0%

Chapter Title : ഞാനും സഖിമാരും 4 [Thakkali]

Author : Kambikathakal Read All Parts 1.8K

പറഞ്ഞത് എനിക്ക് മനസ്സിലായി, പക്ഷെ കൂടുതൽ ചോദിയ്ക്കാൻ മെനക്കെട്ടില്ല. അപ്പോൾ നിങ്ങൾ ചോദിക്കും ഹിന്ദി അറിയാമെന്ന് പറഞ്ഞിട്ട് ഹിന്ദിയിൽ ചോദിച്ചുകൂടെ എന്ന്.
അതിൽ ചെറിയ ഒരു റിസ്ക് ഉണ്ട്. ബസ്സിൽ ഒക്കെ പോകുമ്പോ കൂടെ ഇരിക്കുന്ന ചില ആൾക്കാർ ഉണ്ട് നമ്മൾ ഒന്ന് ചിരിച്ചു കാണിച്ചാൽ ഇങ്ങോട്ടു വർത്തമാനം തുടങ്ങും പിന്നെ നിർത്തില്ല. ഇതും അത് പോലെ എനിക്ക് ഭാഷ അറിയാം എന്ന് കണ്ടാൽ 3 ദിവസം സഹിക്കേണ്ടി വരും.
എൻ്റെ സീറ്റിൽ ബാക്കി 2 പേരും ഇതുവരെ കേറിയില്ല. ഇനി അത് ഏതെങ്കിലും മലയാളി ആണെങ്കിൽ തീർന്നു.
അടുത്ത സ്റ്റേഷണിൽ നിന്ന് അവിടെ ആരും വന്നില്ല. അതിനിടക്ക് എൻ്റെ മുന്നിൽ ഇരുന്ന ടീം കൊച്ചിയിൽ പേരക്കുട്ടിയെ കാണാൻ വന്നിട്ട് മടങ്ങുന്നത് ആണ്.
അതിൽ ഒരാളുടെ മകൻ നേവിയിൽ ആണ്. അയാളുടെ ഇളയ മകൾ ആണ് സൈഡ് സീറ്റിൽ ഇരിക്കുന്ന പെണ്ണ്.
മറ്റു ആൾക്കാർ ഒന്ന് അയാളുടെ ഭാര്യ, പിന്നെ അടുത്ത് മകന്റെ ഭാര്യയുടെ അച്ഛനും അമ്മയും. കൂടുതൽ അറിയാൻ പോയില്ല.
പെണ്ണിന് ചെറിയ ഒരു ജാഡ പോലെ ഇത്രയും യുവകോമളൻ ആയ ഒരുവൻ ഇവിടെ ഇങ്ങനെ ഇരുന്നിട്ട് ഒന്ന് നോക്കി ചിരിച്ചിട്ട് പോലും ഇല്ല, ഇല്ലെങ്കിൽ പേരെങ്കിലും ചോദിക്കാമായിരുന്നു.
പക്ഷെ അവൾ ഇടക്ക് എന്നെ നോക്കുന്നുണ്ട് ഞാൻ പെട്ടന്ന് അങ്ങോട്ടേക്ക് നോക്കിയപ്പോൾ കണ്ടതാ പിന്നെ ഞാൻ നോക്കുന്നു എന്ന് കണ്ടപ്പോൾ ജനലിലൂടെ ഒടുക്കത്തെ പ്രകൃതി ഭംഗി ആസ്വദിക്കൽ.
ഇതിനിടക്ക് അച്ഛൻ മൊബൈലിൽ വിളിച്ചു. യാത്ര ആയതു കൊണ്ട് റീചാർജ് ഒക്കെ വല്യ പൈസക്ക് ചെയ്തു തന്നിരുന്നു

💬 Comments

View all comments