Chapter Title : ഞാനും സഖിമാരും 10 [Thakkali]
പെണ്ണുമ്പിള്ളക്ക് എന്തിന്റെ കേടാ?
“ആ എന്നാ നീ എന്റെ ഒപ്പം വാ 9:30 ആകുമ്പോ ഇറങ്ങാ” പെട്ടനെ അമ്മയെ നോക്കുമ്പോ കണ്ണ് കൊണ്ട് ‘അരുണേട്ടാ എങ്ങിനെ ഉണ്ട്?’ എന്നാ പോലെ ഒരു നോട്ടം അച്ഛനെ ഓ ഇപ്പം കാര്യം മനസ്സിലായി.. 2 പേരും കൂടി അഭിനയിച്ചു ഫലിപ്പിക്കുവാ. ഇറങ്ങാൻ നേരം അച്ഛൻ അമ്മയോട് ഞാൻ ചിലപ്പോ ലേറ്റ് ആകും നീ അങ്ങോട്ട് പോയ്ക്കൊ. ഞാൻ വരുമ്പോൾ കൂട്ടാം.
ഞാൻ അച്ഛന്റെ ഒപ്പം പോയി നേരെ വായനശാലയിൽ പോയി അവിടുന്ന് ചെറിയച്ഛനെ വിളിച്ചു.. കാര്യം ചെറിയച്ഛൻ ചുരുക്കി പറഞ്ഞു, ചെറിയമ്മക്ക് ഒരു സ്വർണ്ണ പാദസരം പിറന്നാൾ ഗിഫ്റ്റ് വാങ്ങി കൊടുക്കണം, പിന്നെ കേക്ക് മുറിക്കണം, എന്നോട് നാളെ രാവിലെ വീട്ടിലേക്ക് പോയി സഹായിക്കാൻ വേണ്ടി, ചെറിയമ്മ അറിയാതെ, അച്ഛൻ എന്നെ എവിടെയെങ്കിലും പോകാൻ എന്നു പറഞ്ഞു വിളിക്കും.
ഉച്ചക്ക് ചെറിയമ്മയുടെ ചേട്ടനും കുടുംബവും വരും.. അവര് ചെറിയമ്മയെ കൂട്ടി വീട്ടിൽ വന്നോളും, അപ്പോ എല്ലാം പറഞ്ഞ പോലെ സീക്രട്ട്.. പൈസ അച്ഛൻ തരും.. ഇതും പറഞ്ഞു ചെറിയഛൻ ഫോൺ വച്ചു.
ഞാൻ ഞെട്ടിതരിച്ചു നിന്നു, ഇങ്ങനെ ഞെട്ടി ഞെട്ടി തന്നെ എന്റെ ആയുസ്സ് തീരുമെന്ന് തോന്നി..കഴിഞ്ഞ ദിവസം ചാറ്റ് ചെയ്തത് പ്രിയ ആരോടെങ്കിലും പറയുമോ??? വരുന്നത് വരുന്നേടത്ത് വച്ചു കാണാം.
“എന്താടാ?” ശബ്ദം കേട്ടപ്പോൾ തരിപ്പ് മാറി ബോധം വന്നു..
“അച്ഛാ പൈസ..”
“നീ ഉച്ചയ്ക്ക് ശേഷം ലത്തീഫിന്റെ അടുത്ത് പോയി മേടിച്ചോ.. അവൻ കഴിഞ്ഞ ദിവസം കൊടുത്തു വിട്ട കൊപ്രയുടെയും അടയ്ക്കയുടെയും പൈസ തരും.. ബാക്കി കൃത്യമായി ഇങ്ങ് കൊണ്ടുവരണം”
തന്തപ്പടി അടയ്ക്ക വിറ്റു, ഞാൻ അറിഞ്ഞില്ല അമ്മ കള്ളി പറഞ്ഞുമില്ല വീട്ടിൽ നിന്നു വിട്ടു നിന്നതിന്റെ കുഴപ്പം.. സാധരണ ചാക്കില് ആക്കുന്നതിന് മുന്നേ 2-3 കിലോ ഞാൻ ഇസ്കി വെക്കുന്നതാ..സൌകര്യത്തില് കൊണ്ട് വിറ്റാല് പോക്കറ്റ് മണിക്കുള്ളത് ആകും.. അത് പോയി..
“പിന്നെ.. ചെറിയച്ഛൻ പറഞ്ഞ സ്വർണ്ണം ലത്തീഫ് പറയുന്നിടത്ത് പോയി വാങ്ങിക്കൊ ഞാൻ ഓനോട് പറഞ്ഞിട്ടുണ്ട്.”
എന്നാ പിന്നെ അച്ഛന് പോയി നേരിട്ട് വാങ്ങിക്കൂടെ? എന്നു ചോദിക്കാൻ
💬 Comments
View all comments