Chapter Title : ഞാനും സഖിമാരും 11 [Thakkali]
അസൂയ ആണ്.. ഇതു പോലെ തന്നെ ഒന്ന് ഓളുടെ മോളെയടുത്ത് ഉണ്ടെന്ന്, അത് മുറിഞ്ഞിട്ട് പിന്നെ ശരിയാക്കിയില്ല എന്നു”
“അയ്യേ അതാ? അത് ചെറുതാണ് അതിനു വലിയ തടിയൊന്നുമില്ല” ചെറിയമ്മ പറഞ്ഞു,
“എന്നോട് ഷീബയും ഇത് തന്നെയാ പറഞ്ഞേ..”
അവിടെ പരദൂഷണം സ്റ്റാർട്ട് ആയി.. ഞാൻ അകത്തു പോയി വേഷം മാറി പുറത്തേക്ക് ഇറങ്ങി....
രാത്രി അച്ഛൻ വന്നു.. അച്ഛൻ 2 ആഴ്ച കഴിഞ്ഞാൽ പോകും അപ്പോൾ ഈ വീട് ഒഴിഞ്ഞു കൊടുത്തു ചെറിയമ്മ നമ്മുടെ വീട്ടിലേക്ക് മാറും.
അപ്പൊ ഇനി എങ്ങിനെയാ കാര്യങ്ങൾ എന്നു ചിന്തിച്ചപ്പോ എനിക്ക് ഒരു പിടിയും കിട്ടിയില്ല.. പിന്നെ അങ്ങിനെ അധികം ആലോചിച്ചു വെറുതെ തലപുണ്ണാക്കാൻ ഞാൻ അധികം മിനക്കെടാറില്ല.. എന്തായാലും നമ്മൾ ചിന്തിച്ചു കൂട്ടിയ പോലെയൊന്നും കാര്യം നടക്കാറില്ല.. പിന്നെ എന്തിന് ഉള്ള സമാധാനം കളയണം? സംഭവിക്കാനുള്ളത് സംഭവിക്കും.. അതിനെ നമ്മൾ നമുക്ക് പറ്റുന്നത് പോലെ ഉപയോഗപ്പെടുത്തുക.
പതിവ് പോലെ ബുക്കെടുത്ത് ഇരുന്നു.. ഇക്കൊല്ലത്തെ കാര്യം ഏതായലും തീരുമാനമായി ഒന്നും അത്രക്ക് അങ്ങ് തലയില്‍ കേറുന്നില്ല.. ഈ സബ്ജെക്റ്റ് എനിക്ക് ചേരില്ല എന്നു ഞാൻ ആദ്യമേ പറഞ്ഞതാ.. പക്ഷേ ഞാൻ ഉദ്ദേശിച്ച കോഴ്സ് ഇവിടെ ഇല്ലാത്തതിനാലും.. പിന്നെ ഒരു ഗവൺമെന്റ് കോളേജിൽ അടിച്ചു പൊളിച്ചു 3 കൊല്ലം ജീവിക്കാലോ എന്നു ഓർത്തു കിട്ടിയത് എടുത്തതാ.. സപ്ളി എഴുതിയെടുക്കാം.. തോല്‍ക്കില്ല അതുറപ്പ്.. വീട്ടുകാർക്കും ആ വിശ്വാസമുണ്ട്..
പണ്ട് സ്കൂളിൽ പടിക്കുമ്പോ എന്റെ കൂട്ടുകാരുടെ വീട്ടുകാർ എന്നെ ശത്രുവായി കാണുന്നത് ഈ കാരണം കൊണ്ടാണ്.. കച്ചറക്കും അടിക്കൊന്നും പോകാറില്ല.. എന്നാലും ഞാൻ ഇങ്ങനെ
💬 Comments
View all comments