Chapter Title : ഒളിച്ചോട്ടം 2 [KAVIN P.S]
നിയാസിനോട് ആദിയെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ചോദിച്ചറിയാറുണ്ട്. നിയാസ് പ്രഭാകരനോട് കാണിക്കുന്ന അടുപ്പം പോലും സത്യം പറഞ്ഞാൽ ആദിയ്ക്ക് അച്ഛൻ പ്രഭാകരനോട് ഇല്ലാന്ന് പറയുന്നതാകും ശരി. ഒരു തരം പേടി കലർന്ന ബഹുമാനത്തോടെ മാത്രമേ ആദി അച്ഛനോട് സംസാരിക്കാറുള്ളൂ.
പ്രഭാകരനും അല്പ്പം ഗൗരവം നിറഞ്ഞ ഭാവത്തോടെയാണ് ആദിയോടും സംസാരിക്കാറ്. ഇത് ആദിയുടെ വീട്ടിൽ മാത്രം ഉള്ള കാര്യമല്ല ഒട്ടുമിക്ക വീടുകളിലും ആൺമക്കൾ അച്ഛനോട് പെരുമാറുന്നത് ഇതേ പോലെ തന്നെയാ . അച്ഛൻമാർക്ക് ആൺ മക്കളോട് സ്നേഹം ഇല്ലാത്തത് കൊണ്ടല്ല ഉള്ളിലുള്ള സ്നേഹം പുറത്ത് കാണിച്ച് സംസാരിക്കാൻ പലർക്കും അറിയില്ല. അത് തന്നെയാണ് ആദിയും അച്ഛനും തമ്മിലുള്ളതും.
ഈ സമയം സ്വീകരണ മുറിയിലെ സോഫയിൽ ഇരുന്ന് ആദിയുടെയും അനുരാധയുടെയും കാര്യത്തിൽ എന്ത് ചെയ്യണമെന്ന് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ആദിയുടെ അച്ഛൻ പ്രഭാകരനും കൂട്ടുകാരൻ നിയാസും.
" നിയാസെ, തല്ക്കാലം അവരെ രണ്ടാളെയും നമ്മുക്ക് ഇവിടെ നിന്ന് മാറ്റി നിർത്തുന്നതാണ് നല്ലതെന്ന് എന്റെ മനസ്സ് പറയുന്നു. ആ സംഗീതിന്റെ കാര്യം ഓർത്ത് പേടിച്ചിട്ടൊന്നും അല്ല, അനുവിന്റെ അച്ഛൻ ഗോപാലൻ എന്റെ അടുത്ത കൂട്ടുകാരനാണെന്ന കാര്യം നിനക്കറിയാലോ ഇപ്പോ അവര് രണ്ടാളെയും നമ്മൾ ഇവിടെ തന്നെ നിർത്തിയാൽ അത് ഗോപാലന് അവരോട് രണ്ടാളോടുമുള്ള ദേഷ്യം കൂടുകയേ ഉള്ളൂ. ഈ സംഭവത്തിനു ശേഷം ഗോപാലൻ എന്നോട് നേരെ ചൊവ്വെ സംസാരിട്ടില്ല.കുറച്ച് നാള് കഴിയുമ്പോ അവന്റെ ദേഷ്യമൊക്കെ ഒന്നടങ്ങി കഴിയുമ്പോ ഞാൻ തന്നെ അവനോട് സംസാരിച്ച് സമ്മതിപ്പിച്ച് ഈ പ്രശ്നങ്ങളൊക്കെ പരിഹരിച്ചോളാം അത് വരെ കുറച്ച് നാള് ഇവര് രണ്ടാളും ഒന്ന് മാറി നിൽക്കട്ടേ അല്ലേ?
എന്താ നിന്റ അഭിപ്രായം?
"ഈ കാര്യം തന്നെയാ ഞാൻ അച്ഛനോടും പറയാൻ ഇരുന്നത്. അവര് ഇപ്പോ ഒന്ന് മാറി നിൽക്കുന്നത് തന്നെയാ നല്ലത്". നിയാസ് പ്രതാപൻ പറഞ്ഞതിനെ പിന്താങ്ങി.
" അവരെ ഇപ്പോ എങ്ങോട്ടെയ്ക്കാ മാറ്റി നിർത്തുക നമ്മൾ?" പ്രഭാകരൻ ഒരു ഊഹവും കിട്ടാതെ പറഞ്ഞു.
"അച്ഛാ, എന്റെ വീടിനടുത്തുള്ള വിനോദ് ഏട്ടൻ പാലക്കാട് ഉള്ള ഒരു റിസോർട്ടിന്റെ മാനേജരാണ് തല്ക്കാലം നമ്മുക്ക് ഇവരെ കുറച്ചു ദിവസം അങ്ങോട്ടെയ്ക്ക് മാറ്റാം പുള്ളി വിചാരിച്ചാൽ ഒരു വീട് എവിടെയാണെന്ന് വച്ചാൽ റെഡിയാക്കി കിട്ടൽ ബുദ്ധിമുട്ടുള്ള കാര്യമല്ല. കക്ഷിയുടെ മുതലാളിയ്ക്ക് വില്ല പ്രൊജക്ടും ഒക്കെ ഉള്ളതാ അതിന്റെ കാര്യങ്ങളും വിനോദ് തന്നെയാ നോക്കുന്നെ. ഞാൻ പുള്ളിയെ വിളിച് പറഞ്ഞോളാം ഇവര് അങ്ങോട്ട് വരുന്നുണ്ടെന്ന്.
" എന്നാൽ
💬 Comments
View all comments