Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]
അറിയാം ഞാൻ തുവർത്തി നനഞ്ഞ തുവർത്തു കിടക്കയിൽ തന്നെ ഇട്ടിട്ട് ആണ് പോകാറ് എന്ന്.
പക്ഷെ അതൊക്കെ പണ്ട് ഇപ്പൊ രാവിലെ കിടക്ക വിരിച്ചു, പുതപ്പൊക്കെ മടക്കി വച്ച് തുവർത്തു പുറത്തു അയയിൽ കൊണ്ടിട്ട് അലക്കാൻ ഉള്ളത് വർക്ക് ഏരിയയിൽ കൊണ്ട് ഇടും ഞാൻ അല്ലെങ്കിൽ മാതാശ്രീ ഭൂകമ്പം ഉണ്ടാക്കാറുണ്ട്.
ചെറിയമ്മ പോയി ഞാൻ ഒന്ന് സുന്ദരൻ ആയി ബാഗും എടുത്തു ഭക്ഷണം കഴിക്കാൻ പോയി. അപ്പവും ഉരുളക്കിഴങ്ങു കറിയും കൂടി തിന്നു. ഫ്രിഡ്ജിൽ നിന്ന് അന്ന് കൊണ്ട്‌വച്ച ആഗ്ര പേട ഒരു ബോക്സ് ബാഗിൽ വച്ച്
സാധാരണ കോളേജിൽ പോകുന്നതിലും നേരത്തെ ഇറങ്ങി. അപ്പൂപ്പനും മോനും ഇപ്പോളും പറമ്പിലാ. പോകുന്ന വഴിക്ക് കുറച്ചു ആള്ക്കാരെ കണ്ടു കുറച്ചു ദിവസം ആയിട്ട് കാണാറില്ലായിരുന്നെല്ലോ എവിടെയായിരുന്നു എന്ന വിശഷങ്ങൾ എല്ലാം പറഞ്ഞു ബസ് സ്റ്റോപ്പിൽ എത്തി. നാട്ടുകാർക്കൊക്കെ എന്നെ ഇത്ര എണ്ണം ഉണ്ടായിരുന്നോ കുറച്ചു ദിവസങ്ങൾ കാണാത്തപ്പോൾ അന്വേഷിക്കാൻ? നമ്മുടെ കുടുംബം ആയതു കൊണ്ടാണ്, വേറെ ഏതെങ്കിലും കലിപ്പനെയോ മറ്റോ ഇങ്ങനെ 2 -3 ദിവസം കാണാതായെങ്കിൽ അവൻ ഏതെങ്കിലും പെണ്ണിയും കൊണ്ട് ഒളിച്ചോടി എന്ന് കഥ ഇറക്കുന്ന ടീമ്സ് ആണ്.
അങ്ങിനെ കോളേജിൽ എത്തി എലെക്ഷൻ ഒക്കെ കഴിഞ്ഞു ആകെ കോളേജ് ഒന്ന് മാറിയ പോലെ നിറയെ സ്ഥാനാർത്ഥികൾക്ക് ആശംസ നേർന്നു ബോർഡും ബാനറും എല്ലാം ഉണ്ട്. ക്‌ളാസിൽ പോയപ്പോൾ ആണ് അറിഞ്ഞത് ആഴ്ച അവസാനം ആണ് യൂത്ത് ഫെസ്റ്റിവലും കോളേജ് യൂണിയൻ ഉത്ഘാടനവും.അടിപൊളി അപ്പൊ ഇത്രയും ദിവസം ക്ലാസ്സൊന്നും മര്യാദക്ക് ഉണ്ടായിരുന്നിട്ടുണ്ടാവില്ല. തപ്പി പിടിച്ചു അന്വേഷിച്ചപ്പോൾ
💬 Comments
View all comments