Chapter Title : ഓലപീപ്പി [ബിൻസി]
നല്ല സ്നേഹമുള്ള പഞ്ച പാവങ്ങളായ ഫാമിലി ആയിരുന്നു ശെൽവരാജിൻ്റേത് .
ശെൽവ രാജും ഭാര്യ സെമ്പകവും കൊഞ്ചിപ്പ് കലർന്ന് മലയാളം സംസാരിക്കുമെങ്കിൽ...
അവരുടെ ഏക മകൻ കുട്ടു എന്ന മുരുകൻ ഒന്നാം ക്ലാസ് മുതൽ പത്ത് വരെ പഠിച്ചത് കേരളത്തിലായത് കൊണ്ട് അവൻ നന്നായി മലയാളം സംസാരിക്കുമായിരുന്നു .
അവന് എൻ്റെ അനിയത്തി റസീനയേക്കാൾ പ്രായം ഉണ്ടായിരുന്നു .
റസീനക്ക് പതിനെട്ടും കുട്ടുവിന് പത്തൊൻപതും വയസായിരുന്നു അന്ന് .
പക്ഷേ ചെറുക്കനെ കണ്ടാൽ വളരെ കുഞ്ഞായിരുന്നു .
റെസീനയെ കണ്ടാൽ അവനേക്കാൾ മൂപ്പ് തോന്നിക്കും .
എൻ്റെ നെഞ്ചോളം മാത്രമെ അവന് ഉയരമുണ്ടായിരുന്നുള്ളൂ .
ചുരുക്കി പറഞ്ഞാൽ ഷർട്ട് ഇടാതെ നിക്കറ് മാത്രം ഇട്ട് ഒന്ന് നിവർന്നാൽ നെഞ്ചും കൂടും വാരിയെല്ലും വെളിയിൽ കാണാൻ പറ്റുന്ന തരം ക്ഷീണിച്ച് ഉയരം കുറഞ്ഞ ഒരു കൊച്ചു ചെറുക്കനായിരുന്നു അവൻ .
എപ്പോൾ കണ്ടാലും ആ ചെറുക്കൻ ഷർട്ട് ഇടാതെ എണ്ണി എടുക്കാൻ പറ്റുന്ന വാരി എല്ലും കാണിച്ച് നടക്കുന്നത് കണ്ടിട്ട് എനിക്ക് സങ്കടം തോന്നാറുണ്ടായിരുന്നു .
ഒരു പത്തൊൻപത് കാരൻ്റെ വളർച്ചയോ ശരീര വടിവോ ഉയരമോ ഒന്നും അവന് ഉണ്ടായിരുന്നില്ല .
മാത്രമല്ല അവൻ്റെ മുഖത്തോ ശീരത്തിലോ എന്തിന് പറയുന്നു കാലിൽ വരെ ഒരു തരി രോമം വരെ മുളച്ചിരുന്നില്ല .
പത്ത് ഒരു പ്രകാരം ആരോ എങ്ങനേയോ ജയിപ്പിച്ച് വിട്ട് പ്ലസ് വണ്ണിന് കാലും കയ്യും പിടിച്ചാണ് ചെറുക്കനെ ശെൽവ രാജ് കൊണ്ട് ചെന്ന് ചേർത്തത്.
ചുമ്മ ഒരു വർഷം കഴിച്ച് കൂട്ടിയത് മാറ്റി നിർത്തിയാൽ കുഞ്ഞൻ ചെറുക്കൻ ക്ലാസിലെ പെൺ കുട്ടികളുടെ വരെ കുഞ്ഞനുജൻ മാത്രമായി ഒതുങ്ങി പോയി .
പഠിക്കാൻ കഴിവില്ലാത്ത അവനെ അങ്ങനെ പിന്നെ ശെൽവരാജ് പഠിക്കാൻ അയച്ചതുമില്ല .
പത്തൊൻപത് വയസായ കുഞ്ഞൻ ചെറുക്കൻ വീട്ടിൽ ഇരുന്ന് ചുമ്മ ശാപ്പാട് അടിച്ചിട്ടും അവൻ്റെ ശരീര വളർച്ച കുറയുന്നതല്ലാതെ കൂടിയിരുന്നില്ല .
പക്ഷേ എനിക്കും എൻ്റെ ഫാമിലിക്കും അവനെ ജീവനായിരുന്നു .
അവനേക്കാൾ ഒരു വയസ് ഇളയതായ റസീനയെ അവൻ കുഞ്ഞിതാത്ത എന്നും എന്നെ
💬 Comments
View all comments