0%

Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]

Author : Kambikathakal Read All Parts 3.9K

ഒരു പ്ലാസ്റ്റിക് ചാക്കിൽ ആക്കി ഞാൻ വീട്ടിൽ പോയി. അമ്മയും ചെറിയമ്മയും പുറത്തു തന്നെ ഉണ്ടായിരുന്നു എന്താടാ ഇത് ഞാൻ കാര്യം പറഞ്ഞു. വേഗം കുളിച്ചു മാറ്റിയിട്ട് ഇവരെയും കൂട്ടി പൊയ്ക്കോ. ഇന്നലത്തെ പോലെ മഴക്കാർ ഒക്കെ ഉണ്ട്. ചെറിയമ്മ പറഞ്ഞു ഡ്രസ്സ് എടുത്തു വന്നു അവിടുന്ന് കുളിച്ചോ നാളെ ചന്ദ്രിയേച്ചി വരും അമ്മക്ക് അലക്കാൻ ഇടേണ്ട.

ഞാൻ ഡ്രസ്സ് ഒക്കെ എടുത്തു ഒരു സഞ്ചിയിൽ ആക്കി കുഞ്ഞനെ എടുത്തു വീട്ടിലേക്ക് നടന്നു. അവിടെ എത്തി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ മഴ ചാറാൻ തുടങ്ങി. ഞാൻ അപ്പോഴേക്കും കുളിച്ചു ലുങ്കിയും ഷർട്ടും ഇട്ടു വന്നു ചായ കുടിച്ചു. ചെറിയമ്മയും ആയി കുറെ വർത്തമാനം പറഞ്ഞു ടാബ്ലോയെ പറ്റി എല്ലാം പറഞ്ഞു. അപ്പൊ ചെറിയമ്മ ആണ് പറഞ്ഞത് ഒരു കർഷകൻ ആയിക്കൂടെ നെല്ലിന്റെ കറ്റ വല്യ കെട്ടാക്കി തലയിൽ വെച്ച് കൊടുക്കുന്ന സീൻ. നല്ല ഐഡിയ ആണെല്ലോ. പിന്നെ അതായി ചിന്ത.

അങ്ങിനെ ചോറ് തിന്നുന്ന സമയം ആയപ്പൊളേക്കും മഴ ഒന്ന് ജോറായി. ലൈറ്റ് ഒന്ന് പോയി പെട്ടന്ന് വന്നു അപ്പൊ തന്നെ ചെറിയമ്മ ചോറ് വിളമ്പി കാരണം ഇനിയും ചിലപ്പോൾ വൈകിയാൽ മഴ നനഞ്ഞു കറണ്ട് പോകും എന്ന ചളിയും അടിച്ചു.

ചോറ് തിന്നു കഴിഞ്ഞു പാത്രം ഒക്കെ കഴുകുമ്പോളൊരു ഇടി പൊട്ടി. പാത്രം ഒക്കെ അവിടെ ഇട്ടു ചെറിയമ്മ ഓടി എൻ്റെ അടുത്ത് വന്നിരുന്നു. ആൾക്ക് പേടി എന്ന് പറയുന്ന ഒരു വസ്തു ഉണ്ടെങ്കിൽ അത് ഇടിയാണ്. ഇടിയൊന്നും ഇല്ലെങ്കിൽ ഇപ്പൊ ഇരുട്ടത്ത് വയലിലൂടെ എന്റെ

💬 Comments

View all comments