0%

Chapter Title : ഞങ്ങൾ സന്തുഷ്ടരാണ് (NEETHU)

Author : Neethu Read All Parts 740

നിൽക്കുന്നത് ,നിനക്കറിയോ എന്റെ ബ്രാഞ്ചിൽ ആണ് ഏറ്റവും ഡെപ്പോസിറ് ഉള്ളത്

അഖിലേട്ടാ അതൊക്കെ നല്ലതു തന്നെ ..അയല്പക്കകാരോട് ഒന്ന് സംസാരിച്ചത് കൊണ്ട് എന്താ പ്രശ്നം

അവർക്കൊന്നും എന്റെ ബ്രാഞ്ചിലോ ബാങ്കിലോ അല്ല അക്കൗണ്ട് ഞാൻ ആദ്യം അവരോടൊക്കെ സംസാരിച്ചതാ അവരൊന്നും അതിന് വില്ലിങ് അല്ല .പിന്നെന്തിനാ അവരുമായൊരു സൗഹൃദം

അപ്പൊ അതാണ് കാര്യം എന്റെ ഏട്ടാ ബിസിനസ് മാത്രം നോക്കിയാണോ ആളുകളുമായി അടുക്കുന്നത് എന്തേലും അത്യാവശ്യം വന്നാൽ ഒന്നോടി വരാൻ അവരെ കാണു

എന്തത്യവശ്യം വരാൻ ..

അതിപ്പോ ഞാനെങ്ങനെ പറയാനാ അത് വരുമ്പോളല്ലേ അറിയൂ

വരട്ടെ അപ്പൊ നോക്കാം

അഖിലേട്ടാ എന്റെ വാട്സാപ്പിൽ ഒരു മെസ്സേജ് കണ്ടു ..പിള്ളേരെ തട്ടിക്കൊണ്ടു പോകുന്ന സംഘം നാട്ടിൽ ഇറങ്ങിയിട്ടുണ്ടെന്ന് ..കേട്ടിട്ട് പേടിയാവുന്നു

ഇതാ ഞാൻ പറഞ്ഞത് നിനക്ക് ഒരു വിവരവും ഇല്ലെന്ന് ..എന്റെ രേണു ഇത് സിറ്റി ആണ് അല്ലാതെ നിൻറ്റെ പട്ടികാടല്ല

അതെന്തേ സിറ്റിയിൽ പിള്ളേരില്ലേ

ഇവിടെ അതൊന്നും നടക്കില്ല ..പിള്ളേരാരും നടനല്ല വരുന്നത് ,അവരൊക്കെ പഠിക്കുന്നത് നല്ല സ്റ്റാൻഡേർഡ് സ്കൂളുകളിലാണ് .അവിടുത്തെ മാനേജ്മന്റ്, ടീച്ചർമാർ എല്ലാം മികച്ചതാണ് ...ഹൈ സെക്യൂരിറ്റി സ്കൂളിലാണ് കുട്ടികൾ സിസി ടി വി നിരീക്ഷണത്തിലാണ് മുഴുവൻ സ്കൂളും പിന്നെങ്ങനെ പിള്ളേരെ പിടിക്കാനാ അതൊക്കെ നിന്റെ പട്ടിക്കാട്ടിൽ നടക്കുന്നതാ

ജനലിൽ കറുത്ത സ്റ്റിക്കർ ഒട്ടിച്ചു വച്ചേക്കുന്നെന്ന് പറയുന്നു

അതാ പറഞ്ഞത് അതൊക്കെ അവിടെ വെളിച്ചം വന്നിട്ടില്ലാത്ത നിന്റെ പട്ടിക്കാട്ടിൽ നടക്കുന്നതാ അവിടുള്ളവരെ എളുപ്പത്തിൽ പറ്റിക്കാം .ഇതൊക്കെ അവിടുള്ളവർ വിശ്വസിക്കും സിസി ടി വി ഇല്ലാത്ത നാടല്ലേ .ഇതൊക്കെ സിസി ടി വി ബിസിനസ്

💬 Comments

View all comments