Chapter Title : ഞങ്ങളുടെ അമ്മയായി മാറിയ കുഞ്ഞമ്മ [Athirakutti]
ചോദിച്ചു...
"എനിക്കറിയില്ല... " വിങ്ങിക്കൊണ്ടായിരുന്നു കുഞ്ഞ അത് പറഞ്ഞത്...
"അപ്പൊ അത് കളയാനുള്ള തീരുമാനം എടുക്കാറായിട്ടില്ല... അത് സാരില്ല കുഞ്ഞേ... ഡീ അച്ചു.. നീ ഇനി കുഞ്ഞെടെ കാര്യങ്ങൾ കുറച്ചു കൂടുതൽ നോക്കണം... നമുക്ക് ആദ്യം ഇതേക്കുറിച്ചു അറിയാവുന്ന ആരോടെങ്കിലും കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാം. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടെന്നു അറിയാലോ.... എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടെന്നു..." അവൻ പെട്ടെന്ന് വീടിൻ്റെ ഒരു മുതിർന്ന കാരണവരെ പോലെ പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേർക്കും അത് ഒരു വലിയ ആശ്വാസമായി... എനിക്കവനോടുള്ള മതിപ്പു വീണ്ടും കൂടിയതേയുള്ളു.
അതിനു ശേഷം മൂന്നു മാസം ഡോക്ടറെ പോയി കാണാനും അടുക്കളയിലെ കാര്യങ്ങളുമൊക്കെ ഞാനും അശ്വിനും കൂടെയാണ് ചെയ്തത്. ഒരു കുടുംബംപോലെ എന്നെ തോന്നൽ അന്നേരമാണ് ഉള്ളിൽ വന്നത്. അപ്പോഴേക്കും കുഞ്ഞയുടെ വയറൊക്കെ വീർത്തു വന്നു തുടങ്ങി. കെട്ടിയോൻ ദുബായിലാണെന്നാണ് ഞങ്ങൾ അയല്പക്കത്തു ചോദിച്ചവരോടൊക്കെ പറഞ്ഞത്. തമ്മിൽ പിണങ്ങി മാറി നിൽക്കുന്നു എന്നതായിരുന്നു പുറത്തറിയിച്ച കഥ. കുഞ്ഞ അപ്പോഴേക്കും കുഞ്ഞിനെ വരവേൽക്കാനായി മാനസിക തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. ഞങ്ങൾക്ക് ഒരു കുഞ്ഞുവാവയെ കൂടെ അനിയനോ അനിയത്തിയായോ കിട്ടാൻ പോകുന്നതിനിടെ സന്തോഷമായിരുന്നു.
പക്ഷെ ആ സന്തോഷമെല്ലാം തകരാൻ അധികസമയം വേണ്ടി വന്നില്ല. ഒരു മാസം കൂടി കഴിഞ്ഞപ്പോഴേക്കും കുഞ്ഞക്ക് വേദനവന്നതും ഞങ്ങൾ ആശുപതിയിൽ എത്തിച്ചു. ഡേറ്റിനു മുന്നേ വേദന വന്നത് ഞങ്ങളെ പേടിപ്പിച്ചു. പക്ഷെ പേടിച്ചത് പോലെ തന്നെ അതിൽ ഞങ്ങൾക്ക് ആ വാവയെ നഷ്ടമായി.
എല്ലാവരും ആകെ വിഷമത്തിലായിരുന്നു. തിരികെ വീട്ടിൽ വന്നിട്ട് കുഞ്ഞ ഒരാഴ്ച മുറിയിൽ തന്നെ അടച്ചിരിപ്പായിരുന്നു. എന്നാലും ഞാൻ തന്നെ എല്ലാം ചെയ്തു കൊടുത്തു. നിർബന്ധിച്ചു
💬 Comments
View all comments