Chapter Title : ഓലപീപ്പി [ബിൻസി]
ആദ്യമൊന്നും ഞങ്ങൾക്കത് മനസിലായിരുന്നില്ല .
എൻ്റെ ഉപ്പക്ക് വള മാല etc യുടെ കച്ചവടം ഉള്ളത് കാരണം ആ വക സാധനങ്ങൾക്കൊന്നും എൻ്റെ വീട്ടിൽ യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല .
So രേവതിക്കും എനിക്കും ഒരേ പോലെ പല തരത്തിലുള്ള ഫാൻസി സാധനങ്ങൾ അണിയാൻ ഞാൻ മുഖേന ഭാഗ്യം ലഭിച്ചിട്ടുണ്ട് .
ആ ഒരു ബന്ധം എങ്ങനെയോ വളർന്നു .
ഒരു ദിവസം എന്തോ കാര്യത്തിന് പിണങ്ങിയപ്പോഴാണ് ഞ്ഞങ്ങൾ തമ്മിൽ പ്രണയമുണ്ട് എന്ന് എനിക്കും അവൾക്കും ഒരേ പോലെ ഫീൽ ചെയ്തത് .
എന്തോ ഒരു സൗന്ദര്യ പിണക്കം പിന്നെ മിണ്ടാതിരിക്കുന്ന മൗന വൃതത്തിലേക്ക് വരെ എത്തി .
എന്നെ കണ്ടാൽ അവളും അവളെ കണ്ടാൽ ഞാനും മുഖം തിരിച്ച് മാറി പോവുന്ന തരം ഒരു പട്ടി ഷോ ഞങ്ങൾ തമ്മിൽ ഉടലെടുത്തു .
പ്ലസ് ടു വേക്കേഷൻ ടൈമിൽ ഒന്നര ആഴ്ച്ചക്കാലം അത് തുടർന്നു .
മനസിനൊക്കെ പ്രണയിക്കുന്ന ആൾ മിണ്ടാതായാലുള്ള വേദന നിറഞ്ഞ ഫീൽ എനിക്ക് അനുഭവപ്പെടാൻ തുടങ്ങിയിരുന്നു .
വല്ലാത്ത ഒരു അസ്വസ്തത കാരണം എൻ്റെ ഭക്ഷണവും ഉറക്കവുമെല്ലാം ഒന്നര ആഴ്ച്ചത്തേക്ക് കമ്മിയായിരുന്നു .
അവൾ മിണ്ടി വരട്ടെ എന്ന് ഞാനും ഞാൻ മിണ്ടി വരട്ടെ എന്ന് അവളും ഈഗോ അടിച്ച് ഒരു വഴിക്കായി മാറിയിരുന്നു .
എൻ്റെ അനിയത്തി റസീനയോടും എൻ്റെ ഉമ്മ ബീമയോടും അവൾ മിണ്ടും എങ്കിലും എന്നെ കണ്ടാൽ മൈൻ്റ് ചെയ്യാത്തത് പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനയുണ്ടാക്കിയിരുന്നു എൻ്റെ മനസിൽ .
ആ കാലത്ത് ലാൻ ഫോണും ആൻ്റിന തിരിച്ച് കൊടുത്താൽ
💬 Comments
View all comments