0%

Chapter Title : ഞങ്ങൾ സന്തുഷ്ടരാണ് (NEETHU)

Author : Neethu Read All Parts 746

വ്യത്യസ്തമാണ് .വീട് വൃത്തിയാക്കുന്നതും പന്തലിടുന്നതും സാധനങ്ങൾ വാങ്ങിക്കുന്നതിനും എല്ലാത്തിനും സഹായം ചെയ്യാൻ അയല്പക്കത്തുള്ളവരും സുഹൃത്തുക്കളും മുഴുവൻ സമയവും ഉണ്ടാവും .അയല്പക്കത്തെ പെണ്ണുങ്ങൾ മുഴുവൻ കല്യാണ വീട്ടിൽ ഉണ്ടാവും ഭക്ഷണം പാകം ചെയ്യാൻ സഹായിച്ചും പത്രങ്ങൾ കഴുകിയും വീട് അടിച്ചു തുടക്കാനും അങ്ങനെ എന്തിനും .വീട്ടുകാർ ഒന്നിന്നും ബുദ്ധിമുട്ടേണ്ടി വരാറില്ല .കല്യാണ ദിവസം ആളുകളെ സ്വീകരിക്കാനും അവർക്കു കുടിക്കാൻ വെള്ളം നൽകാനും സദ്യക്ക് വിളമ്പാനും ഒന്നിനും ആരെയും ആശ്രയിക്കേണ്ടി വരാറില്ല .കല്യാണത്തിന് വരുന്നവർ മുഴുവൻ ആ നാടിന്റെ അതിഥികളാണ് .അവരെ വേണ്ടപോലെ സ്വീകരിക്കാൻ ആരും മറക്കാറില്ല നമ്മുടെ കല്യാണത്തിന് സദ്യവിളമ്പിയതും ഒരുക്കിയതും എല്ലാം അവിടുത്തെ നാട്ടുകാർ തന്നെയാണ് അല്ലാതെ ഇവിടുത്തെ പോലെ കാറ്ററിങ് കാരല്ല .ഇവിടെ കല്യാണം വിളിക്കുന്നത് അവരുടെ വീടുകളിലേക്കല്ല ഓഡിറ്റോറിയത്തിലേക്കാണ് അവിടെ സ്വീകരിക്കാൻ ആരുണ്ടാകും ആർക്കും പരസ്പരം അറിയില്ല കല്യാണം ചടങ്ങു നേരത്തെ കഴിഞ്ഞിട്ടുണ്ടാകും ഇത് റിസെപ്ഷൻ ഭക്ഷണം കഴിക്കാൻ മാത്രമുള്ള വേദി എന്നാൽ അത് നേരാവണ്ണം തരുമോ അതുമില്ല .നമ്മൾ തന്നെ പ്ലേറ്റ് എടുത്തു വരിനിന്നു ഇരിക്കാൻപോലും സ്ഥലമില്ലാതെ എവിടെയെങ്കിലും നിന്ന് കഴിക്കണം .ഭക്ഷണത്തിനായി മറ്റുള്ളവന്റെ മുന്നിൽ കെഞ്ചനം അതിനും പരിമിതികൾ സ്റ്റാറ്റസ് നോക്കി കഴിക്കണം വയറുനിറച്ചു കഴിച്ചാൽ മാന്യത പോകും .എന്നിട്ടൊരു പേരും ബുഫെ നല്ലൊരു സദ്യ കഴിക്കണമെങ്കിൽ നാട്ടിൽ പോകണം .

എന്റെ രേണു അത് സൗകര്യത്തിനു വേണ്ടിയാണ് .പിന്നെ ഭക്ഷണം വേസ്റ്റ് ആവില്ല .നമുക്ക് ആവശ്യമുള്ളത് കഴിച്ചാൽ മതിയല്ലോ .മറ്റേത് എല്ലാം വിളമ്പും ആവശ്യമുള്ളതാണോ ആവശ്യമില്ലാത്തതാണോ എന്നൊന്നും ആരും ചോദിക്കില്ല .എന്തിനാണ് ഇത്രയും ഭക്ഷണം കളയുന്നത് ..

പിന്നെ കളയുന്നു

💬 Comments

View all comments