Chapter Title : ഞാനും സഖിമാരും 11 [Thakkali]
രാവിലെ വിളിച്ചില്ല.. ഇന്നലത്തെ പോലെയല്ല ഇന്ന് ബോധംകെട്ട് ഉറങ്ങിയത് കൊണ്ടാണെന്നു തോന്നുന്നു നല്ല ഒരു ഉന്മേഷമുണ്ട്.
എഴുന്നേറ്റ് ലുങ്കി തപ്പിയെടുത്ത് പ്രഭാതകർമ്മങ്ങളൊക്കെ കഴിഞ്ഞു അടുക്കളയിൽ പോയി നോക്കുമ്പോ ചെറിയമ്മയും ചന്ദ്രിയേച്ചിയും കൂടി ഉപയോഗിക്കാത്ത കുറച്ചു സാധനങ്ങൾ ചന്ദ്രിയേച്ചിക്ക് കൊടുക്കാൻ വേണ്ടി മാറ്റി വെക്കുവാ ഇനി നമ്മുടെ വീട്ടിലേക്ക് പോയാൽ ഇതൊന്നും ആവശ്യമില്ല.. അവിടെ അമ്മയുടെ അടുത്ത് ഇല്ലാത്ത പാത്രമൊന്നുമില്ല..
ഭക്ഷണമൊക്കെ കഴിച്ചു പുറത്തേക്ക് ഇറങ്ങാൻ നില്ക്കുമ്പോ തന്തപ്പടി വിളിച്ചു..അങ്ങോട്ട് പോകാൻ.. ചെറിയമ്മയോട് പറഞ്ഞു ഇറങ്ങി.. വീട്ടിലെത്തിയപ്പോഴാണ് അറിഞ്ഞത് കുറച്ചു അധികം ദൂരം പോകണമെന്ന്.. ഒരു നല്ല പാന്റും ഷർട്ടും മാറി അച്ഛൻ തന്ന ഒരു ഫയലും കൊണ്ട് ഞാൻ ഇറങ്ങി.. “ശ്രദ്ധിക്കണം” അത്ര മാത്രേ പറഞ്ഞുള്ളൂ.. അതില് എല്ലാമുണ്ട്.. അമ്മയെ പോലെ ഓരോന്ന് എടുത്തു പൊറുക്കി പറയില്ല..
ഞാൻ നേരെ രമണിയേച്ചിയുടെ വീട്ടിൽ പോയി അന്ന് കൊടുക്കാനുണ്ടെന്ന് പറഞ്ഞ അടക്കയുമെടുത്ത് ടൌണില് പോയി ലത്തീഫക്കാന്റെ കടയിൽ കൊടുത്തു.. അച്ഛൻ പറഞ്ഞ സ്ഥലത്ത് അന്വേഷിച്ചു പിടിച്ചു പോയി ഒരു കൺസ്ട്രക്ഷൻ സൈറ്റ് ആണ് റെയിൽവേ സ്റ്റേഷന് അടുത്ത്.. സെക്യൂരിറ്റി ഒക്കെയുണ്ട് ഞാൻ കാണേണ്ട ആളെ പറഞ്ഞപ്പോൾ മൂപ്പര് ഒരു ഓഫീസ് പോലെയുള്ള ബിൽഡിങ്ങിലേക്ക് കൊണ്ട് പോയി.. അകത്തു നല്ല ac സെറ്റപ്പ് ആണ് ഒരു പയ്യനോട് കാര്യങ്ങള് പറഞ്ഞപ്പോൾ അവൻ അതിലെ ഒരു വാതില് തുറന്നു അടുത്ത കാബിനിലേക്ക് കൂട്ടി കൊണ്ട് പോയി അത് ഇതിനേക്കാളും നല്ല സെറ്റപ്പ്,
അവൻ ഒരു മുറിയിൽ കേറി കാര്യം പറഞ്ഞു അടുത്ത നിമിഷം എന്നെ വിളിച്ചു, ഒരു ഹിന്ദിക്കാരൻ, കണ്ടാൽ തന്നെ അറിയാം പൂത്ത പണമുണ്ടെന്ന്.. എന്ന കണ്ടപ്പോള് തന്നെ വന്നു കെട്ടിപിടിച്ചു.. കസേരയില് ഇരുത്തി ഫയല് വാങ്ങി വച്ചു ഒന്ന് നോക്കിയിട്ട് അത് വേറെ ഒരാളെ വിളിച്ചു കൊടുത്തു.. എന്നിട്ട് ഫോണിൽ ആരെയോ വിളിച്ചു.. ചെറിയച്ഛനെ ആണെന്ന് സംസാരത്തിൽ മനസ്സിലായി.. എനിക്കും ഫോൺ തന്നു.. നമ്മുടെ സ്വന്തം ആളാണ് എന്നൊക്കെ ചെറിയച്ഛൻ പറഞ്ഞു.. മറ്റേയാള് അച്ഛന്റെ പേരെഴുതിയ ഒരു കവർ എനിക്ക് കൊണ്ട് തന്നു..
“താൻ വാ.. ഭക്ഷണം കഴിച്ചില്ലല്ലോ?”
“ഇല്ല,
💬 Comments
View all comments