0%

Chapter Title : ഞങ്ങൾ സന്തുഷ്ടരാണ് (NEETHU)

Author : Neethu Read All Parts 750

അവർക്ക് മുടിയെല്ലാം അഴിഞ്ഞുകിടന്നിരുന്നു കരഞ്ഞു തളർന്നു ബോധം ഇല്ലാത്ത അവസ്ഥ .കണ്ണുംതടത്തിൽ കറുപ്പ് നിറം വന്നിരിക്കുന്നു മുഖം കനംവെച്ചിരിക്കുന്നു .ആ കണ്തടത്തിൽ കണ്ണുനീർ വാർന്നൊഴുക്കുന്നുണ്ടായിരുന്നു ഇനിയും ഒഴുകാൻ കണ്ണുനീർ ബാക്കിയുണ്ടെന്നത് എന്നെ അത്ഭുധപെടുത്തി .ബോധരഹിതയാണെങ്കിലും അവരുടെ ഉൾബോധത്തിൽ അവർ അനുഭവിക്കുന്ന വേദനയുടെ തെളിവാണ് ആ കണ്ണുനീർ പ്രവാഹം .

ആരാ

ഞാൻ മീരേച്ചിയുടെ അനിയത്തിയാണ് അഖിലിന്റെ ഭാര്യ

കണ്ടിട്ടില്ല അതാ ചോദിച്ചത്

ഹമ്

ഞങ്ങൾ അടുത്തുള്ളതാ

ചേച്ചി ഉറങ്ങുകയാണോ

അതെ ഇൻജെക്ഷൻ കൊടുത്തു അതിന്റെ മയക്കമാണ് വല്ലാത്ത കരച്ചിലായിരുന്നു മോളെ വിളിച്ചുകൊണ്ട് പുറത്തേക്കു ഓടുകയായിരുന്നു ഞങ്ങൾ പിടിച്ചിട്ടൊന്നും നിൽക്കുന്നില്ല പിന്നെ ഡോക്ടറെ വിളിച്ചു ഇപ്പൊ മയങ്ങിയതേ ഉള്ളു ...

ഹമ് ...എന്തെങ്കിലും വിവരം കിട്ടിയോ

ഒരുവിവരവും ഇല്ല ,അന്വേഷിക്കുന്നുണ്ട്

എന്ത് ചെയ്യണമെന്ന് എനിക്ക് ഒരുരൂപവും ഇല്ലായിരുന്നു .എന്റെ മോളെ ഞാൻ എന്റെ അടുത്ത് തന്നെ നിർത്തി മീരേച്ചിയുടെ ബെഡിൽ ഞാൻ ഇരുന്നു .പതിയെ ആ മുടിയിൽ തലോടി അവരുടെ അവസ്ഥ എനിക്കൂഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു .വാർത്തകളിൽ കേൾക്കുമ്പോൾ അതിന്റെ അവസ്ഥ ഇത്രയും ഭീകരമായിരിക്കുമെന്ന് ഞാൻ കരുതിയില്ല നമുക്ക് വരുമ്പോളല്ലേ എന്തിന്റെയും ആഴം നാം മനസ്സിലാക്കു അല്ലാത്തപ്പോൾ എന്തും ഒരു വാർത്ത അത്രമാത്രം .മീരേച്ചി ഉണരുമ്പോൾ എന്ത് പറഞ്ഞു സമാധാനിപ്പിക്കും ഈശ്വര എത്രയും വേഗം ചിന്നുനെ കിട്ടിയാൽ മതിയായിരുന്നു ..ഫോണെടുത്തു അഖിലേട്ടനെ വിളിച്ചു

ഹലോ അഖിലേട്ടാ എന്തായി

ഞാനിപ്പോ സ്റ്റേഷനിലാ

എന്തെങ്കിലും വിവരം

അന്വേഷിക്കുന്നുണ്ട് ഒന്നും അറിയില്ല

കിരണേട്ടൻ

ഇവിടുണ്ട്

ഹമ്

മീര

മയക്കത്തിലാണ് ഇൻജെക്ഷൻ കൊടുത്തു

ഹമ്

എന്തെങ്കിലും അറിഞ്ഞാൽ വിളിക്കണേ

ആ വിളിക്കാം

എന്തോ ആ

💬 Comments

View all comments