← Back to ഓഡീഷൻ [Smitha]

Comments

ഓഡീഷൻ [Smitha] · approved reader discussion

ശ്രീബാല • 21-03-2021 15:35

എനിക്ക് ഏറ്റവും ഇഷ്ടമായ കഥ ???

അഫ്സൽ • 11-11-2020 21:36

സ്മിത, കഴിവുള്ള എഴുത്തുകാരി. വായനക്കാരെ പിടിച്ചിരുത്താൻ കെല്പുള്ള കഥാകൃത്താണ് സ്മിത. ഓരോ കഥകളും വായിക്കുമ്പോൾ കൂടുതൽ ആരാധന തോന്നുന്നു.

എഴുതണം, വായനക്കാരെ സന്തോഷിപ്പിക്കുന്ന ആ തൂലിക മഷിയൊട്ടും കുറയാതെ തന്നെ കൊണ്ട് പോവണം.

തന്റെ, അങ്ങനെ വിളിക്കുന്നു, പ്രായത്തിനു പുല്ലു വില കല്പിച്ചു കൊണ്ട് തന്നെ, തൂലികയിലെ അക്ഷരങ്ങൾക്കായി കാത്തിരിക്കുന്നു.

Saakshi. S. Aanand • 01-07-2020 13:16

ഡിയർ സ്മിതാജീ......

വല്ലാത്ത തിരക്കാണ്, ഇപ്പോൾ ഒരു പ്രവാസി അല്ലാതായി...അതുതന്നെ കാരണം . ഇതും മറ്റ് ''ഒഴിവുകഴിവുകളും ''ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം. എങ്കിലും, ''സ്‌ഥലകാലബോധ ''ത്തിൻറെ ,'' അസമയത്തെ വരവി''ലെ കാരണം പറഞ്ഞു, ഒന്ന് ക്ഷമ യാചിച്ചിട്ട് കടന്നുവരാം എന്ന് വിചാരിച്ചു മാത്രം പറഞ്ഞതാ. കഥകളേയും ''ഇവിടുത്തെ കഥാകാരന്മാരെയും'' വലിയ ഇഷ്‌ടമാ. അത്‌കൊണ്ട് ഗ്രൂപ്പിലെ കഥകൾ അധികം യഥാവിധി വായിക്കാൻ കഴിയുന്നില്ലെങ്കിലും...ഗ്രൂപ്പിൽ കയറാതിരിക്കാനും തീരെ ഉപേക്ഷിച്ചു പോകാനും കഴിയുന്നില്ല. നിങ്ങളെപ്പോലെ '' അനുഗ്രഹീതരായ  എഴുത്തുകാരെ'' എങ്ങനെ 'അവഗണിച്ചു 'പോകും?. അതിനപ്പുറം വലിയ വിഷമം കഥകൾ വായിച്ചു ഇഷ്ട്ടപ്പെട്ടാൽ...അതിന് അർഹിക്കുന്ന നല്ലൊരു '' ആസ്വാദനം'' എഴുതപ്പെടാൻ കഴിയാത്തതിലാ.അതോർക്കുമ്പോൾപലപ്പോഴും ''വായനതന്നെ''എന്നാൽ വേണ്ടാ എന്ന് വിചാരിച്ചു പോകുന്നു. ഇപ്പോൾ ഇവിടെ കുറെയധികം നല്ല ''പുതുനാമ്പുകൾ'' കിളിർത്തു വരുന്നുണ്ട്. അതും ഒന്ന് ഓടിച്ചു നോക്കാൻ മാത്രമേ കഴിയുന്നുള്ളൂ. അതിനാൽ അവരെ '' വേണ്ടവിധം'' പ്രോത്സാഹിപ്പിക്കാനോ...പിന്തുണ നൽകാനോ കഴിയുന്നില്ല, എന്ന വിഷമം വേറെയുണ്ട്. എങ്കിലും ആശ്വാസകരമായ...സന്തോഷകരമായ പുതിയ മാറ്റങ്ങളിൽ വലിയ ആഹ്ളാദവും ഉണ്ട്. മാഡത്തോട് ഇത് പറയുവാൻ കാരണം...നിങ്ങളൊക്കെ തന്നെയാണ് ഇതിനൊക്കെ വലിയ പ്രചോദനങ്ങൾ ചെലുത്തുന്നത് എന്ന് തുറന്നു പറയാൻ തന്നെയാണ്. ഇനി, കഥയിലേക്ക് വരാം.....

ആദ്യമായ് ആണെന്ന് എനിക്ക് തോന്നുന്നു, മാഡത്തിന്റെ ''മാന്ത്രിക തൂലിക''യിൽ നിന്ന് ഒരു 'യക്ഷിക്കഥ''ഇവിടെ പിറവി കൊള്ളുന്നത്.  പല രീതിയിൽ ''ഡ്രാക്കുളയുടെയും'' മറ്റ് മാന്ത്രിക,താന്ത്രിക ''horror-fiction '' canvasൽ വരുന്ന '''പ്രേതകഥകൾ' ഒന്നും അധികം വായിക്കാൻ ഇഷ്ട്ടപ്പെടാത്ത ആണാണ് ഞാൻ !.  പക്ഷെ,കടമറ്റത്തു കത്തനാർ കഥകൾ പോലെ ''കുട്ടികളിൽ'' കുറച്ചു ഭയം ജനിപ്പിച്ചു...അവർക്ക്ള്ളിൽ അല്പം   ആകാംഷയും ഉദ്ധ്യേഗവും പടർത്തി...കൗതുകവും വിസ്മയവും നിറച്ചു, പറഞ്ഞു പോകുന്ന കുഞ്ഞു മാന്ത്രിക,യക്ഷി  മുത്തശ്ശി  കഥകളെയൊക്കെ ...കഥകൾ വായിപ്പിക്കാൻ പഠിപ്പിച്ച ആ പഴയ ''കുട്ടിക്കാല''ത്തെ പോലെ ഇപ്പോഴും ഞാൻ ഇഷ്‌ടപ്പെടുന്നുണ്ട്. അത് മലയാറ്റൂരിൻറെ ''യക്ഷി''മുതൽ ''എം.ടി യുടെ ''...ജാനകിക്കുട്ടി'' വരെയുണ്ട്. '' ഓഡിഷൻ'' വായിച്ചപ്പോൾ, സത്യത്തിൽ  ഞാൻ കുട്ടിക്കാലവായന തുടങ്ങി, കടമറ്റത്തച്ചൻ,ലിസ, ഞാൻ ഗന്ധർവ്വൻ അങ്ങനെ എത്രയോ ''തലങ്ങളിൽ''എങ്ങനൊക്കെയോ ഒഴുകി....പറന്ന്...നീങ്ങി. അത്തരം കുറെ അനുഭവം കുറച്ചുനേരം എങ്കിലും പകർന്നു നൽകിയ '' ഈ യക്ഷി അമ്മയെ '' ഞാനെങ്ങനെ മറക്കും?.എങ്ങനെ അതിനെക്കുറിച്ചു, വൈകിയാണെങ്കിലും ''2 വാക്ക്'' ആസ്വാദനം എഴുതാതിരിക്കും ?.ഞാൻ പറഞ്ഞതിൻറെ എല്ലാം അർത്ഥ൦  ഇത്രയേ ഉള്ളൂ, നമുക്ക് ഇഷ്‌ടപ്പെട്ടതോ അല്ലാത്തതോ?...എങ്ങനെയോ ഏതുവിധേനയുള്ള കഥാ വിഷയങ്ങളും ആയിക്കൊള്ളട്ടെ, '' അത് വായിക്കാതെ, പിറകോട്ട് മാറ്റിവെക്കുംമുമ്പ് വെറുതെ, അതിലൂടെ ഒന്ന് കണ്ണയച്ചു സഞ്ചരിച്ചു നോക്കുക. കയ്യാളുന്ന വിഷയത്തിനപ്പുറം....അതിലെ എഴുത്തു, ആ കഥയെ, നമുക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കിയേക്കും. അത്തരം അനുഭവങ്ങളാണ് എന്നെ പല നല്ല കഥകളിലേക്കും...യക്ഷി കഥകളിലേക്കും ഒക്കെ അടുപ്പിച്ചത്. ആ '' പഠനാർഹമായ'' അറിവ് തന്നെ സ്മിതാജി '' ഈ കഥ എഴുത്തിലും എനിക്ക് പറഞ്ഞു തന്നു. നന്ദി!...സ്മിതാജി...നന്ദി !. ഇതിൽ കൂടുതൽ എനിക്ക് ഇതിനെക്കുറിച്ച് ഒന്നും പറയാനില്ല. വളരെ കാലത്തിനു ശേഷം മാഡത്തിന്റെ പ്രതിപാദ്യ വിഷയത്തിൽ, എഴുത്തുരീതിയിൽ, ആവിഷ്ക്കാരത്തിൽ ഒക്കെ പ്രകടമായ വ്യത്യാസം അനുഭവപ്പെട്ട ഒരു രചന എന്ന് തോന്നിയ കഥയായിരുന്നു ഇത്. വളരെ കുറച്ചു മാത്രം എഴുത്തിൽ വരുന്നുള്ളൂ എന്നുള്ളത് നോക്കേണ്ടാ...''വായനാസുഖം'' ആണല്ലോ ഒരു കൃതിയെ വളരെ പ്രധാനമായി '' അടയാളപ്പെടുത്തുന്നത്''.   വളരെ കുറച്ചു പേജുകളിൽ മാത്രം കുറിക്കപ്പെട്ടതെങ്കിലും ഈ കഥയെയും എഴുത്തിനെയും പശ്ചാത്തലങ്ങളെയും കുറിച്ചൊക്കെ  എനിക്ക് പറയാൻ ഏറെ ഏറെ ഉണ്ട്. എങ്കിലും വൈകി കേറി ഉള്ള ഈ കടന്നുകയറ്റത്തിൽ ഞാൻ സ്വയം ''നിയന്ത്രണം പാലിക്കുന്നു.'' ഈ വിഷയവുമായി പറയാനുള്ളത്, അതിന് ഉതകുന്നൊരു പുതിയ അവസരത്തിനായി ഞാൻ മാറ്റിവെക്കുന്നു.

