0%

Chapter Title : ഞാനും സഖിമാരും 10 [Thakkali]

Author : Kambikathakal Read All Parts 1111

ചെറിയമ്മ എഴുന്നേറ്റ് വരുന്നേ ഉണ്ടായിരുന്നുള്ളൂ....

“വൈകിപ്പോയി എഴുന്നേൽക്കാൻ .. ഇന്നലെ ഉറങ്ങാൻ നേരം വൈകി അതാണ്..” “ചന്ദ്രിയേച്ചി വന്നോ?”

“ഇല്ല.. ഞാൻ ചായക്ക് വെള്ളം വെക്കട്ടെ നീ പാല് എടുത്തിട്ട് വാ..”

ഞാൻ ഗേറ്റില് പോയി പാലും പത്രവും എടുത്തു വന്നു ചെറിയമ്മക്ക് കൊടുത്തു. ഇന്നലത്തെ ദേഷ്യമൊന്നും ഇന്ന് കാണാനില്ല ആളുടെ മുഖം ഒരു തെളിച്ച കുറവ്. ചോദിക്കണമെന്നുണ്ട് പക്ഷേ ചോദിച്ചാൽ ചിലപ്പോള് ഇന്നലത്തെതിന്റെ ബാക്കി ആയാലോ? വേണ്ട..

ചായയും കുടിച്ചിരിക്കുമ്പോള് ചന്ദ്രിയേച്ചി വന്നു. അമ്പലത്തിൽ രാവിലെ കുറച്ചു പണിയുണ്ടായിരുന്നു അതാണ് വൈകിയത് എന്നു പറഞ്ഞു. ഞാൻ ചോദിച്ചൊന്നുമില്ലെങ്കിലും ആള് എന്നോട് ഇങ്ങോട്ട് പറയും.. ഞാൻ ശരിയെന്ന് പറഞ്ഞു ഒഴിവാക്കി..

കുറച്ചു കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും വന്നു..

എന്നോട് ഒരു 2-3 പാസ്പോർട്ട് ഫോട്ടോയും എലക്ഷൻ കാർഡും sslc ബുക്കും ഓരോ ഫോട്ടോ കോപ്പി എടുത്തു വെക്കാൻ പറഞ്ഞു. അച്ഛൻ ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞു വേഗം പോയി.

ഞാൻ അമ്മയുടെ അടുത്ത് പോയി താക്കോലും വാങ്ങി വീട്ടിൽ പോയി sslc ബുക്കും id കാർഡും എടുത്തു തിരിച്ചു വന്നു ഭക്ഷണവും കഴിച്ചു കോളേജിലേക്ക് പോയി

ജിഷ്ണ ഇന്ന് ഞാൻ പോയപ്പോൾ തന്നെ അടുത്ത് വന്നു ഇരുന്നു.. എന്താടാ പുതിയ കൂട്ട്കെട്ട് ഇന്നലെ മയങ്ങി നടക്കുന്ന കണ്ടല്ലോ?

“ഓ നിങ്ങളൊക്കെ ഭയങ്കര തിരക്കല്ലെ അപ്പോ പിന്നെ വേറെ ആരെയെങ്കിലും നോക്കാംഎന്നു വിചാരിച്ചു..”

“ഉം..” ഒരു മൂളൽ മാത്രം.. അപ്പോഴേക്കും ധന്യയും ലക്ഷ്മിയും പിന്നാലെ സൂസനും വന്നു എന്തെല്ലോ സംസാരിക്കുമ്പോഴേക്കും ക്ലാസ്സില് മാഷ് വന്നു.. എക്സാം അടുത്ത് വരുന്നതിന്റെ ലക്ഷണം ഇപ്പോ ക്ലാസ് എണ്ണത്തിൽ അധികമുണ്ട്.

ഞാൻ ശ്രദ്ധിക്കാൻ പരമാവധി നോക്കി. പക്ഷേ പറ്റുന്നില്ല.. എനിക്ക് ഇപ്പോ ഒരു മടുപ്പ്.. ആദ്യമേ ഉഴപ്പിയത് കൊണ്ട് ഒന്നും മനസ്സിലാവാത്ത അവസ്ഥയായി.. ഇന്നലെ ചെറിയമ്മ വഴക്ക് പറഞ്ഞതില് കാര്യമില്ലാതില്ല.. എന്താവുമോ എന്തോ??

ഉച്ചക്ക് ചോറ് തിന്നാൻ മാത്രമുള്ള ഗ്യാപ്പ് കിട്ടി.. ക്ലാസ്സില് 75% പേർക്കും അറ്റൻഡന്സ് ഷോട്ട് ആണെന്ന് അറിയിപ്പും കൂടെ കിട്ടി.. ഇനി മുതൽ ക്ലാസ്സില് ഇരുന്നില്ലെങ്കിൽ പരീക്ഷ എഴുതാൻ വിടില്ല

💬 Comments

View all comments