Chapter Title : ഞങ്ങളുടെ ലോകം 2 [കുഞ്ചക്കൻ]
ഞാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഇന്ന് ചെയ്തത്. അമ്മ എന്നോട് ക്ഷമിക്കണം. നമുക്ക് പണ്ടത്തെ പോലെ തന്നെ നല്ല കൂട്ടായി ഇരിക്കാം… അമ്മയ്ക്ക് എന്നോടുള്ള ദേഷ്യം മാറുന്നില്ലെങ്കിൽ എന്നെ അടിച്ചോ… എന്ത് വേണമെങ്കിലും ചെയ്തോ… ഇങ്ങനെ എന്നെ അവോയ്ഡ് ചെയ്യല്ലേ…
അമ്മ അതെ ഇരുത്തം തന്നെ. എന്നെ ഒന്ന് നോക്കുന്നു പോലും ഇല്ല. ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും അമ്മ എന്നെ അവോയ്ഡ് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം കൊണ്ടാണോ ദേഷ്യം കൊണ്ടാണോ അറിയില്ല. കണ്ണൊക്കെ കലങ്ങി ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ള പോലെ തോന്നി.
ഞാൻ തെറ്റാണ് ചെയ്തത് എന്ന് എനിക്ക് അറിയാം ഞാൻ അതിനെ ഞായികരിക്കുന്നില്ല. പക്ഷെ അമ്മയും തെറ്റ് തന്നെയാണ് ചെയ്തത്. എന്നിട്ട് ഇപ്പൊ തെറ്റ് മുഴുവൻ എന്റെ ഭാഗത്താണ് എന്ന പോലെയാണ് അമ്മയുടെ ഭാവം…
അമ്മേ… ദേഷ്യവും സങ്കടവും കാരണം ഞാൻ കുറച്ച് ഉച്ചത്തിൽ വിളിച്ചു.
ഏഹ് എന്താ… അമ്മ ഒരു സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്നിട്ട് എന്ന പോലെ എന്നോട് ചോദിച്ചു.
കഴിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ താ… അതും പറഞ്ഞ് ഞാൻ വേഗം റൂമിലേക്ക് പോയി.
ഞാൻ പറഞ്ഞതൊന്നും അമ്മ കേട്ടിട്ടില്ലെ… അതോ കേൾക്കാത്ത പോലെ നടിക്കുകയായിരുന്നോ…
ഭക്ഷണം കഴിക്കുമ്പോഴും അമ്മയുടെ ഭവത്തിൽ വലിയ മാറ്റമൊന്നും കണ്ടില്ല. ഞാൻ പെട്ടെന്ന് കഴിച്ചു എണീറ്റ് പോയി പുതച്ചു മൂടി കിടന്നു.
ഇന്നിനി ഏതായാലും അമ്മയോട് അതിനെപ്പറ്റി ഒന്നും സംസാരിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചു.
നാളെ മുതൽ പഴയ അഭിയായി മാറണം. എന്ത് തന്നെയായാലും അമ്മയോട് സംസാരിക്കണം, അമ്മയുടെ പിണക്കവും ദേഷ്യവും ഒക്കെ മാറ്റണം.
💬 Comments
View all comments