എൻറെ സമയക്കുറവിനെ, ''അപ്ഡേറ്റ്'' ആവാൻ കഴിയാത്ത വലിയ തെറ്റിനെ ,അലംഭാവത്തെ ഒക്കെ മാത്രം മനസ്സാ ശപിച്ചു, കുറ്റപ്പെടുത്തി...ഏറ്റുപറഞ്ഞു.... സ്മിതാജിയുടെ എഴുത്തിൻറെ ''നന്മകളെ'', ''മേന്മലെ'', സർവ്വഥാ    ആശ്ലേഷിച്ചഭിനന്ദിച്ചു...ഇതുപോലുള്ള തുടർന്നെഴുത്തിന് എല്ലാ അഭിവൃദ്ധിയും ഭാവുകങ്ങളും വീണ്ടും വീണ്ടും ആശംസിച്ചു '' അസമയത്തെ കടന്നുകയറ്റത്തിന്'' ഒന്നുകൂടി ക്ഷമചോദിച്ചു നിർത്തുന്നു.

ജയ്ഹിന്ദ് .....

stay away & be safe ....

സ്വന്തം ,
സാക്ഷി

ഋഷി മൂന്നാമൻ • 24-06-2020 20:03

സ്മിതേച്ചീ .. ??

ഹോ എന്നാലും വല്ലാത്ത ചെയ്തതായി പോയി ആ പെണ്ണ് കാട്ടിയെ ... അടിപൊളി കഥ ...

Sharp , Crisp  & writer's brilliance .. ??

ഓഡിഷൻ  ഇഷ്ടപ്പെട്ടു .. ??

കാളിദാസൻ • 21-06-2020 19:34

സ്മിത ചേച്ചി...
ക്ലൈമാക്സ്‌ കിടുക്കി.
അവസാനം  പ്രേം വടിയായല്ലെ.???

Smitha • 21-06-2020 20:07

വളരെ നന്ദി കാളിദാസ്...

അതേ, ഭയമില്ലായെന്ന് പറഞ്ഞ പ്രേം അവസാനം ഭയത്താൽ മരിച്ചു...

jo • 21-06-2020 11:49

സ്മിതാ മാഡം... വീണ്ടും മനസ്സിനെ സ്പർശിച്ച മറ്റൊരു രചനകൂടി സമ്മാനിച്ചതിന് നന്ദി. ചിലപ്പോഴൊക്കെ തോന്നാറുണ്ട് പ്രേതങ്ങളും വേണമെന്ന്. ചിലപ്പോഴൊക്കെ ദൈവംതന്നെ പ്രേതത്തിന്റെ രൂപമെടുക്കാറുമുണ്ട്. അത് അവർക്ക് പ്രേതത്തിന്റെ രൂപമായി തോന്നുമെങ്കിലും മറ്റൊരുതരത്തിൽ നോക്കിയാൽ അത് ദൈവത്തിന്റെ രൂപം തന്നെയായി കാണാം. സംവിധായകന് സംഭവിച്ചപോലെ,ലാവണ്യയൊരു പ്രേതത്തിന്റെ രൂപമെടുത്തപ്പോൾ ആ മരിച്ച കുട്ടിയുടെ ആത്മാവിന് അവളെടുത്തത് ദൈവത്തിന്റെ രൂപമായി തോന്നിയിരിക്കാം... 

അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു

Smitha • 21-06-2020 15:31

ചില കമൻറ്റുകൾ ഞാൻ വായിക്കാറുള്ളത് കഥവായിക്കുന്നതിനേക്കാൾ ഇഷ്ട്ടത്തോടെയാണ്.

ജോ ഇവിടെ പോസ്റ്റ് ചെയ്ത ഈ കമന്റ്റ് പോലെ.

കഥയുടെ ഭംഗിയെ ഇത്തരം കമൻറ്റുകൾ കൂടുതൽ ശോഭയാനമാക്കുന്നു.

കഥ കൂടുതൽ പൂർണ്ണതയുള്ളതായി തോന്നുന്നത് ഇതുപോലെയുള്ള അഭിപ്രായങ്ങൾ വായിക്കുമ്പോഴാണ്...

ഒരുപാട് നന്ദി...

കാളിദാസൻ • 21-06-2020 19:38

jo..
ശ്രീഭദ്രം  ഭാഗം 4 എന്നാ വരുന്നത്.

JOSEPH • 20-06-2020 16:34

Excellent story smitha jii.Climax was well deserved.

Smitha • 20-06-2020 19:06

ഒരുപാടൊരുപാട് നന്ദി ജോസഫ് ജി ....

പങ്കജാക്ഷൻ കൊയ്‌ലോ • 20-06-2020 16:30

ദൈവമുണ്ടായിരുന്നെങ്കിൽ എന്ന്
പലേപ്പോഴും വിചാരിക്കുന്നത് പോലെ,
പ്രേതമുണ്ടായിരുന്നെങ്കിൽ... എന്നും
വിചാരിക്കാറുണ്ട്.....
ഒരു പാട് ഗോവിന്ദച്ചാമിമാരോട് ഇഞ്ചിഞ്ചായി പ്രതികാരം ചെയ്യാമല്ലോ!.

കഥയിൽ ചോദ്യമിെല്ലെങ്കിലും,
അതൊന്നും നടക്കില്ല.. ഇത് വെറും ലാവണ്യ അഭിനയമാണെന്നല്ല ക്ലെമാക്സിസിൽ തോന്നിപ്പിച്ചത്......
അവളൊരു പ്രതികാര ദാഹിയായ
സിനിമാറ്റിക് പ്രേതകഥാനായിക മാതൃക തന്നെയാണെന്നതാണ്!

അപ്പോൾ തോന്നിയത് അത് തന്നെ.. ശരിക്കും പ്രേതമുണ്ടായിരുന്നെങ്കിൽ!!!!!!!

Smitha • 20-06-2020 19:06

താങ്കൾ ആഗ്രഹിച്ചത് ഒരുപാടുപേരുടെ ആഗ്രഹങ്ങളാണ്.

പലരും ദൈവങ്ങളോട് ബൈ പറഞ്ഞുപോകുന്നതും ഇതുപോലെയൊക്കെയുള്ള കാരണങ്ങൾ കൊണ്ടാണ്.

റിയൽ ലൈഫിൽ നീതി ദൂരസ്ഥമാകുമ്പോൾ സൂപ്പർമാനും പ്രേതങ്ങളുമൊക്കെ ജീവിതതിലേക്കിറങ്ങിവരും.

നമ്മളും അറിയാതെ പ്രേതങ്ങളുടെ ഉപകരണങ്ങളാകും.

നല്ല ചിന്തയ്ക്ക് നന്ദി.....

Pamman Junior • 20-06-2020 16:29

സ്മിതേ,
എൻ്റെ ഇഷ്ട തീം ആണല്ലോ ഇത്. ആസ്വദിച്ചു വായിച്ചു. നന്ദിയുണ്ട് ഈ അവതരങ്ങത്തിന്.

Smitha • 20-06-2020 19:02

കഥ ഇഷ്ട്ടപ്പെട്ടതിൽ ഒരുപാട് നന്ദി...

താങ്ക്സ് എ ലോട്ട് ....

