Chapter Title : നോട്ടുനിരോധനം കൊണ്ടുവന്ന സൗഭാഗ്യം [ആദി]
അവൻ കൂടാതെ ആ ഓഫീസിൽ ഉണ്ടായിരുന്നത്.
അധികനേരവും അവൻ അവന്റെ വർക്ക്സൈറ്റിലാവും. രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ സൈറ്റിലൊക്കെപോയി ഒരു 1:30 - 2 മണിയൊക്കെ ആയാലേ അവൻ ഓഫീസിലെത്തുമായിരുന്നുള്ളൂ. അവനു ഒരു വില്ല പ്രോജക്ടിന്റെ ചുമതലയാണ് സാറു നൽകിയിരുന്നത്. 18 വില്ലകളടങ്ങിയ അവരുടെ നാട്ടിലെ ഒരു സ്വപ്നതുല്യമായ ഒരു പ്രോജക്ടായിരുന്നു അത്. സൂപ്പർവൈസർ എന്ന പദവിയിലായിരുന്നെങ്കിലും ഒരു ജൂനിയർ എഞ്ചിനീയറുടെ എല്ലാ ജോലിയും അവൻ ചെയ്തിരുന്നു. അവരുടെ ഓഫീസ് നിന്നിരുന്ന കെട്ടിടം 3 നിലയുള്ളതായിരുന്നു. അതിൽ താഴത്തെ നിലയിൽ ഒരു വലിയ പലചരക്കുകടയായിരുന്നു. അതിനു മുകളിലെ നിലയിൽ ഒരു മൊബൈൽ സർവീസിങ് കടയും ഒരു ഫാർമസിയും അതിനു മുകളിൽ ഇവരുടെ ഓഫിസും പിന്നെ ഒരു കൊറിയർ സർവീസും ആയിരുന്നു ഉണ്ടായിരുന്നത്. ഞങ്ങളുടെ ഓഫീസിനു മുകളിലെ ടെറസിൽ ഷീറ്റിട്ടിട്ടുണ്ടായിരുന്നു. ഏകദേശം 3 സാധാരണ കടമുറികൾ ചേർന്ന വലുപ്പമുണ്ടായിരുന്നു അവരുടെ ഓഫീസിന്. അതിൽ തന്നെ കയറിവരുമ്പോൾ ഒരു ചെറിയ റിസപ്ഷൻ, പിന്നെ കംപ്യൂട്ടറൊക്കെ വെച്ചിട്ടുള്ള ഒരു വർക്കിംഗ് റൂം, അവിടെ നിന്നും സാറിന്റെ റൂമിലേക്കുള്ള വാതിലും, ഫുഡ് കഴിക്കുന്ന റൂമിലേക്കുള്ള ഗ്ലാസ്സുകൊണ്ടുള്ള വാതിലും പിന്നെ ഉള്ളിൽ ഒരു ബാത്റൂം എന്നിവ ഉണ്ടായിരുന്നു. ആ നിലയിൽ നിലയിൽ വേറെ ബാത്റൂം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അടുത്തുണ്ടായിരുന്ന കൊറിയർ സർവീസിലെ സ്റ്റാഫും അവിടുത്തെ ബാത്റൂം ഉപയോഗിക്കാറുണ്ടായിരുന്നു.
സാധാരണ ഒരു 1:30 വരെ അവരുടെ ഓഫിസിലെ സ്റ്റാഫുകൾ വിഷ്ണുവിനെ കാത്തിരിക്കാറുണ്ട് ഭക്ഷണം കഴിക്കാൻ. അവിടുത്തെ സീനിയർ സ്റ്റാഫ് ഒരു മുരടനയായതിനാൽ അവർക്ക് എന്ത് സംശയമുണ്ടെങ്കിലും വിഷ്ണുവിനോടായിരുന്നു ചോദിച്ചിരുന്നത്. ഓഫീസിലെ സീനിയർ സ്റ്റാഫിന്റെയും പിന്നെ സാറിന്റെയും
💬 Comments
View all comments