Chapter Title : ഞാനും സഖിമാരും 11 [Thakkali]
സെക്യൂരിറ്റി ഒക്കെയുണ്ട് ഞാൻ കാണേണ്ട ആളെ പറഞ്ഞപ്പോൾ മൂപ്പര് ഒരു ഓഫീസ് പോലെയുള്ള ബിൽഡിങ്ങിലേക്ക് കൊണ്ട് പോയി.. അകത്തു നല്ല ac സെറ്റപ്പ് ആണ് ഒരു പയ്യനോട് കാര്യങ്ങള്‍ പറഞ്ഞപ്പോൾ അവൻ അതിലെ ഒരു വാതില്‍ തുറന്നു അടുത്ത കാബിനിലേക്ക് കൂട്ടി കൊണ്ട് പോയി അത് ഇതിനേക്കാളും നല്ല സെറ്റപ്പ്,
അവൻ ഒരു മുറിയിൽ കേറി കാര്യം പറഞ്ഞു അടുത്ത നിമിഷം എന്നെ വിളിച്ചു, ഒരു ഹിന്ദിക്കാരൻ, കണ്ടാൽ തന്നെ അറിയാം പൂത്ത പണമുണ്ടെന്ന്.. എന്ന കണ്ടപ്പോള്‍ തന്നെ വന്നു കെട്ടിപിടിച്ചു.. കസേരയില്‍ ഇരുത്തി ഫയല്‍ വാങ്ങി വച്ചു ഒന്ന് നോക്കിയിട്ട് അത് വേറെ ഒരാളെ വിളിച്ചു കൊടുത്തു.. എന്നിട്ട് ഫോണിൽ ആരെയോ വിളിച്ചു.. ചെറിയച്ഛനെ ആണെന്ന് സംസാരത്തിൽ മനസ്സിലായി.. എനിക്കും ഫോൺ തന്നു.. നമ്മുടെ സ്വന്തം ആളാണ് എന്നൊക്കെ ചെറിയച്ഛൻ പറഞ്ഞു.. മറ്റേയാള്‍ അച്ഛന്റെ പേരെഴുതിയ ഒരു കവർ എനിക്ക് കൊണ്ട് തന്നു..
“താൻ വാ.. ഭക്ഷണം കഴിച്ചില്ലല്ലോ?”
“ഇല്ല, ഞാൻ കഴിച്ചിട്ടാ വന്നത്, എനിക്ക് വേണ്ടാ,,,എന്നാല്‍ ഞാൻ ഇറങ്ങട്ടെ?”
“മൂപ്പര് ഫോണെടുത്ത് ആരെയോ വിളിച്ചു, നേരത്തെ വന്ന ചേട്ടൻ ഒരു ബേക്കറി കവറുമായി വന്നു.. 2 ബോക്സ് ഉണ്ട് അതില്‍
“ഇത് അച്ഛന് കൊടുക്കണം, ഇത് തനിക്ക്” ഒരു ചെറിയ ബോക്സ് മേശയിൽ നിന്നു എടുത്തു അതില്‍ വച്ചു .. “എനിക്ക് ഇതൊന്നും വേണ്ടാ..”
“അതൊന്നും പ്രശ്നമില്ല.. സന്തോഷത്തോടെ വാങ്ങിക്കൊ..”
ആ സമയത്താണ് ചെറിയച്ഛൻ ഞാൻ അവിടുന്ന് ഇറങ്ങിയോ എന്നറിയാൻ വിളിച്ചത്,,, ഞാൻ കാര്യം പറഞ്ഞു.. ചെറിയച്ഛൻ എന്നോട് ധൈര്യമായിട്ട് വാങ്ങിക്കൊ ഒരു പ്രശ്നവുമില്ല
💬 Comments
View all comments