Beena. P(ബീന മിസ്സ്‌) • 20-06-2020 14:13

സ്മിത,
വായിച്ചു ഇഷ്ടമായി വേറെ കഥകൾ വലതും പ്ലാൻ ചെയുന്നു ഉണ്ടൊ?
ബീന മിസ്സ്‌.

Smitha • 20-06-2020 19:02

വളരെ നന്ദി ..
പുതിയ കഥകൾ ഒന്നുമില്ല.

മുമ്പ് എഴുതി പൂർത്തിയാക്കാത്ത കഥകൾ മോഡിഫൈ ചെയ്ത് അയയ്ക്കുന്നു,ഇപ്പോൾ ...

കർണ്ണൻ • 20-06-2020 14:00

സ്മിതേച്ചീ,കഥ അടിപൊളി. പിന്നെ ചേച്ചിയോട് ഒരപേക്ഷയുണ്ട്. ഇവിടെ പൂർത്തീകരിക്കാത്ത ഒരുപാട് കഥകളുണ്ട്. അവയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന കഥകളിൽ പെട്ടതാണ് ഒറ്റക്കൊമ്പന്റെ അംഗലാവണ്യം അമ്മയുടെ കഥയും നസീമയുടെ അൻഷിദ എന്ന കഥയും. രണ്ടും താങ്കൾ വായിച്ചിട്ടുണ്ടെന്ന് കരുതുന്നു.

ഒരാൾ എഴുതിയത് അയാളുടെ സമ്മതമില്ലാതെ ബാക്കി എഴുതുന്നത് മോശമാണെന്നറിയാം.പക്ഷെ ധാരാളം വായനക്കാർ തുടരുന്നതിനായി കാത്തിരിക്കുന്ന കഥകളാണിവ. ഇവയുടെ അവസാനത്തെ ഭാഗങ്ങൾ വന്നിട്ട് തന്നെ ഒരു കൊല്ലം കഴിഞ്ഞു. തുടരുമോ എന്ന വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടിയുമില്ല. അത് കൊണ്ട് എന്റെ ഭാര്യയും ബാധ്യതയും താങ്കൾ എഴുതിയത് പോലെ ഈ രണ്ട് കഥകളും "കഥയുടെ ബാക്കി ഒരു വായനക്കാരന്റെ ഭാവനയിൽ"എന്നോ അത് പോലോത്ത മറ്റേതെങ്കിലും രീതിയിൽ ബാക്കി എഴുതുമോ?

ഒറ്റക്കൊമ്പന്റെ കഥയൊക്കെ താങ്കളുടെ ശൈലിയോട് വളരെ യോജിക്കുന്ന കഥയായിട്ടാണ് എനിക്ക് തോന്നിയത്. താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു...

  സസ്നേഹം താങ്കളുടെ ഒരു വായനക്കാരൻ.

Smitha • 20-06-2020 19:00

കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം, ഒരുപാട് നന്ദി...

പക്ഷെ മറ്റുള്ളവർ പൂർത്തിയാക്കാത്ത കഥകൾ തുടർന്നെഴുതാനോ പൂർത്തിയായത് മറ്റൊരു രീതിയിൽ എഴുതാനോ കഴിയില്ല.

pravasi • 20-06-2020 10:59

എന്താടോ.. ഇയാൾ ഇടക്കെങ്കിലും കഥകൾ എഴുതണേ. വായനക്കാർ കുറവായിരുന്നേക്കാം.. പക്ഷെ വായിക്കുന്നവരുടെ മനസ് നിറയും..

Smitha • 20-06-2020 18:57

ഇടയ്ക്കൊക്കെ ഇതുപോലെയുള്ള കഥകൾ എഴുതണം എന്നാണോ?

വ്യക്തമായില്ല.

വളരെ നന്ദി....

Akrooz • 20-06-2020 07:51

ഇത് ഒരു രക്ഷേം ഇല്ല മാം പൊളി.

Smitha • 20-06-2020 18:56

വളരെ നന്ദി അക്രൂസേ ....

Manu John@MJ • 20-06-2020 04:59

റാണി ചേച്ചി… കൺമുന്നിൽ കാണുന്നത് സത്യമോ മിഥ്യയോന്നറിയാത്ത ഒരവസ്ഥയാണ്. എന്താ പറയുക…. കഞ്ചാവടിച്ച് പിരി പോയപോലുള്ള അവസ്ഥ..ഒരു രക്ഷയുമില്ല.ഈയടുത്ത കാലത്തൊന്നും ഞാനിങ്ങനെ ലയിച്ചിരുന്നിട്ടില്ല. ലാവണ്യയുടെ ഡയലോഗുകളിൽ ഞാൻ അവളെ തന്നെയാണ് കൺമുന്നിൽ കണ്ടത്.ഇതിലവസാനം ലാവണ്യ പ്രേംകുമാറിനോട് സംസാരിക്കുന്ന ശൈലിയില്ലേ അത് ഒരു രക്ഷയുമില്ല. വായനക്കാരനെ ഇത്രത്തോളം ത്രസിപ്പിക്കുവാനും ചിന്തിക്കുവാനും പ്രേരിപ്പിക്കുന്ന ഒരു സൈക്കോ സ്റ്റോറി തന്നെ. ഇതിൽ തന്നെ ലയിച്ച് ചേർന്നലിഞ്ഞ് ആകാംക്ഷാഭരിത’ നിമിഷങ്ങൾ. ഒരു രക്ഷയുമില്ല പൊളി സാധനം.❤️❤️❤️❤️❤️❤️???

Smitha • 20-06-2020 15:24

എന്തായിപ്പോൾ പറയുക ഈശ്വരാ...!!!

തീർച്ചയായും എം ജെ പറഞ്ഞ വാക്കുകൾ ആനിമേറ്റഡ് ആയ ചിത്രശലഭങ്ങളെപ്പോലെ ചുറ്റും പറക്കുകയാണ്! ഡിസ്ക്കോയിൽ നിറങ്ങളുടെ സൂര്യന്മാർക്ക് നടുവിൽ നിൽക്കുന്ന ഒരു ബൊഹീമിയൻ അനുഭവം!

സത്യം, ഇങ്ങനെ ഒരു അഭിപ്രായം ഈ കഥയെകാത്തിരിക്കുന്നുണ്ട് എന്നറിഞ്ഞിരുന്നെകിൽ അൽപ്പംകൂടി ശ്രദ്ധിച്ച്, അൽപ്പം കൂടി ഭംഗി ചേർത്ത് ഏഴുതാമായിരുന്നു...

Smitha • 20-06-2020 15:52

Reply shows moderation

Manu John@MJ • 20-06-2020 18:45

??????????? ഞാനിത് വരെ ഇഷ്ടപ്പെടുന്നതിൽ നിന്ന് വിത്യസ്തത നിറഞ്ഞ ഒരു വ്യക്തിയാണ് നിങ്ങൾ. പറയാൻ വാക്കുകൾക്കു മുമ്പേ മനസ്സിൽ പതിഞ്ഞ പേര്

alby • 20-06-2020 04:46

ചേച്ചി........

പതിനൊന്നു പേജിൽ തീർത്ത ഒരു പ്രതികാരം. അതാണ് ഈ കഥ.ഒരു ആത്മാവ് തന്റെ പ്രതികാരത്തിനായി മടങ്ങിയെത്തിയത് ലാവണ്യയെന്ന പേരിൽ.ഇനി അങ്ങനെ അല്ല എന്ന് പറയാനാണെങ്കിൽ കിറിക്കിട്ട് കുത്തും ഞാൻ.

"ഒരു രാത്രിയിൽ ഒറ്റപ്പെട്ടുപോയവൾ.അവളെ ഒരു മൃഗം സഹായഹസ്തവുമായി ചെല്ലുകയും കടിച്ചുകീറി തന്റെ വിശപ്പടക്കുകയും ചെയ്തു.
കൂടാതെ മൃതദേഹത്തിനോട്‌ പോലും മര്യാദ കാട്ടിയില്ല ആ ആട്ടിൻ തോലിട്ട ചെന്നായ"
ഇത്രയും അവിടെ നിക്കട്ടെ.

# മീ ടൂ വിവാദത്തെ പ്രേം അല്പം പരിഹാസത്തോടെ പറയുമ്പോൾ അവിടെ ലാവണ്യയുടെ ഭാവം മാറുന്നുണ്ട്.പിടി കൊടുക്കാതെ അത് ഒരു കരച്ചിലായി പരിവർത്തനപ്പെടുത്തുന്നു.

# "വെറും മൂന്ന് മാസമല്ലേ ആയുള്ളു കൊച്ചെ നീ അഭിനയിക്കാൻ തുടങ്ങിയിട്ട്!"

"മൂന്ന് മാസങ്ങളും പതിമൂന്ന് ദിവസവും"

അവൾ മന്ത്രിക്കുന്നത് പോലെ പറഞ്ഞു.

