Chapter Title : ഞാനും സഖിമാരും 9 [Thakkali]
വച്ചു അത് കഴുകാനും കൂടി രാവിലത്തെ തിരക്കെല്ലാം കഴിയുമ്പോഴേക്കും എല്ലാവർക്കും ചായയും പലഹാരങ്ങളും എത്തിയിരിന്നു.
അത് കുടിച്ചുകൊണ്ട് ഓരോന്നും പറഞ്ഞിരിക്കുമ്പോഴാണ് ഒരു കാർ അവിടെ വന്നത്. എല്ലാവരും അങ്ങോട്ട് നോക്കി ആദ്യം ഇറങ്ങിയത് ഒരു നേടുവരയൻ പീസ്, നല്ല ഒരു നീളവും അതിനോത്ത വണ്ണവും ഉള്ള ഒരു പെണ്ണുങ്ങള്, മുഖം എനിക്ക് പരിചയമുള്ള ഒരു മുഖം പോലെ. പിന്നെ ഇറങ്ങിയ ആളെ കണ്ടപ്പോൾ മനസ്സിലായി.. പ്രതിഭയും അമ്മയും. പ്രതിഭ അമ്മയുടെ അത്ര നീളമില്ല, തടിയുമില്ല.. പക്ഷേ കാണാൻ മോശമില്ല. അവളുടെ അച്ഛനും ഇറങ്ങി ആളും നല്ല നീളവും തടിയുമുണ്ട്. പ്രതിഭ കാറിൽ നിന്ന് ഒരു സ്യൂട്ട്കേസ് എടുത്തു. എല്ലാവരുടെയും നോട്ടം അവർക്ക് നേർക്കാണ്. ഉള്ളിൽ നിന്ന് ഷിമ്നയും ഇറങ്ങി വന്നു. അപ്പോ ഞാനും അങ്ങോട്ട് നടന്നു..
ആ സമയത്താണ് നമ്മുടെ പിതാമഹനെ ഞാൻ കണ്ടത് മൂപ്പര് പ്രതിഭയുടെ അച്ഛന് കൈ കൊടുക്കുന്നു.. അയാള് അച്ഛനെ അവർക്ക് പരിചയപ്പെടുത്തി കൊടുക്കുണ്ട്.. അപ്പോ അച്ഛന് അറിയാത്ത ആരുമില്ലേ ഈ നാട്ടിൽ?
ഞാൻ എന്തായാലും അങ്ങോട്ട് പോയി പ്രതിഭ എന്നോട് ലോഹ്യം പറഞ്ഞു തമ്മിൽ പരിചയപ്പെട്ടു.
ഷിമ്ന പ്രതിഭയെയും അമ്മയെയും കൂട്ടി അകത്തു പോയി, ഞാൻ അച്ഛന്റെ ഒപ്പം ഇരുന്നു അപ്പോഴേക്കും ശേഖരേട്ടനും വന്നു. പ്രതിഭയുടെ അച്ഛനും അമ്മയ്ക്കും അവളുടെ അച്ഛന്റെ ഫ്രണ്ടിന്റെ മോന്റെ കല്യാണത്തിന് കുറച്ചു ദൂരെ പോണം.. പ്രതിഭ അത് കൊണ്ട് ഇവിടെ താമസിച്ചു ഷർമ്മിയെച്ചിയുടെ കല്യാണം കൂടും അതാണ് പെട്ടിയൊക്കെയായി വന്നത്.
അന്നേരമാണ് ഒരു ചെറിയകുട്ടി വന്നു എന്നെ രമഅമ്മൂമ്മ വിളിക്കുന്നെന്ന് പറഞ്ഞത്. ഞാൻ അകത്തു പോയി
💬 Comments
View all comments