Chapter Title : ഞാനും സഖിമാരും 12 [Thakkali]
തിരിച്ചു ഷീബേച്ചിയുടെ അടുത്ത് പോയി കഞ്ഞിയും തുണിയുമൊക്കെ എടുത്തു കൊണ്ട് തന്നിട്ട് അവർ കുറച്ചു മുന്നേയാണ് തിരിച്ചു പോയത്..
എനിക്ക് മൊത്തത്തിൽ വീണ്ടും സങ്കടം വന്നു.. ഇങ്ങനെയൊക്കെ എന്നെ നോക്കുന്ന അമ്മ,, അമ്പിളിയേച്ചി ഇവരെ ഒക്കെ പറ്റി ഞാൻ എന്തല്ലാ ചിന്തിച്ചു കൂട്ടുന്നെ?
അപ്പോ അമ്മ ചെറിയമ്മ വിളിച്ചത് പറഞ്ഞു അവർ കാര്യം അറിഞ്ഞപ്പോൾ ചേട്ടനെയും കൂട്ടി തിരിച്ചു വരാൻ നിന്നതാണ് പോലും. പിന്നെ മോനെയും കൂട്ടി പനിയുള്ള ആളുടെ അടുത്ത് വരേണ്ട എന്നു കടുപ്പിച്ച് പറഞ്ഞിട്ട് ആണ് പോലും വരാതിരുന്നത്..
നഴ്സ് ഇടക്ക് വന്നു പനി നോക്കി പോയി,,, തിരിച്ചു വന്നു കട്ടിലിന്റെ കാലിൽ തൂക്കിയിട്ട യൂറിൻ ബാഗ് കാലിയാക്കി. ഉറങ്ങാൻ ആയാൽ പറയണം എന്ന് പറഞ്ഞു അവർ പോയി, അന്നേരമാണ് ഞാൻ കുഴലിലൂടെ ആണ് എന്റെ മൂത്രം പോകുന്നതെന്ന് അറിഞ്ഞതു..
അമ്മക്ക് ഉറക്കം വരുന്നുണ്ടെന്ന് തോന്നി
എനിക്കും ലേശം ക്ഷീണം തോന്നി, ഞാൻ അമ്മയോട് കിടക്കണം എന്നു പറഞ്ഞു, അമ്മ പോയി നഴ്സ്നെ വിളിച്ചു വന്നു, അവർ എന്റെ കിടക്ക ശരിയാക്കി കിടത്തി, ഒരു ഐ വി ഡ്രിപ്പ് സ്റ്റാർട്ട് ചെയ്തു, പിന്നെ ഓക്സിജൻ മാസ്ക് കൂടി കണക്ട് ചെയ്തു തന്നു. എന്നിട്ട് അമ്മയോട് കിടക്കുമ്പോൾ വാതിൽ ബോൾട്ട് ഇടേണ്ട അവർ ഇടക്ക് വന്നു നോക്കും എന്നു പറഞ്ഞു പോയി.
പിന്നെ ഞാൻ എഴുന്നേൽക്കുന്നത് രാവിലെ 7 മണിക്ക് ആണ്.. 7:30 മണി ആവുമ്പോഴേക്ക് ഷീബേച്ചി രാവിലത്തെ ഭക്ഷണവും അമ്മക്ക് മാറാനുള്ള തുണിയും മറ്റും കൊണ്ട് വന്നു.
8 മണി ആയപ്പോൾ ഡോക്ടർ വന്നു ഇപ്പോ വന്നത് ഒരു ലേഡീ ഡോക്ടർ ആണ്.. പനി ഇപ്പോഴും ഉണ്ട് എന്നു പറഞ്ഞു.
അത് കഴിഞ്ഞു ഞാൻ ഗുളികയും കുടിച്ചു വീണ്ടും ഉറങ്ങി പിന്നെ ഒരു 9:30 മണിക്ക് രാജൻ ഡോക്ടർ വന്നപ്പോഴാണ് എഴുന്നേറ്റത്. ഡോക്ടർ 2 ദിവസം കൂടി എന്തായാലും കിടക്കേണ്ടി വരുമെന്ന് പറഞ്ഞു. അത് പോലെ അധികം വിസിറ്റേഴ്സ് വേണ്ടാ എനിക്ക് നല്ല ക്ഷീണമുണ്ടാവും റസ്റ്റ് വേണമെന്ന് അമ്മയോട് പറഞ്ഞു.
കുറച്ചു കഴിഞ്ഞു അമ്മ സഞ്ചിയിൽ
💬 Comments
View all comments