പുറത്ത്,ജനലിന് വെളിയിൽ തണുത്ത കാറ്റ് ബൊഗൈൻ വില്ലകളെ ഉലയ്ക്കുന്നത് പ്രേം കുമാർ കണ്ടു.

"ഞാൻ വന്നത് ഏപ്രിൽ മാസമാണ്…"

തണുത്ത സ്വരത്തിൽ, മന്ത്രിക്കുന്നത് പോലെ ലാവണ്യ തുടർന്നു.

"പതിമൂന്നാം തീയതി. വെള്ളിയാഴ്ച്ച! ശരിക്കും ഓർക്കുന്നു…ഒരു പൗർണ്ണമിയിൽ…"

ഈ സംഭാഷണത്തിനിടയിൽ സംഭവിക്കുന്ന പ്രകൃതിയുടെ ഭാവമാറ്റം,അത് പ്രേം ശ്രദ്ധിച്ചു.
പക്ഷെ എന്താണ് നടക്കുന്നതെന്ന് പിടികിട്ടിയില്ല എന്ന് മാത്രം.ഇത് മാത്രം മതി ലാവണ്യയെ അറിയാൻ.

# "സാറ് മൂന്ന് മാസം മുമ്പ് അവിടെവെച്ചല്ലേ ഏതോ ഒരു പെണ്ണിന് ലിഫ്റ്റ് കൊടുത്തത്?"

ലാവണ്യ പ്രേംകുമാറിനോട് ചോദിച്ചു.

അയാൾ പെട്ടെന്ന് അവളെ നോക്കി.

"അവിടെവെച്ചോ?"

അയാൾ പെട്ടെന്ന് ചോദിച്ചു.

"ആ ..ആര് പറഞ്ഞു? അത് വെല്ലിംഗ്ടൺ ബ്രിഡ്ജിന് അടുത്തുവെച്ചാ!"

പുറത്ത് വീണ്ടും കാറ്റ് ബൊഗൈൻ വില്ലകളെ ഉലച്ചു.

വാർത്തക്കും മാപ്പിളയുടെ വിശദീകരണത്തിന് ശേഷവുമുള്ള സംഭാഷണശകലം.ഇവിടെ ലാവണ്യയുടെ ചോദ്യം കേട്ട് പ്രേമിന്റെയും ഒപ്പം പ്രകൃതിയുടെയും ഭാവം മാറുന്നു.

#പിന്നീട് വഴിയിൽ കാണുന്ന ലാവണ്യക്ക് ലിഫ്റ്റ് കൊടുക്കുന്ന പ്രേം."വീട് എവിടെ"എന്ന ചോദ്യത്തിന് "കള്ളിയങ്കാട് പോയിന്റ്"എന്ന മറുപടിയും.

# "ഇരുട്ടാണ് എനിക്കും എന്റെ കൂട്ടുകാർക്കും ഇഷ്ടം!"

"കൂട്ടുകാരോ?"

അയാൾ ഭയന്നു ചോദിച്ചു.

"നീയെന്താ ഈ പറയുന്നേ?"

"അതെ കൂട്ടുകാർ..മരിച്ചവർ ..മരിച്ച് അലയുന്നവർ …"

ഇത്രയും മതി ലാവണ്യയെ മനസിലാക്കാൻ.
***
പിന്നെ പ്രേം......കഴിവുള്ളവൻ ഒപ്പം നീചനും
ആ കാർ യാത്രയിലെ അയാളുടെ നോട്ടം മാത്രം മതി അയാളിലെ സ്ത്രീലമ്പടനെ മനസിലാക്കുവാൻ.കൂടാതെ അറിയാതെ ആണെങ്കിലും തന്റെ ജീവിതത്തിന്റെ സ്ക്രിപ്റ്റ് ഇന്ന് തീരുമെന്ന് പറഞ്ഞാണ് മാപ്പിളയോട് പ്രേം യാത്ര പറഞ്ഞിറങ്ങുന്നതും ശേഷം തന്നെ തേടിയെത്തിയ ആത്മാവിനെ ഒപ്പം കൂട്ടുന്നതും.

പവർ കട്ട് സമയം ലാവണ്യയുടെ വക ചില ഓർമ്മപ്പെടുത്തലുകളുണ്ട്.അതിൽ നിസ്സഹായ സ്ത്രീയെ സഹായിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില വസ്തുതകളും പറഞ്ഞുപോയിട്ടുണ്ട്.
നീണ്ടുപോകും എന്നതിനാൽ കോപ്പി ചെയ്യുന്നില്ല
***
ഇവിടെ ലാവണ്യ പ്രേമിനെ തേടിയെത്തി.
അവനൊപ്പം നടന്നു.ആ യാത്രയിൽ പലതും ഓർമ്മിപ്പിച്ചുകൊണ്ട് തന്റെ പ്രതികാരം നടത്തി.
അവസാനം മനുഷ്യനെ കൺഫ്യൂഷൻ ആക്കാൻ ഒരു ഫോൺ കോളും.ഒരു പക്ഷെ അത് മാപ്പിളയെ ഡോട്ട് ചെയ്തതുമാവാം.

അപ്പോൾ വിസ്മയിപ്പിച്ച ഒരു കഥ തന്നതിന് സന്തോഷം അറിയിച്ചുകൊണ്ട്

സ്നേഹപൂർവ്വം
ആൽബി

Smitha • 20-06-2020 15:14

ആൽബി...

കഥയെന്നല്ല,ഏതൊരു എഴുത്ത് വിഭാഗത്തിന്റെയും ഉടമസ്ഥത എപ്പോഴും ഒരു പ്രശ്നമാണ്. ഇതിപ്പോൾ പോസ്റ്റ് മോഡേൺ,പോസ്റ്റ് സ്ട്രക്ച്ചറൽ, പോളി ഫോണി, സെമിയോളജിയുടെയൊക്കെ കാലമാണ്. അതുകൊണ്ട് എഴുത്ത് അടക്കമുള്ള കലകളെക്കുറിച്ച് പറയുമ്പോൾ അപ്ഡേൾറ്റ് ചെയ്യപ്പെട്ട ചുറ്റുപാടുകളുടെ ഉപകരണങ്ങൾ കൂടെയുണ്ടാവുന്നത് നല്ലതാണ്. പുതിയ ജ്ഞാനവ്യവസ്ഥയുടെ ഉള്ളിൽ നിന്നേ ഇപ്പോൾ കാര്യങ്ങളെക്കുറിച്ച് എന്തെങ്കിലും പറയാൻ പറ്റൂ...
അതുകൊണ്ട്, ആദ്യമായി,  ഒരു സൃഷ്ടിയുടെ ഉടമസ്ഥൻ ആരെന്നുള്ള ചോദ്യത്തിനുത്തരം എഴുതിയ ആളും മറ്റുള്ളവരും എന്നാണുത്തരം.

എഴുത്തിലെ ലാസ്റ്റ് പങ്ക്ച്യുവേഷനിട്ടതിന് ശേഷം എഴുതിയ ആൾക്ക് അതിന്റെ ഉടമസ്ഥത നഷ്ടപ്പെടുകയാണ്. ഒരാൾ അത് വായിക്കുമ്പോൾ ഉടമസ്ഥതയുടെ പട്ടികയിൽ അയാളുടെ പേരും കൂട്ടിച്ചേർക്കപ്പെടുന്നു. അതായത് ഒരു കൃതിയെ ഒരുലക്ഷം പേർ വായിക്കുമ്പോൾ ഒരു ലക്ഷത്തി ഒന്ന് ഉടമസ്ഥരുണ്ടാവുകയാണ്. കൃതിയെ ഇഷ്ടപ്പെടുന്നവരും വെറുക്കുന്നവരും അംഗീകരിക്കുന്നവർക്കും തിരസ്ക്കരിക്കുന്നവരും അതിന്റെ ഉടമസ്ഥതയിൽ പങ്കാളികളാകുന്നു.

എന്താണ് ഇതിനർത്ഥം?

