Chapter Title : ഞാവൽപ്പഴം [കുമ്പളം ഹരി]
ഉണ്ടാകാതെ ജനാലയുടെ അടുത്ത് നിന്നും മാറി അനിയനെ കഴിക്കാൻ വിളിച്ചു... അത്താഴം കഴിഞ്ഞ ശേഷം...
അമ്മ : എടി ഞാൻ കിടക്കാൻ പോകുവാ നീ ഈ പാത്രം ഒന്ന് കഴിക്കു വച്ചേക്കു എന്നിട്ടു മഴക്ക് മുന്നേ കോഴിക്കൂട് അടച്ചോ എന്ന് നോക്കണേ അല്ലേൽ വെള്ളം എല്ലാം കയറി ആകെ നാശം ആകും പശുവിനുള്ള കാടി ഞാൻ കൊടുത്തു ദാ കുട ഇവിടെ ഇരിപ്പുണ്ട് മഴ പെയ്യുക ആണേൽ നനയണ്ട...
ഞാൻ പാത്രം കഴുകി വച്ചോണ്ടിരുന്നപ്പോൾ അടുക്കളയുടെ പിൻഭാഗത്തു എന്തോ ഒരു ശബ്ദം ഞാൻ കേട്ടു...
ഞാൻ : ആരാ അത്...
മറുപടിയില്ല ഞാൻ പിൻഭാഗത്തെ കതകു തുറന്നു നോക്കി...
ഞാൻ : ആരാ അവിടെ....
സ്റ്റീഫൻ : ഞാനാ മോളെ...
ഞാൻ : എന്താ മാമ..
സ്റ്റീഫൻ : മോളെ കുറച്ചു വെള്ളവും ഇച്ചിരി തൊട്ടുനക്കാൻ എന്തേലും വേണമായിരുന്നു...
ഞാൻ : വെള്ളം ഉണ്ട് പക്ഷെ അച്ചാർ ഇല്ലാലോ മാമ ..
സ്റ്റീഫൻ : എനിക്ക് എന്തേലും തൊട്ടു നക്കാൻ കിട്ടിയാലേ ഇത് ഇറങ്ങു...
അങ്ങനെ പറഞ്ഞു കയ്യിൽ ഇരുന്നാ കള്ള് ഗ്ലാസ് എന്നെ ഉയർത്തി കാണിച്ചു, ഞാൻ ചിരിച്ചു...
ഞാൻ : ഒന്നും ഇല്ലാലോ മാമ...
സ്റ്റീഫൻ : ജോണി നേരത്തെ കുറച്ചു മീൻകറി കൊണ്ടുവന്നതായിരുന്നു അതായാലും മതി...
ഞാൻ : അയ്യോ മാമ അത് കഴിഞ്ഞു ദാ ഇരിക്കുന്നു ചട്ടി കഴുകാൻ പോകുവാ..
സ്റ്റീഫൻ : ആ ഇതിൽ മീൻചാറിന്റെ അരപ്പ് കുറച്ചു ഉണ്ടെല്ലോ എനിക്ക് ഇത് മതി ഞാൻ ഇത് നക്കിക്കോളാം...
ഞാൻ
💬 Comments
View all comments