Chapter Title : ഞാനും ഞാനുമെന്റാളും-പിന്നെയാ അതി സുന്ദരികളും
ഷഹനയും അവരോടെല്ലാം യാത്ര പറഞ്ഞിറങ്ങി കാറിൽ കയറി. വീണയും അച്ഛനും അമ്മയും ഞങ്ങളെ യാത്രയാക്കാൻ വീടിനു മുൻവശത്തേക്ക് വന്നു. പിന്നെ ഞാൻ വീണയോടായി പറഞ്ഞു. "വീണാ... താൻ ഇന്നലെ കാണിച്ചത് പോലെ ഇനി ഒരിയ്ക്കലും കാണിച്ചു കൂട്ടില്ലാന്ന് എനിക്കുറപ്പുണ്ട്.... എന്തെങ്കിലും ഒരു ചെറിയ പ്രശ്നം വരുമ്പോ നമ്മൾ ആത്മഹത്യയിൽ അഭയം തേടിയാൽ, ഞാനൊക്കെ ഇന്നീ നിലേൽ എത്തില്ലായിരുന്നു" പിന്നെ അടുത്തിരുന്ന ഷഹനയെ ചൂണ്ടി കാണിച്ചു ഞാൻ തുടർന്നു. "ദേ ഇവളുടേം എന്റെ ഉമ്മാടേം ഒക്കെ പ്രാർത്ഥന കൊണ്ട് ഇപ്പൊ കുഴപ്പമില്ലാത്ത സ്ഥിതിയായി. തനിക്കുമുണ്ട് പ്രാർത്ഥിക്കാൻ ഒരു പാട് പേർ.. അച്ഛനും അമ്മയും ഭർത്താവും ഒക്കെ.... അല്ലേ....?" വീണ അതെയെന്ന് തലയാട്ടി. ഞാൻ വീണ്ടും തുടർന്നു.... "അത് കൊണ്ട് നല്ല കുട്ടിയായി ഇരിക്കുക..... ഇന്നലെ ഹസ്ബന്റിന്റെ വീട്ടീന്ന് എന്ത് പറഞ്ഞാ താൻ ഇറങ്ങിയേ....?" "വീട്ടീ പോണെന്നും പറഞ്ഞ്...!". ചെറിപ്പഴം പോലുള്ള ചുണ്ടുകൾ വിടർത്തി വീണ മൊഴിഞ്ഞു. "അപ്പോ ഒരു പണി ചെയ്യ്.... ഹസ്ബന്റ് ഇപ്പൊ ബാംഗ്ലൂർ അല്ലേ....? അയാൾ വരുമ്പോ ഇങ്ങോട്ട് വരാൻ പറ... എന്നിട്ട് നിങ്ങൾ രണ്ടാളും കൂടി ഒരുമിച്ച് ആ വീട്ടിലേക്കു പോകൂ.... തൽകാലം ഇന്നലത്തെ സംഭവങ്ങളൊക്കെ അയാള് അറിയണ്ട..... ഓക്കേ...?" "ഉം..." അവൾ സമ്മതം എന്നർത്ഥത്തിൽ തല കുലുക്കി. "അപ്പൊ.. എല്ലാം പറഞ്ഞ പോലെ.... ഞങ്ങൾ ഇറങ്ങുന്നു.... പറ്റിയാൽ വീണ്ടും കാണാം...". ഞാൻ വീണയുടെ അച്ഛന്റെയും അമ്മയുടെയും മുഖത്തു നോക്കി പറഞ്ഞു. പിന്നെ ഞാൻ പതിയെ വണ്ടി എടുത്തു. അവർ മൂന്നാളും ഞങ്ങൾക്ക് നേരെ കൈ വീശുന്നുണ്ടായിരുന്നു. വണ്ടി അവരുടെ മുറ്റത്തു നിന്നും മെയിൻ റോഡിലേക്ക് കടന്നതും ഷഹന എന്നെ നോക്കി പറഞ്ഞു. "ഇന്നിനി വേറെ പ്രോഗ്രാംസ് ഒന്നുമില്ലല്ലോ.... ഇക്കാ?". "സോറി മോളേ.... ഞാൻ നിന്നോട് പറഞ്ഞിരുന്നതല്ലേ, പ്രവാസി ബിസിനസുകരുടെ ഒരു വാർഷിക ഫാമിലി ഗെറ്റ് ടുഗെദറിനെ പറ്റി.....! അതിന്നാണ്!!". "ശ്ശോ..... ഇക്ക ദുബായീന്നു വന്നിട്ടിപ്പൊ ഒരാഴ്ചയായി... എന്നിട്ട് ഇത് വരെ ഇക്കാനെ ഒന്ന് ഫ്രീ ആയി കിട്ടീട്ടില്ല... ആറ്റു നോറ്റ് എന്റെ ഇക്കാടെ കൂടെ ഒന്ന് കറങ്ങാൻ കിട്ടുന്ന ചാൻസാണ്..... അപ്പോഴാണ് ഈ നശിച്ച
💬 Comments
View all comments