ഒരു കഥ എഴുതിയത് ഒരാൾ. ഇഷ്ട്ടപ്പെട്ടവർ പത്തുപേർ, ഇഷ്ടപ്പെടാത്തവർ പത്തുപേർ. മൊത്തം വ്യാഖ്യാനങ്ങളുടെ എണ്ണമപ്പോൾ ഇരുപത്തിയൊന്നാണ്. മൊത്തം അർത്ഥങ്ങളുടെ എണ്ണം ഇരുപത്തിയൊന്നാണ്. അതിനാൽ എഴുതിയ എന്റെ വ്യാഖ്യാനം, അർഥം മറ്റുള്ളവർ കാണുന്ന അർത്ഥമായോ വ്യാഖ്യാനങ്ങളുമായോ ബന്ധമുണ്ടാവണമെന്നില്ല. കൃതിയിൽ പരമാധികാരം എഴുത്തുകാരനല്ല. വായനക്കാരനുമില്ല.ഇഷ്ട്ടപെപ്പടുന്നവർക്കില്ല. ഇഷ്ട്ടപെടാത്തവർക്കുമില്ല. പുതിയ ജ്ഞാനവ്യവസ്ഥയിൽ ഗ്രാൻഡ് നരേഷൻ ഇല്ല എന്നർത്ഥം. അനന്യതയും വ്യതിരിക്തതയുമുള്ള നരേഷനുകളെയുള്ളൂഎന്നർത്ഥം. ഐൻസ്റ്റിൻ പറഞ്ഞ ആപേക്ഷികത  സാഹിത്യത്തിൽ ഇങ്ങനെയാണ് സാർത്ഥകമാവുന്നത്...

അതുകൊണ്ട് ഇതിന്റെ അർഥം ഇതല്ലേ, ഇതിനെ ഇങ്ങനെ വ്യാഖാനിച്ചുകൂടെ എന്നൊക്കേ എഴുതിയ ആളോട് ചോദിക്കുന്നത് പോസ്റ്റ് മോഡേൺ ജ്ഞാനവ്യവസ്ഥയിൽ നിലനിൽക്കുന്നില്ല. അതുപോലെ തന്നെ ഇതിന്റെ അർഥം ഇതാണ്,ഇതിനെ ഇങ്ങനെയേ വ്യാഖ്യാനിക്കാവൂ എന്ന് എഴുതിയ ആൾക്ക് വായിക്കുന്നവരോട് പറയാനും കഴിയില്ല. കാരണം കൃതി കോമൺ വെൽത്ത് ആയിക്കഴിഞ്ഞു. കൃതിയുടെ മേലുള്ള കർതൃത്വം പലരിലുമായി കഴിഞ്ഞു. സാഹിത്യത്തിലെ അധികാരം ഡീ സെൻട്രലൈസ് ചെയ്യപ്പെട്ടു കഴിഞ്ഞു....

അതിനാൽ ആൽബിയ്ക്ക് സ്വതന്ത്രമായി കഥയുടെ അർത്ഥവും അതിന്റെ വ്യാഖ്യാനവും തിരഞ്ഞെടുക്കാം. ഞാൻ മനസ്സിലാക്കുന്ന വഴിയിലൂടെ തന്നെ  തന്നെ മറ്റുള്ളവരും സഞ്ചരിക്കണം എന്ന് പറയാനുള്ള തലക്കനവും അഹന്തയും ഞാൻ നേരത്തെ ഒഴിവാക്കിയതാണ്....

സ്നേഹപൂർവ്വം.
സ്മിത

alby • 20-06-2020 16:55

ഞാൻ മറ്റൊരു ആംഗിളിൽ ആണ് കഥയെ സമീപിച്ചത്.പിന്നീട് അത് മനസിലാവുകയും ചെയ്തു.താങ്ക് യു ഫോർ ദി റിപ്ലൈ

വേതാളം • 20-06-2020 01:43

A horror journal.. അതും തൊടുന്നതെല്ലാം പൊന്നാക്കുന്ന എന്റെ chechiyil നിന്ന്.. ഒരു love story film kaanano atho horror movie കാണണോ എന്ന് ചോദിച്ചാൽ I will choose horror movie.. അത്രക്ക് ഇഷ്ടമാണ് പ്രേത സിനിമകൾ.. എന്തായാലും തുടക്കം കലക്കി.. ലാവണ്യ പ്രേതം ആണെന്ന് ഉറപ്പിച്ചതാണ് ഇപ്പൊൾ ഒരു doubt avalaano അതോ വേറെ ആരേലും ആണോ എന്ന്.. സസ്പെൻസ് ചേച്ചിടെ വീക്നെസ് ആയ സ്ഥിതിക്ക് അടുത്ത ഭാഗത്തിന് വേണ്ടി waiting... ???

Pinne മുൻപത്തെ കഥയിലെ കമൻറ് ഒന്ന് നോക്കണേ ??

വേതാളം • 20-06-2020 02:54

പകൽ നിലാവിൽ ആണ് കേട്ടോ ?

Smitha • 20-06-2020 13:51

Ok..Nokkam...

Smitha • 20-06-2020 13:52

@വേതാളം

താങ്ക്സ് കേട്ടോ ...

ഒരുപാടായി കണ്ടിട്ട് എന്ന് തോന്നുന്നു...

വളരെ നന്ദി...

jobish • 20-06-2020 00:20

കഥ തുടഗിയപ്പോൾ തന്നെ എനിക്കു ഇഷ്ടം ആയില്ല. ഇ കഥക് നെഗറ്റീവ് കമന്റ് ഇടണം എന്ന് ആദ്യം തന്നെ വിചാരിച്ചു .തുടർന്ന് വായിച്ചപ്പോൾ പ്രെഡിക്റ് ചെയ്യാൻ പാറ്റുന്ന ഒന്ന് അത്രേ ഉള്ളു .അവസാനം ആയപ്പോൾ ഫുൾ കൺഫ്യൂസ്ഡ് .പൂർണമായും ലാവണ്യ പ്രേതം ആണോ അല്ലയോ എന്നു ഉറപ്പിക്കാൻ മേലാത്ത വിധം നിർത്തികളഞ്ഞു .ആ ബ്രില്ലിയൻസ് എനിക്കു ഇഷ്ടായി, കഥയും ഇഷ്ട്ടമായി . എന്നാലും ചോദിച്ചോട്ടേ  ശരിക്കും ലാവണ്യ പ്രേതം ആണോ please  ഒരു അൻസർ തരനം

Smitha • 20-06-2020 13:50

താങ്ക്യൂ ജോബിഷ്...

ചോദ്യതിനുള്ള ഉത്തരം താഴെ ടാനിയയ്ക്ക് കൊടുത്ത റിപ്ലൈയിലുണ്ട്. നോക്കുമല്ലോ!

Taniya • 20-06-2020 00:13

Varieties okke undu pashe enikku kure onnum manisilayilla chechi...??

Manu John@MJ • 20-06-2020 04:59

???????

Smitha • 20-06-2020 13:49

കൺഫ്യൂഷൻ ഉണ്ടാക്കിയത് അവസാന രംഗം ആയിരിക്കാം അല്ലെ?

നല്ല കഥകൾ,കവിതകൾ ഒന്നും വായിക്കുന്നവരിൽ കൺഫ്യൂഷനുണ്ടാക്കില്ല. നല്ല കഥയ്ക്ക് വേണ്ട ചില ഗുണങ്ങൾ ഇതിൽ മിസ്സിംഗ് ആണ്. അത് ആണ് കാരണം.

ഒന്നുകൂടി ലൈറ്റ് ആയി പറഞ്ഞാൽ:
1. ലാവണ്യ നടത്തുന്നത് "ഒഡീഷനാണ്"
2 . പ്രേമിനെ ഭയപ്പെടുത്തിയാൽ മതി ഒഡീഷൻ പാസാകും.
3. ഒഡീഷനിൽ വിജയിക്കാൻ ലാവണ്യ മൂന്ന് മാസങ്ങൾക്ക് മുമ്പ് സംഭവിച്ച റേപ്പ് മർഡർ ന്യൂസ് ഉപയോഗിച്ചു.
4. അതിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പ്രേതമാണ് ലാവണ്യയെന്നറിഞ്ഞ് പേടിച്ച് പ്രേം കുമാർ എന്ന സംവിധായകൻ മരിച്ചു.

അർജ്ജുൻ ദേവ് • 19-06-2020 23:40

"ഡർനാ സരൂരി  ഹെ"....."ഗോസ്റ്റലി ഓഡിഷൻ....!!!!" കണ്ടു  ബാത്‌റൂമിലെ  കണ്ണാടി  നോക്കാൻ പേടിച്ച  കാലം ഓർമ്മ വന്നു.....!!!  നമ്മുടെ മല്ലികേച്ചി  പൊളിയാട്ടോ....!!!!

അതു പോട്ടേ....!!!!

കഥയിലേക്ക്.....,,,,,

സ്മിത,,,,,

പൊളി സാനം....!!! ഇത്  വെറും "നോൺ - ഗോസ്റ്റ്" സ്റ്റോറി എന്ന്  ഞാൻ   വിശ്വസിക്കണം അല്ലേ.....???

സത്യത്തിൽ  മനസ്സിൽ കുറേ ചോദ്യങ്ങൾ  വന്നു.....!!! പക്ഷേ....  പാവം   ഞാൻ  പേടിച്ചെല്ലാം മറന്നു പോയി....!!!

