0%

Chapter Title : ഓഡീഷൻ [Smitha]

Author : സ്മിത Read All Parts 2.4K
എന്നെ ശരിക്കും ഭയപ്പെടുത്തുന്ന അഭിനയം കാഴ്ച്ചവെക്കുന്നവളേ നായികയാകും! നാഗവല്ലിയും ലിസയുമൊക്കെ ഒരുമിച്ചു വന്നാൽ പേടിക്കാത്ത എന്നെ ശരിക്കും ഭയപ്പെടുത്തി അഭിനയിക്കുന്നവളാരോ അവളായിരിക്കും നായികാപ്രാധാന്യമുള്ള ഈ സിനിമയിലെ നായിക!" "ഇതിന്റെയൊക്കെ ആവശ്യമുണ്ടോ?" വക്കച്ചൻ ഇഷ്ടക്കേട് തുറന്നു ചോദിച്ചു. "ഇതൊരുമാതിരി രാംഗോപാൽ വർമ്മയുടെ നായകൻമാർ ചെയ്യുന്നപോലെ!" "സ്റ്റേജിൽ ജഡ്ജസിറ്റേയും എന്റെയും മുമ്പി വെച്ച് അഭിനയിച്ച് കാണിക്കണം എന്ന് നിർബന്ധമില്ല ...ഞാൻ വീട്ടിലുള്ളപ്പോൾ അവിടെ കാഷ്വൽ ആയി വന്നിട്ട് ...അല്ലെങ്കിൽ ഞാൻ പോകുന്ന വഴി .... അപ്രതീക്ഷിതമായി കടന്ന് വന്ന് ഭയപ്പെടുത്തി ...അങ്ങനെയൊക്കെ മതി ..ഞാൻ ഭയപ്പെടണം ...അതേ ചെയ്യേണ്ടതുള്ളൂ....!" പ്രേം കുമാർ എഴുന്നേറ്റു. "എങ്ങോട്ടാ പോകുന്നെ?" വക്കച്ചൻ ചോദിച്ചു. "വീട്ടിൽ പോകണം...ക്ളൈമാക്സ് കംപ്ലീറ്റ് ചെയ്യണം!" കാക്കനാട്ട് ആണ് പ്രേംകുമാറിൻറ്റെ വീട്. ലാവണ്യയുമെഴുന്നേറ്റു. "നീയും പോകുവാണോ?" വക്കച്ചൻ അവളോട് ചോദിച്ചു. "എനിക്കൊന്ന് വനജേടെ വില്ല വരെ പോകണം ," വനജാ സതീശൻ തിരക്കുള്ള മേക്കപ്പ് ആർട്ടിസ്റ്റാണ്. ലാവണ്യ പുറത്തേക്ക് പോയി. "എത്ര ദിവസംകൊണ്ട് സ്ക്രിപ്റ്റ് കംപ്ലീറ്റ് ആകും പ്രേമേ?" "ഇന്ന് തീരും എന്റെ മാപ്പിളെ!" "ഏഹ്?" വക്കച്ചന് സന്തോഷം അടക്കാനായില്ല.
"ഇന്ന് തീരുവോ! അത് കൊള്ളാം...കാസ്റ്റിങ്ങും ലൊക്കേഷൻ ഹണ്ടും ഒക്കെയായി ഒരാഴ്ച്ച! അപ്പം അടുത്താഴ്‌ച്ച ഷൂട്ട് തൊടങ്ങാല്ലോ; അല്ലേ?" "എന്നാ ഇത്ര തിറുതി?" പ്രേം പരിഹാസത്തോടെ ചോദിച്ചു. "ആദ്യം ഞാൻ ക്ളൈമാക്സ് കംപ്ലീറ്റ് ചെയ്യട്ടെ! അത് കഴിഞ്ഞ് ഞാൻ പറയാം! ഹൊറർ ജോണറിൽ എന്റെ ഫസ്റ്റ് അറ്റെംറ്റാ! അതിന് കൊറച്ച് തയ്യാറടുപ്പുകൾ വേണം മാപ്പിളേ!" "ഓ! എന്തിന്!" വക്കച്ചൻ വിഷമത്തോടെ ചോദിച്ചു. "പ്രേമിനെപ്പോലെ ഒരു സൂപ്പർ ജീനിയസ് ഡയറക്റ്റർക്ക് അത്രയ്‌ക്കൊക്കെ ഒരുക്കത്തിന്റെ

💬 Comments

View all comments