Chapter Title : ഒലി 3 [രാഭണൻ]
.
അപ്പഴാണ് കുട്ടികൃഷ്ണൻ മൊഖവും വീർപ്പിച്ച് അങ്ങട്ട് വന്നത്.
അച്ഛാ നിക്കും മരമില്ലില് പണിക്ക് വരണം .
രാജൻ മൂക്കത്ത് വിരൽ വച്ച് പോയി , ശ്രീ ദേവ്യേ മ്മടെ മോന് ബുദ്ധി വച്ചെന്നു തോന്നണു ചെക്കൻ ന്തെക്കൊയോ പറയണുണ്ട് , അയാൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
ഞാൻ ചുമ്മാ പറഞ്ഞയല്ല ശരിക്കും പണിക്ക് വരും.
വരുവോ ?
ഉം...
അവൻ മൂളി.
വെറുതെ വരൂല്ല ശമ്പളം വേണം .
അമ്പോ ത്ര വേണം ഏമാന് ?
മാസം പത്തുറുപ്പ്യ .
രാജൻ പൊട്ടിച്ചിരിച്ചു.
പത്തുറുപ്പ്യോ അത്രേ വേണ്ടോ , ശരി ന്നാ ഇപ്പത്തന്നെ പോര് .
മരമില്ലിലെ ആപ്പീസിലെ കസേരേലാണ് രാജൻ അവന് സ്ഥാനം കൊടുത്തത് . ദാ ഞാൻ തരണ രസീത് സീൽ വെക്കണം അതാ നിന്റെ പണി .
കുട്ടികൃഷ്ണന് ആ പണി തീരെ ഇഷ്ടായില്ലാ , ഇരുന്നു മുഷിഞ്ഞപ്പോൾ അവൻ മരമില്ലിലെ പണിക്കാർക്കൊപ്പം കൂടി . മരം മുറിക്കാനും മറ്റും അവരെ സഹായിച്ചു. കറ കറാന്ന് ഒച്ചേണ്ടാക്കണ യന്ത്രത്തില് മരത്തടി രണ്ട് കഷ്ണായി മുറിയണത് അവൻ തെല്ലു കൗതുകത്തോടെയാണ് നോക്കിയത്.
ദിവസവും രാവിലെ അവൻ മരമില്ലീ വരും പണിക്കാർക്കൊപ്പം അവനും കൂടും. അത്യാവശ്യം വല്യ തടിയൊക്കെ നിഷ്പ്രയാസം പൊക്കിയെടുത്ത് യന്ത്രത്തിലിട്ട് കഷ്ണങ്ങളാക്കും. രാവിലെ തൊട്ട് വൈകീട്ട് വരെ എല്ല് മുറിയെ പണീടുക്കും. കുറച്ച് ദിവസം കൊണ്ട് തന്നെ അവൻ അവരുടെ കണ്ണിലുണ്ണിയായി മാറി.
" ദേണ്ടെ നോക്കിയേടീ മ്മടെ രാജൻ മൊതലാളീടെ മോനാ ച്ചിരി ബുദ്ധിക്കുറവുണ്ടെന്നേയുള്ളൂ ചെക്കൻ ഉശിരനാണ് "
💬 Comments
View all comments