Chapter Title : ഞാനും സഖിമാരും 6 [Thakkali]
പറ്റി ഒക്കെ ആയി ചർച്ച.
കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഗ്രൗണ്ടിൽ പോകാം എന്ന് വിചാരിച്ചു എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ അമ്മ വിളിച്ചിട്ട് ഒരു ലിസ്റ്റ് തന്നു വാങ്ങാൻ ഉള്ള സാധനങ്ങൾ ആയിരുന്നു. നോക്കുമ്പോൾ അത്യാവശ്യം വല്യ ലിസ്റ്റ് ആണ്. ഒന്നാമത് മാസം കൂടിയിട്ടുള്ള ആദ്യ വാങ്ങൽ ആണ് അതു കൊണ്ട് ആ മാസത്തേക്കുള്ള സാധനങ്ങൾ തന്നെ ഉണ്ടാകും കുറെ കൂടാതെ സൽക്കാരത്തിനുള്ള സാധനങ്ങളും. കുറെ പച്ചക്കറിയും, ബിരിയാണി അരി മല്ലിച്ചപ്പ് പൊതീന പപ്പടം എല്ലാം ഉണ്ട്. ഞാൻ ചോദിച്ചു ബിരിയാണി അരിയും “ഇത്രപാട് പച്ചക്കറിയും എന്തിനാ”.
“അവർക്ക് ഒരു ദിവസം ചോറും കറിയും പിറ്റേ ദിവസം ബിരിയാണിയും.” “അപ്പോൾ അവര് 2 ദിവസം ഉണ്ടോ ഇവിടെ?”
“ആ നാളെ വന്നാൽ മറ്റന്നാളെ പോകൂ.”
അതെനിക്ക് പുതിയ അറിവായിരുന്നു.
“അവരെവിടെ കിടക്കും?”
“നിൻറെ മുറിയിൽ …”
ദൈവമേ ...........
“ആ മുറി വൃത്തിയാക്കിയോ?”
“ഇല്ല നീ തന്നെ വൃത്തിയാക്കിക്കണം.”
“ഞാനോ?”
“നീ ചെയ്തില്ലെങ്കിൽ ഞാൻ അച്ഛനോട് വൃത്തിയാക്കാൻ പറയും..”
വീണ്ടും കുരിശ് ... അച്ഛൻ അതിനകത്തു കേറിയാൽ പിന്നെ എൻ്റെ ജീവിതം തീർന്നു.
“വേണ്ട, താക്കോൽ ഇങ്ങു താ ഞാൻ വൃത്തിയാക്കിക്കൊളളാം”
സാരിയിൽ കെട്ടിയ താക്കോൽ എനിക്ക് ഊരി തന്നു. ഞാൻ പോകാൻ പോയപ്പോൾ അമ്മ “സാധനങ്ങൾ വാങ്ങിയിട്ട് പോയിക്കോ.”
അപ്പൊ ചെറിയമ്മ പറഞ്ഞു “പച്ചക്കറികൾ ഇങ്ങോട്ട് കൊണ്ടു വന്നോ ഞാൻ മുറിച്ചിട്ട് രാവിലെ കൊണ്ട് വരാം.”
“എന്നാൽ അരിയും മറ്റു സാധനങ്ങളും നീ വീട്ടിൽ വെച്ചോ പിന്നെ വരുമ്പോൾ അച്ഛൻ അവിടെ ഒരു ചേന കിളച്ചു വച്ചിട്ടുണ്ട് അതിങ്ങോട്ട് എടുത്തോ.”
“മുറി നല്ലോണം ഒതുക്കി വൃത്തിയിൽ വെക്കണം ആൾക്കാരെ കൊണ്ട് പറയിപ്പിക്കരുത്.”
ഞാൻ അവിടുന്ന് ഓടി. ലിസ്റ്റ് കടയിൽ കൊടുത്തു.
തിരക്കില്ലാത്തതു കൊണ്ട് ഇപ്പൊ തന്നെ എടുത്തു തരാം എന്ന് പറഞ്ഞു. “പച്ചക്കറി മടക്കത്തിൽ വാങ്ങാം മറ്റുള്ള സാധനം പെട്ടന്ന് എടുത്തു തന്നെ.” അങ്ങിനെ അതും വാങ്ങി വീട്ടിലെത്തി.
പോകുന്ന വഴിക്ക് ഷീബേച്ചിയെ നോക്കി കണ്ടില്ല പിന്നെ അവിടെ പോയി സംസാരിക്കാൻ ഒന്നും നേരമില്ല.
വേഗം തന്നെ വാതിൽ
💬 Comments
View all comments