////“ശരിക്കും പേടിച്ച് മരിക്കുന്ന രീതീല് എനിക്കിത് എഴുതണം. ഞാൻ എഴുതുന്ന സ്ക്രിപ്റ്റ് എന്നെത്തന്നെ ഭയപ്പെടുത്തുന്നതാവണം!//// -

പാവം ഡെഡിക്കേഷൻ  ഉച്ഛസ്ഥായിലായതാ....!!!!

////എത്ര ദിവസംകൊണ്ട് സ്ക്രിപ്റ്റ് കംപ്ലീറ്റ് ആകും പ്രേമേ?”
“ഇന്ന് തീരും എന്റെ മാപ്പിളെ!”//// -

മരണത്തിന്റെ  കണക്കു പുസ്തകവും  കയ്യിലേന്തി നടക്കുന്ന  പത്രോസ്  പുണ്യാളന്റെ  ആരാന്നാ പറഞ്ഞേ.....????

////മനസ്സിൽ മൊത്തം ക്ളൈമാക്സ് ആയിരിക്കും അല്ലെ?”
"മൂന്ന് മണിക്കൂർ കൊണ്ട് റെഡിയാകും!”//// -   

ഇതൊരു  ഹൊറർ  തീമല്ലേ പെങ്ങളേ..... ഇങ്ങനെ ചിരിപ്പിക്കല്ലേ.....!!!!

////“എനിക്കതിൽ റോൾ ഉണ്ടാവില്ലേ?”//// -  പിന്നേ  മെയിൻ റോളാ.....!!!

////“പോയി പാഴ്‌സൽ വാങ്ങിവാ…രണ്ടുപേർക്ക്!”//// - കൂടെച്ചാവാൻ  എനിക്കൊരു തെണ്ടീടേം  സഹായമ്മേണ്ടടാന്ന്.....!!!

////നിലം മുട്ടുന്ന വെളുത്ത ഫ്രോക്ക്.//// -  ദി  ടിപ്പിക്കൽ  നസ്രാണിച്ചിയെക്ഷി.....!!!!

ഞാൻ  കുറച്ചു  സീരിയസ്സായി......

////“വെറും മൂന്ന് മാസമല്ലേ ആയുള്ളു കൊച്ചെ നീ അഭിനയിക്കാൻ തുടങ്ങിയിട്ട്!”

“മൂന്ന് മാസങ്ങളും പതിമൂന്ന് ദിവസവും

“പതിമൂന്നാം തീയതി. വെള്ളിയാഴ്ച്ച! ശരിക്കും ഓർക്കുന്നു…ഒരു പൗർണ്ണമിയിൽ////

////മൂന്ന് മാസങ്ങൾക്ക് മുമ്പ് കാക്കനാട്ട് ജങ്ഷന് സമീപം ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വിഷാദശാംശങ്ങൾ തേടി അന്വേഷണസംഘം നോയിഡയ്ക്ക് തിരിച്ചിരിക്കുന്നു!”

സാറ് മൂന്ന് മാസം മുമ്പ് അവിടെവെച്ചല്ലേ ഏതോ ഒരു പെണ്ണിന് ലിഫ്റ്റ് കൊടുത്തത്?////

അപ്പൊ സമയത്തിന്റെ  കാര്യത്തിൽ  ഇനി  ചർച്ചയില്ല.....!!!

////അയാൾ പെട്ടെന്ന് അവളെ നോക്കി.

“അവിടെവെച്ചോ?”

അയാൾ പെട്ടെന്ന് ചോദിച്ചു.

“ആ ..ആര് പറഞ്ഞു? അത് വെല്ലിംഗ്ടൺ ബ്രിഡ്ജിന് അടുത്തുവെച്ചാ!””//// ആ  ശബ്ദത്തിലെ  പതർച്ചയിൽ  എല്ലാം ഒക്കെ....!!! എന്നിട്ടാണോ  അവൻ  ഒന്നുമറിയാത്ത പോലെ  ഇരുന്നത്.....!!!! എനിക്കൊക്കെ  കള്ളമ്പറഞ്ഞാ അപ്പൊ ചിരി വരും....!!!!

////“വടക്കേ ഇന്ത്യയിൽ നിന്നാണ് എന്ന് തോന്നുന്നു,കേരളത്തിലേക്ക് ഒരു പെൺകുട്ടി വന്നു…അവളുടെ കാർ കാക്കനാട്ട് ജങ്ക്ഷൻ എത്തിയപ്പം കേടായി..അതിലെ വന്ന ഒരു കാറിന് കൈ കാണിച്ചു…കാറിനകത്ത് ഉണ്ടായിരുന്നവൻ ആ കൊച്ചിനെയും കൊണ്ട് എങ്ങോട്ടോ പോയി ബലാത്സംഗം ചെയ്ത് കൊന്ന് മുഖമൊക്കെ തിരിച്ചറിയാൻ പറ്റാത്ത രീതീല് വികൃതമാക്കി…ബോഡി ഉപേക്ഷിച്ച് കടന്നുകളഞ്ഞു…""""

എന്തായാലും മനുഷ്യരെ ആരെയും കത്തിച്ചു കൊല്ലുന്നതാകാതിരുന്നാൽ മതിയായിരുന്നു!”////  - 

കത്തിച്ചാണല്ലേ  മുഖം  വികൃതമാക്കീത്....!!!
അതേ  പൊന്ന് മോളേ ഈ  "അപരിചിതൻ" ഫ്ലോപ്പാണെന്ന്  ആര്  പറഞ്ഞാലും  ഇനി   ഞാൻ  വിശ്വാസിക്കൂല.....!!!!

എന്നിട്ട് അവസാനമൊരു  ഫോൺ കോളും....!!!!

-അർജ്ജുൻ.......!!!!

Smitha • 20-06-2020 00:01

അവസാനത്തെ ആ ഫോൺ കോൾ....
അത് ലാവണ്യ വക്കച്ചനോട് പറയുന്നതാണ്...

അതിൽത്തന്നെ ഒരു സൂചനയുണ്ട്...
രണ്ടാം അങ്കം കുറിക്കപ്പെടുന്നതിന്റെ !!

കഥയിൽ ഉപയോഗിച്ച പല സൂചനകളും ഷെർലക്ക് ഹോംസിന്റെ വിരുതോടെ,   ലെൻസിന്റെ സഹായമില്ലാതെ അർജ്ജുൻ കൺപിടിയിലൊതുക്കി.

ലാവണ്യയെ പ്രേത സമാനയായി കാണാൻ വിസമ്മതിക്കുന്നവർക്കെതിരെ വാദിക്കാൻ ആവശ്യമായ സകല പോയിന്ററുകളും ഇപ്പോൾ ഭദ്രം...

നിശിതമായ വായനയെ അതിനപ്പുറത്തേക്ക് നിർവചിക്കാൻ അസാധ്യം.

എഴുത്ത് എന്ത് എളുപ്പം !!

പക്ഷേ ഇതുപോലെ ഭംഗിയായി വായിക്കുക, സൂക്ഷ്മാംശങ്ങളിലേക്ക് കടക്കുക എന്നത് ഒട്ടും എളുപ്പമല്ല...

കഥയെ അർജ്ജുൻ ആ രീതിയിൽ സമീപിച്ചപ്പോൾ തങ്കക്കനമുള്ള പ്രതിഫലമാണ് കിട്ടിയത് !!!

കണിശമായ വായനയെ നമസ്‌കരിക്കുന്നു...

സസ്നേഹം
സ്മിത

അർജ്ജുൻ ദേവ് • 20-06-2020 09:41

////അവസാനത്തെ ആ ഫോൺ കോൾ….
അത് ലാവണ്യ വക്കച്ചനോട് പറയുന്നതാണ്…

അതിൽത്തന്നെ ഒരു സൂചനയുണ്ട്…
രണ്ടാം അങ്കം കുറിക്കപ്പെടുന്നതിന്റെ !!////

- തോന്നിയിരുന്നു....!!! അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ  അവസാന വരികളിൽ സൂചിപ്പിച്ചതുമാ....!!! പിന്നെ  അടുത്തൊരു ഭാഗം ഇതിനുണ്ടെങ്കിൽ  സസ്പെൻസ്  ഞാനായിട്ട്  കളയണ്ടല്ലോ എന്നു കരുതി....!!!

സുനിലണ്ണനിട്ട  മറുപടിയിലെ  അവസാന വരികൾ  കൂടിയായപ്പോൾ അക്കാര്യത്തിലൊരു തീരുമാനമായി....!!!

വളരെ നന്ദി...!!!

Viralmanjadi • 19-06-2020 23:21

നമിച്ചിരിക്കുന്നു.... ക്ലൈമാക്സ്‌ ഒരു രക്ഷയും ഇല്ല... ???

Smitha • 19-06-2020 23:46

ഒരുപാട് ഒരുപാട് നന്ദി...

