Chapter Title : ഞാനും സഖിമാരും 8 [Thakkali]
കുടിച്ചുകൊണ്ടിരുന്നപ്പോൾ അമ്മ പറഞ്ഞു ഇന്ന് ശേഖരേട്ടനും രമ ടീച്ചറും കല്യാണം പറയാൻ വന്നിരുന്നു നിന്നോട് നേരിട്ട് പറയും എന്നു പറഞ്ഞു.
“കണ്ട അവിടെയുമിവിടെയും തെണ്ടി നടക്കാതെ കല്യാണ വീട്ടിൽ പോയി എന്തെങ്കിലും സഹായം ഒക്കെ വേണമെങ്കിൽ ചെയ്തു കൊടുക്കണം. രമ ടീച്ചർക്ക് നിന്നെ വലിയ കാര്യം ആണ്.”
ഞാൻ വീട്ടിൽ നിന്നിറങ്ങി.. അവിടെയൊക്കെ കറങ്ങി ചെറിയമ്മയുടെ പൂട്ടിയിട്ട വീടിന്റെ അടുത്തൊക്കെ ഒന്ന് പോയി നോക്കി. കുറച്ചു ദിവസമായില്ലേ?
സന്ധ്യക്ക് മുന്നേ വീട്ടിലെത്തി അച്ഛൻ വരാൻ സമയം ആയപ്പോൾ പഠിക്കാൻ എന്ന പോലെ മുറിയിൽ പോയി.. ഫോണെടുത്ത് നോക്കിയപ്പോഴാണ് ഒരു മിസ്സഡ് കോൾ കണ്ടത്.. അറിയാത്ത നമ്പറാണ് ചിലപ്പോൾ എയർടെൽ കസ്റ്റമർ കെയർ ആയിരിക്കുമെന്നു വിചാരിച്ചു മൈൻഡ് ആക്കിയില്ല. കുറച്ചു കഴിഞ്ഞു ഒരു 7:30 ആയപ്പോൾ ചെറിയമ്മ വിളിച്ചു അന്നേരമാണ് കാര്യം അറിഞ്ഞതു,
പ്രിയയാണ് എന്നെ നേരത്തെ വിളിച്ചത്, അവൾ എന്തോ കോഴ്സ് ചെയ്യുന്നുണ്ട് അതിനുള്ള ബുക്ക് എന്റെ കോളേജിൽ കിട്ടുമോ എന്നു ചോദിക്കാനാണ് പോലും. ചെറിയമ്മ അവരെ കാണാൻ പോയപ്പോൾ ആണ് എന്റെ നമ്പർ കൊടുത്തത്.. നാളെ വിളിക്കും ഫോൺ എടുക്കണം എന്നു പറഞ്ഞു.. അപ്പോഴേക്കും പല്ലവി മോളുടെ മെസേജ് വന്നിട്ടുണ്ടായിരുന്നു. 8 മണി എന്നു പറഞ്ഞു 7:40 ആവുമ്പോഴേക്കും പെണ്ണ് വന്നല്ലോ??. പക്ഷേ ഇപ്പോ ചാറ്റ് ചെയ്യാൻ പറ്റില്ല കുറച്ചു കഴിഞ്ഞു അച്ഛൻ കുളിച്ചു വന്നു ടിവി ക്ക് മുന്നിൽ ഇരുന്നാൽ അങ്ങോട്ട് പോകാമെന്നു വിചാരിച്ചു ഇല്ലെങ്കിൽ മൂപ്പർ ഒന്ന് വന്നു നോക്കാൻ ചാൻസ് ഉണ്ട്..
സീരിയൽ മാറി ന്യൂസിന്റെ ഒച്ച കേട്ടപ്പോൾ ഞാൻ ഫോണെടുത്ത് പല്ലവിക്ക് റിപ്ലൈ അയച്ചു.
“ഹലോ 8 മണിക്ക് മുന്നേ വന്നല്ലോ?”
“ഹായി.. ഞാൻ ഇവിടെ വെറുതെ ഇരുന്നു സമയം കൊല്ലുവായിരുന്നു അതാ നേരത്തെ വന്നത് …”
“TV കണ്ടൂടെ?”
“ടിവിയിൽ നമുക്ക് കാണാൻ സൌകര്യം ഉള്ളപ്പോൾ നല്ല പരിപാടി ഒന്നും ഉണ്ടാവില്ല”
ആ മെസേജിന് പിന്നാലെ അവളുടെ കോൾ വന്നു, ഞാൻ ഒന്ന്കൂടി ശ്രദ്ധിച്ചു അച്ഛൻ ആരോടൊ ഫോണിൽ സംസാരിക്കുവാ.. പല്ലവിയുടെ വീഡിയോ കോൾ എടുത്തു.. എന്തെല്ലോ പ്രതീക്ഷിച്ചായിരുന്നു എടുത്തത്..
💬 Comments
View all comments