0%

Chapter Title : ഞാനും സഖിമാരും 4 [Thakkali]

Author : Kambikathakal Read All Parts 1.8K

ഞാൻ കണ്ടത്. അപ്പോളേക്കും ജോൺസിയേച്ചി കൈ കഴുകി. ടൗവ്വലിൽ തുടച്ചു എന്നിട്ട് ഷാളിന്റെ മൂലക്ക് കുത്തിയ പിന് എടുത്തു.
ഒരു കൂട്ടം പിൻ ഒന്നിൽ കോർത്ത് വെച്ചിട്ടുണ്ടായിരുന്നു. അതിൽ നിന്ന് 3 -4 എണ്ണം എടുത്തു ടീനെച്ചിക്ക് കൊടുത്തു . ഇതെന്തിനാ ഇത്ര പിന്നുകൾ തുണി കീറിപ്പോയോ? ഇല്ലെടാ, ഇതിനെ കൊണ്ട് ചെറിയ ആവശ്യം ഉണ്ട്.
എന്നിട്ട് ബാത്‌റൂമിൽ കേറി, ഞാൻ കൈ കഴുകി കഴിഞ്ഞപ്പോൾ ടീനേച്ചി കൈകഴുകാൻ തുടങ്ങി ഒരു ടോയ്‌ലെറ്റിൽ നിന്ന് ആളിറങ്ങി, ഞാൻ അതിൽ കേറി മൂത്രം ഒഴിച്ച് ഒന്ന് കഴുകി ഇറങ്ങി. അപ്പോളേക്കും ജോൺസിയേച്ചി ഇറങ്ങി ടീനേച്ചി കയറിയിരുന്നു. ഞാൻ ഇറങ്ങിയപ്പോൾ പല്ലവി അതിൽ കേറി.
ജോൺസിയേച്ചി ഇപ്പൊ ഷാൾ ഒക്കെ വൃത്തിയായി മുഴുവൻ മൂടുന്ന തരത്തിൽ പൊതിഞ്ഞു ഇട്ടിട്ടുണ്ട്. ടീനേച്ചിയും ഇറങ്ങി വന്നപ്പോൾ അതെ പോലെ തന്നെ ഇട്ടിട്ടുണ്ട്. എന്താ എന്നൊന്നും മനസ്സിലായില്ല പല്ലവിയും വന്നു നമ്മൾ സീറ്റിലേക്ക് നടക്കുമ്പോൾ പല്ലവിയുടെ ആൾക്കാർ കൈ കഴുകാൻ പോകുന്നുണ്ടായിരുന്നു. സീറ്റിൽ ഞാൻ വിൻഡോ സീറ്റിൽ ജോൺസിയേച്ചി, ടീനേച്ചി എന്ന ക്രമത്തിൽ ഇരുന്നു. പല്ലവി ഓപ്പോസിറ്റിലും. ഇപ്പോൾ അവൾ എന്നോട് വർത്തമാനം പറയുന്നുണ്ട് ഹിന്ദിയിൽ. ആള് എന്ജിനീറിംഗ് 2 ഇയർ പഠിക്കുവാ EC.
ഞാൻ ടീനേച്ചിയോട് ചോദിച്ചു നിങ്ങൾക്ക് ലോവർ ബെർത്ത് വേണോ എന്ന് ചോദിച്ചു ജോൺസിയേച്ചി പറഞ്ഞു എനിക്ക് മേലെ മതി അവൾക്ക് ആണ് താഴെ വേണ്ടത്. എന്നാൽ ഞാൻ നടുക്ക് കിടക്കാം. അപ്പോളാണ് വീട്ടിൽ നിന്ന് ഫോൺ വരുന്നത്. ഭക്ഷണം കഴിച്ചോ? ഉറങ്ങാൻ ആയോ എന്നൊക്കെ ചോദിച്ചു അമ്മ. ഞാൻ

💬 Comments

View all comments