Chapter Title : ഞാനും സഖിമാരും 10 [Thakkali]
ഒച്ച ഷീബേച്ചി അമ്മയെ വിളിച്ചതാണ്.. ഇങ്ങോട്ട് വരാനായിരിക്കും.
“ആ ഞാനിവിടെ ഉണ്ട്” അമ്മ റിപ്ലൈ കൊടുത്തു.
പെട്ടന്ന് തന്നെ ചാടി എഴുന്നേറ്റ് മുണ്ട് ശരിയാക്കി ബുക്ക് മാറ്റി വച്ചു, ചിലപ്പോ ഷീബേച്ചിയുടെ കൂടെ ആ കുരിപ്പും കാണും അവൻ എസ്കോർട്ട് ആയി ആദ്യം ഓടി വരും എല്ലാ റൂമിലും കേറി നോക്കും.
ഞാൻ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു അമ്മയും ഷീബേച്ചിയും വർക്ക് ഏരിയയിൽ അവരുടെ സ്ഥിരം സ്ഥലത്ത് ഇരിക്കാൻ നോക്കുന്നു. അപ്പോ ചെക്കൻ അങ്കണവാടിയിൽ പോയിട്ടുണ്ടാകും.
ഇപ്പോ തുടങ്ങും.. പ്രാദേശിക വാര്ത്തകൾ
ഞാൻ അടുക്കളയിൽ നിന്ന് സ്റ്റോർ റൂമിലേക്ക് മാറി. അവിടെ ഒരു ചെറിയ കിളിവാതിൽ ഉണ്ട് വർക്ക് ഏരിയേലേക്ക്.
“എത്രയായി ഇങ്ങനെ നമ്മൾ ഇരുന്നിട്ട്?”
“ അതേ കുറേ ആയി അല്ലേ?”
“നീ ഇപ്പോ കമ്പ്യൂട്ടർ സെന്ററില് പോകും ഞാൻ അധികവും അപർണ്ണയുടെ അടുത്തും”
“ഇന്ന് ഞാൻ നേരെത്തെ വന്നു, ബസ് ഇല്ലാത്തത് കൊണ്ട് പെണ്ണ് ഇന്ന് കോളേജിൽ പോയില്ല, അപ്പോ അവള് നേരെ ഷോപ്പ്ലോട്ട് വന്നു അന്നേരം ഞാൻ ഇങ്ങോട്ട് വന്നു”
“എന്താ ബസ്സിന്റെ പ്രശ്നം ചെക്കനും വന്നിട്ടുണ്ട്”
“ഏതോ ബസ്സിനു രാത്രി കല്ലെറിഞ്ഞു, എറിഞ്ഞവരെ പിടിച്ചാലെ ഇനി ബസോടും പോലും, അപർണ്ണയും മോനും വന്നിനോ?”
“ഇല്ല ഇവൻ മാത്രേ ഉള്ളൂ.”
“നിങ്ങള് ചോറ് തിന്നോ?”
“ഇത്ര നേരെത്തെയൊ?, ഓൻ കിടന്നു ഉറങ്ങുന്ന”
“നീ തിന്നോ?”
“ഇല്ല സമയം അത്രയെല്ലേ ആയിട്ടുള്ളൂ”
നീ ഇങ്ങോട്ട് ഇരിക്ക് കുറേ ആയില്ലേ തലയൊക്കെ നോക്കിയിട്ട്.. പേന് നിറഞ്ഞിട്ടുണ്ടാകും.
“പോ ചേച്ചി ഞാൻ ഇപ്പോ ഷാംപൂ ഒക്കെ ഇടുന്നുണ്ട്..”
💬 Comments
View all comments