Chapter Title : ഞാനും ജിന്ന് ബ്രോയും [The Great Danton]
ഫോളോ ചെയ്തു. ഉടനെ തന്നെ ഒരു മെസ്സേജ് വന്നു.
ജിന്ന് ബ്രോ: ഹായ്, ഞാൻ ജിന്ന്,അമൽ അല്ലെ?
ഞാൻ ആ മെസ്സേജ് കണ്ട് ഞെട്ടി,ഫേക്ക് അക്കൗണ്ട് വഴി എന്റെ പേര് ഇയാൾക്ക് എങ്ങനെ മനസിലായി, ഞാൻ എന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ വളരെ സൂക്ഷ്മമായാണ് ഫേക്ക് അക്കൗണ്ട് കൊണ്ട് നടക്കാർ ഉള്ളത്.ഇയാൾ ആരായാലും എന്നെ എന്തായാലും പൊക്കി ഇനി ഇയാൾ ആരാണെന്ന് നോക്കാം എന്നു കരുതി ഞാൻ തിരിച്ചു മെസ്സേജ് അയച്ചു.
ഞാൻ: ഹായ്,ആരാ?ഇത് ഞാൻ ആണെന്ന് എങ്ങനെ മനസ്സിൽ ആയി?
ജിന്ന് ബ്രോ:ഞാൻ പറഞ്ഞല്ലോ ഞാൻ ജിന്ന് ആണെന്ന്.പിന്നെ നീ അമൽ ആണെന്ന് അറിയാൻ വളരെ സിമ്പിൾ അല്ലെ.ഈ ഭൂമിയിൽ എനിക്ക് ഫ്രണ്ട് ആയി നറുക്ക് വീണിരിക്കുന്നത് നീ ആണ്. അപ്പോൾ പിന്നെ നിന്നെ പറ്റി മുഴുവൻ അറിഞ്ഞിട്ടാണ് ഞാൻ ഭൂമിയിലേക്ക് വന്നത്.
ഞാൻ:താൻ എന്ത് തേങ്ങ ആണ് പറയുന്നത്. വെറുതെ ആളെ കളിയാക്കുന്നോ. നീ എന്റെ ക്ലാസ്സിലെ അതുൽ അല്ലെ? അല്ലേൽ ജിബിൻ. നീ കളിക്കാതെ സത്യം പറയടാ മൈരേ..
ജിന്ന്: എന്റെ പൊന്ന് ബ്രോ,ഞാൻ സത്യം ആ പറയുന്നേ.
പിന്നീട് ഒരു വോയിസ് മെസ്സേജ് ആയിരുന്നു വന്നത്.
അതിൽ ഞാൻ ഇതുവരെ കേട്ടിട്ടില്ലാത്ത സൗണ്ട് ആയിരുന്നു. അവൻ പറഞ്ഞു"നിനക്ക് ഞാൻ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ വിശ്വസിക്കാൻ നല്ല പ്രയാസം കാണും,പക്ഷെ ഇതാണ് സത്യം,നീ ഈ ജിന്ന് എന്നു കേട്ടിട്ടുണ്ടോ, ഭൂമിക്ക് പുറത്ത് ഒരുപാട് ലോകം ഉണ്ട്.അതിൽ ഒന്നാണ് ജിന്നുകളുടെ ലോകം ആയ ജിന്ന് ടെറിട്ടറി.എന്റെ കയ്യിലിരിപ്പ് മൂലം എന്നെ അവിടുന്ന് താത്കാലികമായി പുറത്താക്കി.എനിക്ക്
💬 Comments
View all comments