0%

Chapter Title : നൂറയുടെ പരീക്ഷണങ്ങൾ 4 [J. K.]

Author : Jk Read All Parts 256K

ഞാൻ ഇച്ചിരി വൈകും... ഒരു മീറ്റിംഗ് ഉണ്ട്... " ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ ഫഹിം പറഞ്ഞു.

" മ്മ്.. ഏകദേശം എപ്പോ എത്തും...? നൂറ ചോദിച്ചു.

" മീറ്റിംഗ് 6 മണിക്ക് തുടങ്ങും.. 8 മണി എങ്കിലും ആവാതെ തീരാൻ സാധ്യത ഇല്ലാ... " ഫഹിം പറഞ്ഞു..

" മ്മ്മ്.. അത്താഴത്തിനു എത്തില്ലേ?"അവൾ ചോദിച്ചു

" ഇല്ലാ.. അവിടെ ഫുഡ്‌ ഉണ്ടാകും.. ഞാൻ കഴിച്ചിട്ടേ വരു.." ഫഹിം പറഞ്ഞു.

" പ്രോഗ്രാമിൽ എന്തെങ്കിലും മാറ്റമുണ്ടെൽ നേരത്തെ പറയണം.. ഇല്ലേൽ ഇവിടെ വരുമ്പോ വായു ഭക്ഷിക്കേണ്ടി വരും.. " അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

" ഓക്കേ മാഡം.. ഉത്തരവ് പോലെ.. " ഫഹിം ചിരിച്ചു.

ഫഹിം പോയതും നൂറ കുളിച്ചു, ഒരു വൈറ്റ് ഓവർ സൈസ്ഡ് ഷർട്ടും, ബ്ലാക്ക് ടൈറ്റ് പാന്റും എടുത്തിട്ടു. കൃത്യ സമയത്തു അവർ എത്തി.

" ആാഹ്ഹ്... മോളെ.. പണി ഏകദേശം കഴിഞ്ഞിട്ടുണ്ട്...നാളെത്തോടെ തീർക്കാം.... " രമേശൻ പറഞ്ഞു..

" മ്മ്മ് " അവൾ മൂളി..

" മോളെ ഇന്ന് എനിക്ക് ഒരു പരിപാടി ഉണ്ട് അതുകൊണ്ട് ഇന്ന് ഉച്ച വരെയേ ഞങ്ങൾ നിൽക്കുന്നുള്ളു... " രമേശൻ തല ചൊറിഞ്ഞു കൊണ്ടു പറഞ്ഞു.

" അത് കുഴപ്പില്ല രമേശേട്ട... " നൂറ പുഞ്ചിരിച്ചു.

" നാളെ ഇത്തിരി ലേറ്റ് ആയാലും പണി തീർത്തു തരും. അക്കാര്യത്തിൽ മോള് ടെൻഷൻ അടിക്കേണ്ട.. " രമേശൻ ചിരിച്ചു.

" മ്മ്മ് " നൂറ മൂളി

" പിന്നെ.. ഫഹിമിനോട് നാളെ ഒരു കുപ്പി എടുത്തു

💬 Comments

View all comments