നീൽ • 19-06-2020 23:16

ക്ലൈമാക്സ്..??
ഇതിപ്പോ എന്താത്.. ഉരുട്ടി ഉരുട്ടി മേലെ മല മുകളിൽ വരെ കേറ്റിയിട്ട് ഒറ്റ വിടൽ..ശെരിക്കും പ്രേതന്ന് തന്നാ വിചാരിച്ചെ..പ്രത്യേകിച്ചും tv ന്യൂസിൽ ആ വാർത്ത കെട്ടപ്പം തന്നെ ലാവണ്യ സാറല്ലേ ലിഫ്റ്റ് കൊടുതെന്നും..പോരാത്തെന് ഇവൾ വന്നിട്ടും 3 മാസം സംഭവം നടന്നിട്ടും 3 മാസം..പക്ഷെ സംഭവം ഇതന്നെയാ പൊളിച്ചെ..ശെരിക്കും ട്വിസ്റ്റ്..
Btb ചേച്ചി ഒരു സിനിമ പ്രാന്തി ആണല്ലേ..!?

Smitha • 19-06-2020 23:35

ക്ളൈമാക്സ് പോലെ ഭംഗിയുള്ളതല്ലേ ആന്റ്റി ക്ളൈമാക്സ്...

അങ്ങനെ ചിന്തിച്ചതാണ്...

നല്ല അഭിപ്രായത്തിനു ഹൃദയം തൊടുന്ന നന്ദി....

സിനിമാ ഭ്രാന്തി....!!
[സത്യം പറയുന്നവരോട് കൂട്ടുവെട്ടാറില്ല]

Manu Jayan • 19-06-2020 22:59

അവസാനം കോമഡി ആയിപ്പോയല്ലോ ആശാനേ...  But good story ? congrats

Smitha • 19-06-2020 23:32

താങ്ക്യൂ വെരി മച്ച് ...

പ്രേമിന്റെ മരണമാണ്...

അത് ട്രാജഡി...

എന്നാൽ ലാവണ്യ പ്രേതമല്ല എന്നറിയുന്നത് കോമഡി തന്നെ

സുനിൽ • 19-06-2020 22:31

പ്രേതങ്ങളുടെ മൌലീകാവകാശങ്ങളും ആത്മാഭിമാനവും ആണ് ഇവിടെ ഹനിക്കപ്പെട്ടത്! ദൈവങ്ങൾക്ക് വ്യക്തി പരിഗണന ഉണ്ട്! അപ്പോൾ പ്രേതങ്ങൾക്കും ആ പരിരക്ഷ കിട്ടും
ദാ ഇത്രയും ഒഴിവാക്കിയാൽ പ്രേതസംഘടനകളുടെ മാനനഷ്ടത്തിനുള്ള നിയമനടപടികളിൽ നിന്നും ഒഴിവാകാം! ലാവണ്യയെ പ്രേതമാക്കി പ്രേതങ്ങളോടു നീതി പുലർത്തുക!
\\\\\\\ ലാവണ്യ പെട്ടെന്ന് ബാഗിൽ നിന്ന് ഫോണെടുത്തു.

ഡയൽ ചെയ്തു.

“ആഹ്! വക്കച്ചൻ സാർ!”

അവൾ ആഹ്ലാദത്തോടെ വിളിച്ചു.

“പ്രേം സാറ് പറഞ്ഞതില്ലാരുന്നോ ഒഡീഷനിൽ അഭിനയിക്കുമ്പം സാറിനെ ശരിക്ക് പേടിപ്പിക്കുന്നയാൾക്ക് അടുത്ത പടത്തിൽ ഹീറോയിന്റെ റോൾ തരുമെന്ന്! എന്ത്? പേടിച്ചോന്നോ? പേടിച്ച് ബോധം കെട്ടു! ആ ബോധം കെട്ട് നിലത്ത് വീണു…എന്താ? എന്താ അഭിനയിച്ചേന്നോ? മൂന്ന് മാസംമുമ്പ് റേപ്പ് ചെയ്യപ്പെട്ട ആപെണ്ണില്ലേ?നമ്മള് മുമ്പേ ടി വിയിൽ കണ്ടത്? ആഹ്! അതുതന്നെ! അവളുടെ പ്രേതമായി അങ്ങ് അഭിനയിച്ചു! പ്രേം സാറ് ദേണ്ടെ ഫ്‌ളാറ്റ്!!”

അതും പ്രേം കുമാർ കേൾക്കുന്നുണ്ടായിരുന്നില്ല.\\\\\

ആദ്യം തൊട്ട് ലാവണ്യയ്ക്ക് പ്രേതപരിവേഷം നൽകി വായനക്കാരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയിട്ട് അവസാനം വെറും എക്സ്ട്രാനടി ആക്കിയത് പ്രേതങ്ങളോടുള്ള നീതികേട് ആയിപ്പോയി!

Smitha • 19-06-2020 23:29

സത്യത്തിൽ ഇങ്ങനെ ഒരു കഥ അപൂർണ്ണ രൂപത്തിൽ ഡ്രൈവിൽ കിടപ്പുണ്ടായിരുന്നു. അവസാനം എങ്ങനെയാക്കണമെന്ന് സത്യത്തിൽ പിടികിട്ടിയില്ല. പ്രേമിന്റെ ബംഗ്ലാവിലെത്തും വരെ ലാവണ്യ പ്രേതം തന്നെ എന്നുറപ്പിച്ചായിരുന്നു എഴുത്ത്. പിന്നെ എന്തുചെയ്യണമെന്നറിയാതെ സ്റ്റക്ക് ആയപ്പോൾ ഡർനാ ജരൂരി ഓർത്തു.

അങ്ങനെയാണ് അവസാനം ഇതുപോലെയൊരു കോലത്തിലേക്ക് മാറിയത്.       

എങ്കിലും ശരീരം പോലും സ്വന്തമായില്ലാത്ത,തികച്ചും ത്യാഗേച്ചുക്കളായ പ്രേതങ്ങളോടുള്ള ആദരസൂചകമായി ലാവണ്യയെ ഉടൻ പുനരവതരിപ്പിക്കുന്നതാണ്!!

അർജ്ജുൻ ദേവ് • 19-06-2020 23:52

തീർച്ചയായും....!!!

അങ്ങനെ പറഞ്ഞു കൊടണ്ണാ...!!!

Rahul • 19-06-2020 22:30

ഇത്തവണയും സ്മിത ചേച്ചി തകർത്തു
ചേച്ചി പകൽ നിലാവിന്റെ അടുത്ത ഭാഗം ഉടനെ വരുമോ

Smitha • 19-06-2020 23:22

താങ്ക്യൂ സോ മച്ച് ...

പുതിയ എഴുത്തുകൾ ഒന്നുമില്ല.

പൂർത്തിയാകാത്ത പഴയ കഥകൾ മോഡിഫൈ ചെയ്ത് അയയ്ക്കുന്നതാണ് ...

Rabi • 19-06-2020 22:25

പ്രവചനീയമായിരുന്നു.
ദേവദാരു പൂത്തുലഞ്ഞു നിൽക്കുന്നത് കണ്ടിട്ടില്ല.
കാണണം.
#അവളുടെ കണ്ണുകൾ എരിയുന്നത് പോലെ പ്രേം കുമാറിന് തോന്നി. - gud

(മനോധൈര്യം അഹങ്കാരമായി പറയുന്നവരിൽ പലർക്കും ചെറിയൊരു അവസരം  വരുമ്പോഴേക്കും  കാറ്റു പോകും. )

Smitha • 19-06-2020 23:22

താങ്ക്യൂ സോ മച്ച്...

പ്രേത സാന്നിധ്യമുണ്ടാക്കുവാൻ തെരഞ്ഞെടുക്കുന്ന ചില പ്രത്യേക പദങ്ങൾ,പ്രയോഗങ്ങൾ...

അതിനപ്പുറത്തേക്ക് ചിന്തിച്ചില്ല...

അവസായമെഴുതിയ വാക്കുകൾ ശ്രദ്ധേയം.

എഴുത്തിന്റെ ഉദ്ദേശം തന്നെ അതായിരുന്നു...

പ്രണയരാജ • 19-06-2020 22:14

ചേച്ചി ഈ കഥ പൊളിച്ചു, ഒരു രക്ഷയും ഇല്ല , വായിച്ചു തീർന്നത് തന്നെ അറിഞ്ഞില്ല. കാത്തിരിക്കുന്നു അടുത്ത കഥയ്ക്കായി, ആ തൂലികയിലെ പുതു വിസ്മയത്തിനായി

Smitha • 19-06-2020 23:18

എന്തൊരു ഭംഗിയുള്ള വാക്കുകൾ!!

റിയലി ടച്ചിങ്....

