Chapter Title : ഞാനും സഖിമാരും 4 [Thakkali]
ഹിന്ദി കുറച്ചു എനിക്കും അറിയാം.
എന്നാലും സംസാരിക്കാതെ ടച്ചു വിട്ടുപോയി. വണ്ടിയിൽ കേറുന്നതിനു മുന്നേ റിസർവേഷൻ ചാർട്ട് നോക്കണം എന്ന് വിചാരിച്ചു വെപ്രാളത്തിൽ പറ്റിയില്ല.
ആദ്യം നല്ല ധൈര്യം ഒക്കെ ഉണ്ടായിരുന്നെങ്കിലും വണ്ടി പ്ലാറ്റ്ഫോമിൽ വരുന്നത് കണ്ടപ്പോ തന്നെ അത് ചോർന്നു പോയി. ഒറ്റക്ക് പോകാൻ നല്ല പേടി തോന്നി.
അതും 3 ദിവസം 2 രാത്രി അച്ഛൻ അകത്തു കേറി സീറ്റ് നോക്കി ബാഗ് വെച്ച്.
അച്ഛൻ എൻ്റെ ഓപ്പോസിറ്റ് സീറ്റിൽ ഇരുന്ന ഫാമിലിയോട് ഹിന്ദിയിൽ എന്തോ സംസാരിച്ചു
അപ്പോളാണ് ഞാൻ അവരെ നോക്കിയത് 2 പ്രായമായ ആണുങ്ങളും അത്ര പ്രായം ഇല്ലാത്ത 2 പെണ്ണുങ്ങളും ഒരു 18 -20 വയസ്സ് തോന്നിക്കുന്ന പെണ്ണും ആണ്.
ആണുങ്ങൾ 2 പേരും ഒരു 70 വയസ്സ് തോന്നിക്കും എന്നാൽ പെണ്ണുങ്ങൾ 50 -55. എനിക്ക് തോന്നിയ വയസ്സ് ആണ്.
സത്യം പറഞ്ഞാൽ എനിക്ക് ആളെ നോക്കി വയസ്സ് പറയാൻ ഒന്നും അറിയില്ല.
അധികം നോക്കാൻ നിന്നില്ല അച്ഛൻ പുറത്തേക്ക് പോയി ഞാനും വാതിലിന്റെ അടുത്ത് വരെ പോയി അപ്പോളേക്കും തീവണ്ടി ചൂളം വിളിച്ചു.
എന്നോട് സീറ്റിൽ പോയി ഇരിക്കാൻ പറഞ്ഞു. ടാറ്റയും പറഞ്ഞു ഞാൻ സീറ്റിൽ എത്തുമ്പോളേക്കും വണ്ടി നീങ്ങി തുടങ്ങിയിരുന്നു.
ഞാൻ അവിടെ ഇരുന്നു അവരെയൊക്കെ നോക്കി ചിരിച്ചു അവരും ചിരിച്ചു അവരെ കണ്ടാൽ രാജസ്ഥാനി വേഷം പോലെ തോന്നി അവർ മധ്യ പ്രദേശ് ആണ്.
ഞാൻ അവരോട് ഇംഗ്ലീഷിൽ ആണ് ചോദിച്ചത്. കാര്യങ്ങൾ ചോദിച്ചു തുടങ്ങിയപ്പോൾ ആണ് മനസ്സിൽ വന്ന ഇംഗ്ലീഷ് മുഴുവൻ ആവിയായി പോയി എന്നറിഞ്ഞത്.
എങ്ങിനെയെല്ലോ തപ്പി പിടിച്ചു ബേസിക് കാര്യങ്ങൾ ചോദിച്ചു.
അവർ നല്ല വിദ്യാഭ്യാസം ഉള്ള ആൾക്കാർ ആണ് നല്ല ഇംഗ്ലീഷിൽ ഇങ്ങോട്ട് ഉത്തരം പറഞ്ഞു.
അവർ പറഞ്ഞത് എനിക്ക് മനസ്സിലായി, പക്ഷെ കൂടുതൽ ചോദിയ്ക്കാൻ മെനക്കെട്ടില്ല. അപ്പോൾ നിങ്ങൾ ചോദിക്കും ഹിന്ദി അറിയാമെന്ന് പറഞ്ഞിട്ട് ഹിന്ദിയിൽ ചോദിച്ചുകൂടെ എന്ന്.
അതിൽ ചെറിയ ഒരു റിസ്ക് ഉണ്ട്. ബസ്സിൽ ഒക്കെ പോകുമ്പോ കൂടെ ഇരിക്കുന്ന ചില ആൾക്കാർ ഉണ്ട് നമ്മൾ
💬 Comments
View all comments