മനസ്സിലായി.
ഞങ്ങളുടെ സ്കൂളിലെ കോളേജ് ഡേ ആയിരുന്നു എല്ലാത്തിനും തുടക്കം എന്നവൾ പറഞ്ഞപ്പോൾ ഞാനും ഒന്ന് ഞെട്ടി. കോളേജിലെ എല്ലാ പരിപാടികൾക്കിടയിലും ഷാനിയുടെ പാട്ടുകളോ കവിതകളോ ഉണ്ടായിരുന്നു എന്നതാണ് സത്യം. മുസ്ലിം കുടുംബത്തിന്റെ എല്ലാ നിബന്ധനകളും പാലിച്ചാണ് അവൾ കോളേജിൽ വന്നിരുന്നത്. കറുത്ത പർദ്ദക്കുളിൽ ഒതുങ്ങി കൂടിയിരുന്ന കലാക്കാരി പെണ്ണ്. അതിനപ്പുറത്തേക്ക് ശബ്‍ദം ഉയർത്തി ചിരിക്കാൻ പോലും പേടിച്ചിരുന്നു ഇവൾ എങ്ങിനെ അവന്റെ കയ്യിൽ ചെന്ന് പെട്ടു. ഇതെല്ലാം ആലോചിച്ചു ഇരുന്നപ്പോളാണ് അവൾക്കു മൂത്രം ഒഴിക്കണം എന്ന് പറയുന്നത്.
💬 Comments
View all comments