താങ്ക്യൂ സോ മച്ച് ...

വടക്കൻ • 19-06-2020 22:11

കൊള്ളാട്ടോ... Predictable ആയിരുന്നു കഥ എങ്കിലും ആഖ്യാനം കൊള്ളാം....

Smitha • 19-06-2020 23:15

അഭിനന്ദനം നിറഞ്ഞ വാക്കുകൾക്ക് വളരെ വളരെ നന്ദി....

Haridas • 19-06-2020 21:59

Dear Smitha Mam, മാഡത്തിന്റെ മറ്റൊരു വെറൈറ്റി കഥ കൂടി. ഹൊറർ പടം ചെയ്യാൻ നിന്ന ഡയറക്ടർ വടിയായി. അവസാനം ഒഴിച്ച് മുഴുവൻ നല്ല ജോളി മൂഡ്‌ ആയിരുന്നു. മാഡത്തിന്റെ മറ്റൊരു വെറൈറ്റി കഥ കൂടി എൻജോയ് ചെയ്യാൻ തന്നതിന് ഒരുപാട് നന്ദി. Now waiting for your next story.
Thanks and regards.

Smitha • 19-06-2020 23:11

അവസാനം ട്രാക്ക് മാറി...

അല്ലാതെ മുമ്പോട്ട് കൊണ്ടുപോകാനുള്ള ഒരു വഴിയുണ്ടായിരുന്നു....

ഇതാവും അൽപ്പം കൂടി നല്ലത് എന്ന് തോന്നി...

വളരെ നന്ദി....

Jinn • 19-06-2020 21:56

smithaa..
kadha vaayichu.. adipoli aayittund..
nalla climax.. sharikkum laavanya aaraanu? prem pedich chathu poyalloo..

Smitha • 19-06-2020 23:10

ലാവണ്യ ആരാണ് എന്ന് സുനിൽ വ്യക്തമായി മുകളിൽ എഴുതിയിട്ടുണ്ട്. അതിനപ്പുറമൊന്നുമില്ല. പ്രത്യക്ഷത്തിൽ പ്രേം മരിച്ചത് ഭയന്നാണ്. എന്ത് കണ്ടിട്ടുള്ള,എന്തറിഞ്ഞിട്ടുള്ള ഭയമാണ് എന്നത് വായിക്കുന്നവർക്ക് വിടുന്നു....

Neppoliyan • 19-06-2020 21:48

നൈഷ് .....???

Smitha • 19-06-2020 23:07

താങ്ക്യൂ സോ മച്ച്...

Vipi • 19-06-2020 21:48

Adipoli, oru pavam director padam aayi , alea eghine pedipikanam aayirunnu pavathine.kidilan story chechii....

Smitha • 19-06-2020 23:06

ഞാൻ മനസ്സലാക്കിയിടത്തോളം ഭയമെല്ലാവരിലുമുണ്ട് .ഭയം മോശമല്ല എന്ന അഭിപ്രായക്കാരിയാണ് ഞാൻ. ഭയപ്പെടുന്നത് നല്ലതാണന്ന് തോന്നിപ്പിക്കുന്ന ഒരു കഥ...അതെ ഉദ്ദേശിച്ചുള്ളൂ....

മന്ദൻ രാജാ • 19-06-2020 21:41

അപ്പോൾ ലാവണ്യ പ്രേതമല്ലേ...

കണ്ഫ്യുഷനാകിയല്ലോ സുന്ദരീ.

എന്തായാലും പ്രേം പറഞ്ഞ പോലെ ക്ളൈമാക്‌സ് തകർത്തു.
അടുത്ത സൃഷ്ടിക്കായി കാത്തിരിക്കുന്നു .സ്നേഹത്തോടെ -രാജാ

Smitha • 19-06-2020 23:04

പ്രിയ രാജാ....

ലാവണ്യ പ്രേതമല്ല എന്ന് ഞാൻ പറഞ്ഞിട്ട് വേണ്ട രാജ അറിയാൻ. കഥയിൽ ഒരു കൺഫ്യൂഷനും  ഇല്ലന്ന് അറിയാം. ക്ളൈമാക്സ് തകർക്കുമെന്ന് പ്രേം പറഞ്ഞു.വാസ്തവത്തിൽ മനുഷ്യർക്ക് പറയാൻ പാടില്ലാത്തതാണ് അത്. തുടക്കത്തെപ്പറ്റി അറിയാം. തുടർന്നുള്ള ഡെവലപ്പ്മെന്റ്റ്സും.പക്ഷെ ക്ളൈമാക്സിനെപ്പറ്റി മനുഷ്യർക്ക് നിശ്ചയമുണ്ടോ? ഇല്ലെന്നാണ് ഉത്തരം...

നന്ദി ഒരുപാട്...

സസ്നേഹം,
സ്മിത

Master • 19-06-2020 21:36

ഞാനീ കഥ മുഴുവനും വായിച്ചു.

ആ തലയ്ക്ക് സുഖമില്ലാത്ത മനുഷ്യന്‍ എഴുതുന്നത്‌ കണ്ടു സ്മിതയും വഴിതെറ്റിയോന്നാ എന്റെ സംശയം. അങ്ങേര്‍ക്ക് പ്രാന്താ സ്മിതെ..അമ്മച്ചിയാണേ..

കഥയെപ്പറ്റി ഞാന്‍ ഒന്നും പറയില്ല. കാരണം അതൊക്കെ ബാക്കി ഉള്ളവരുടെ ജോലിയാണ്...

സുനിൽ • 19-06-2020 22:06

???

Smitha • 19-06-2020 23:00

@മാസ്റ്റർ

സുന്ദരൻ പ്രേതങ്ങളുടെ പനോരമയുമായി സുനിൽ വരുമ്പോൾ അസൂയ തോന്നുന്നില്ല എന്ന് കള്ളം പറയാൻ എനിക്ക് കഴിയില്ല. സുനിൽ നന്നായി എഴുതുന്നു. എഴുതിപ്പിക്കുകയും ചെയ്യുന്നു എന്നതിനുദാഹരണമാണ് എന്നെക്കൊണ്ട് "ഓഡീഷൻ" എഴുതിപ്പിച്ചത്.

"കാരണം" എന്നത് ഗുരുവാണ് എങ്കിൽ ഈ കഥയുടെ ഗുരു സുനിൽ ആണ്....

പ്രണയരാജ • 19-06-2020 21:17

Smithechi vazhichittu vara tto

Smitha • 19-06-2020 22:58

താങ്ക്യൂ very much...
നന്ദി ..

Jihan varkala • 19-06-2020 21:14

??????

Smitha • 19-06-2020 22:54

താങ്ക്യൂ സോ മച്ച്...

alby • 19-06-2020 21:06

ആദ്യ കമന്റ്‌ എന്റെ വക ഇരിക്കട്ടെ.
ഉടനെ കാണാം കേട്ടൊ.

ആൽബി

അർജ്ജുൻ ദേവ് • 19-06-2020 21:08

എടാ ദുസ്‌ടാ...!!!

Smitha • 19-06-2020 22:52

പാവമാണ്..

നിഷ്ക്കുവാണ് ആൽബി

alby • 19-06-2020 23:06

ചേച്ചി...........

Manu John@MJ • 20-06-2020 04:58

റാണി ചേച്ചി... കൺമുന്നിൽ കാണുന്നത് സത്യമോ മിഥ്യയോന്നറിയാത്ത ഒരവസ്ഥയാണ്. എന്താ പറയുക.... കഞ്ചാവടിച്ച് പിരി പോയപോലുള്ള അവസ്ഥ..ഒരു രക്ഷയുമില്ല.ഈയടുത്ത കാലത്തൊന്നും ഞാനിങ്ങനെ ലയിച്ചിരുന്നിട്ടില്ല. ലാവണ്യയുടെ ഡയലോഗുകളിൽ ഞാൻ അവളെ തന്നെയാണ് കൺമുന്നിൽ കണ്ടത്.ഇതിലവസാനം ലാവണ്യ പ്രേംകുമാറിനോട് സംസാരിക്കുന്ന ശൈലിയില്ലേ അത് ഒരു രക്ഷയുമില്ല. വായനക്കാരനെ ഇത്രത്തോളം ത്രസിപ്പിക്കുവാനും ചിന്തിക്കുവാനും പ്രേരിപ്പിക്കുന്ന ഒരു സൈക്കോ സ്റ്റോറി തന്നെ. ഇതിൽ തന്നെ ലയിച്ച് ചേർന്നലിഞ്ഞ് ആകാംക്ഷാഭരിത' നിമിഷങ്ങൾ. ഒരു രക്ഷയുമില്ല പൊളി സാധനം.❤️❤️❤️❤️❤️❤️???

Smitha • 19-06-2020 22:53

താങ്ക്യൂ ആൽബി...